Opinion

പാര്‍ട്ടിയുടെ വിശ്വസ്തരായ വിപ്ലവ നേതാക്കള്‍ക്ക് വിട – ഡോ.എസ്.ക്യൂ.ആര്‍ ഇല്യാസ്

സി.പി.ഐ എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തെന്നിലാപുരം രാധാകൃഷ്ണനെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ആകൃഷ്ടനാക്കിയത് പാര്‍ട്ടി മുന്നോട്ടു വെച്ച മൂല്യാധിഷ്ടിത രാഷ്ട്രീയമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ വ്യക്തി ജീവതത്തില്‍ വിശുദ്ധി സൂക്ഷിക്കുക എന്നത് ദുഷ്‌കരമാണെന്നാണ് പൊതു പ്രവണത. അതിനെ മറികടന്ന നേതാവായിരുന്നു തെന്നിലാപുരം. അന്വേഷണ കുതുകിയായ അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ജനങ്ങളുടെ വിമോചനത്തിന് അദ്ദേഹം സ്വപ്നം കണ്ട രാഷ്ട്രീയം വെല്‍ഫെയര്‍ പാര്‍ട്ടിയുടേതാണെന്ന് ബോധ്യപ്പെട്ടതില്‍ നിന്നാണ് പാര്‍ട്ടിയിലേക്ക് കടന്നു വരുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച തെന്നിലാപുരം യാത്രയായത് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്.
ജോണ്‍ അമ്പാട്ട് സൗമ്യനായ വിപ്ലവകാരിയാണ്. തലചായ്ക്കാനിടമില്ലാത്ത ജനങ്ങളുടെ നായകത്വം സ്വയം ഏറ്റെടുത്ത് അതിനായി അധികാരികളോട് പടവെട്ടിയ യോദ്ധാവാണ്. ഭൂമിയുടെ അധികാരം ആര്‍ക്ക് എന്നതിലെ പാര്‍ട്ടിയുടെ കാഴ്ചപ്പാടിന്റെ വ്യക്തതയും വിപ്ലവാത്മകതയുമാണ്് പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ കേഡറായി അദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന്റെ വിയോഗവും പാര്‍ട്ടിക്ക് കടുത്ത ആഘാതം തന്നെയാണ്.
നഷ്ടങ്ങളുടെ ഈ കാലത്ത് തെന്നിലാപുരത്തിന്റെയും ജോണ്‍ അമ്പാട്ടിന്റെയും വിയോഗത്തില്‍ ആത്മാര്‍ത്ഥമായി അനുശോചിക്കുന്നു. അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757