keralanews

ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പോലീസ് മേധാവിയുടെ അഭിനന്ദനം

തെരുവില്‍ അലഞ്ഞ യുവാവിന്റെ രക്ഷക്കെത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന പോലീസിന്റെ അഭിനന്ദനം.

നോര്‍ത്ത് കളമശ്ശേരിയില്‍ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം ദേഹമാസകലം ക്ഷതമേറ്റ് അവശനിലയില്‍ കണ്ട യുവാവിനെ വിങ്‌സ് ക്രിയേഷന്‍സ് ആര്‍ട് ഡയറക്ടറും പൊതു പ്രവര്‍ത്തകനുമായ നസീര്‍കുട്ടി കളമശ്ശേരി എസ്.ഐ. ക്രിസ്റ്റ് രാജിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മെഡിക്കല്‍ കോളേജിലേക്കെത്തിക്കുമ്പോള്‍ മാസങ്ങളായി ശരീരശുദ്ദി നടത്താതെ പ്രാകൃതമായ രീതിയിലും ദുര്‍ഗന്ധമം വമിക്കുന്ന അവസ്ഥയിലുമായിരുന്നു യുവാവ്. പിന്നീട് പോലീസ് ആവശ്യപ്പെട്ടതുപ്രകാരം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഷബീര്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരായ അമീര്‍, അമീന്‍, ഷഹബാസ്, അനസ്, സഈദ്, തണല്‍ പാലിയേറ്റിവ് സെക്രട്ടറി സാബിത് ഉമ്മര്‍ എന്നിവര്‍ മെഡിക്കല്‍ കോളേജിലെത്തി യുവാവിനെ വൃത്തിയാക്കി പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. പേരും നാടുംമൊന്നും പറയാന്‍ കഴിയാത്ത യുവാവിനെ ഏറ്റെടുക്കാന്‍ തയ്യാറായി ആലുവ വെളിയത്തുനാട് അസോസിയേഷന്‍ ട്രസ്റ്റ് രംഗത്തുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും വാര്‍ത്തയറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക ഫൈസ്ബുക്ക് പേജില്‍ ഫ്രറ്റേണിറ്റിയുടെയും പോലീസിന്റെയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757