Opinion

ജോണ്‍ അമ്പാട്ട്: വീടും ഇടവുമില്ലാത്തവരെ പറ്റി വേദനിച്ച മനുഷ്യന്‍ -ഹമീദ് വാണിയമ്പലം

വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജോണ്‍ അമ്പാട്ടിന്റെ വിയോഗം തീരാനഷ്ടമാണ്. ഗുരുതരമായ രോഗത്തിന് അടിമയായി എന്നറിഞ്ഞിട്ടും വളരെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുമായിരുന്നു. ഭൂസമരവുമായി ബന്ധപ്പെട്ട ആലോചനകളിലും ചിന്തകളിലുമെല്ലാം ആ വലിയ മനുഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ എന്നും അലട്ടിയിരുന്ന വിഷയം കേരളത്തിെല ഭൂരഹിതരായി പുറമ്പോക്കു ഭൂമിയിലും തെരുവിലുമൊക്കെ കഴിഞ്ഞുകൂടുന്ന പാവപ്പെട്ടവരായിരുന്നു. സ്വന്തമായി വീടും ഭൂമിയുമില്ലാതെ എങ്ങനെയാണ് ഒരു സമൂഹം സുരക്ഷിതമായി വളര്‍ന്നുവരിക?

അവരുടെ മക്കളുടെ വിദ്യാഭ്യാസം എങ്ങനെയാണ് പൂര്‍ത്തീകരിക്കപ്പെടുക?
കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിക്കാനും വളരാനും പറ്റുന്ന സാമൂഹികമായ അന്തരീക്ഷം വീടും പറമ്പുമില്ലാതെ ഒരിക്കലും തന്നെ സാധ്യമല്ലാത്തതുകൊണ്ട് പുറമ്പോക്കുകളിലും അല്ലാതെയുമായി കഴിഞ്ഞുകൂടുന്ന വീടും ഇടവുമില്ലാത്ത സമൂഹത്തിന്റെ അടുത്ത തലമുറപോലും രക്ഷപ്പെടാന്‍ സാധ്യയില്ല എന്ന അങ്ങേയറ്റത്തെ മനോവേദനയായിരുന്നു അദ്ദേഹത്തെ എന്നും അലട്ടിയിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പ് തന്നെ ഭൂസമരങ്ങളില്‍ അദ്ദേഹത്തിന് താല്‍പര്യവും പ്രവര്‍ത്തനപരിചയവും ഉണ്ടായിരുന്നു. ഭൂരഹിതരോടുള്ള അങ്ങേയറ്റത്തെ ഇഷ്ടമാണ് സത്യസന്ധമായി ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന അര്‍ഥത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന്് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757