keralanews

പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു

നാട്ടുവൈദ്യ ചികിത്സയിലെ പ്രാഗത്ഭ്യത്തിന് പത്മശ്രീ പുരസ്‌കാരം നേടിയ ലക്ഷ്മിക്കുട്ടി അമ്മയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. പൊന്മുടി കല്ലാര്‍ മൊട്ടന്‍മൂട് കോളനിയിലെ ലക്ഷ്മിക്കുട്ടി അമ്മയുടെ വീട്ടിലെത്തിയ സംസ്ഥാന സെക്രട്ടറിമാരായ കെ.എ ശഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. ശ്രീജ നെയ്യാറ്റിന്‍കര പൊന്നാടയണിയിച്ചു.

റെയില്‍വെ ജീവനക്കാരനായ മകന്‍ ലക്ഷ്മണനും ഭാര്യയും മറ്റുകുടുംബാങ്ങളും ചെര്‍ന്ന് നേതാക്കളെ സ്വീകരിച്ചു. ആദരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷവും കടപ്പാടുമുണ്ടെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മധുകല്ലറ, ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് കല്ലറ, ജനപക്ഷം എക്‌സിക്യുട്ടീവ് എഡിറ്റര്‍ സി.എം ശരീഫ് എന്നിവരും സന്നിഹിതരായിരുന്നു.
വിഷചികിത്സയാണ് ലക്ഷ്മിക്കുടിയമ്മയുടെ പ്രധാനപ്പെട്ട മേഖല. എന്നിരുന്നാലും മറ്റു ചികിത്സള്‍ക്കായും ധാരാളം ആളുകള്‍ എത്താറുണ്ടെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. താന്‍ സ്വായത്തമാക്കിയ നാട്ടറിവുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കുന്നുണ്ട്. ചികിത്സക്കാവശ്യമായ ചെറിയ ഔഷധ സസ്യത്തോട്ടവും ലക്ഷ്മിക്കുട്ടി അമ്മ വീടിനോട് ചേര്‍ന്നുതന്നെ ഒരുക്കിയിട്ടുണ്ട്. വിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. 500 ഓളം മരുന്നിന്റെ കുറിപ്പടികളും കാണാപ്പാടമാണ്. വിഷചികിത്സയിലെ ഈ പ്രാഗത്ഭ്യത്തിന് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്. സ്വദേശികള്‍ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേരാണ് ലക്ഷ്മിക്കുട്ടിയുടെ നാട്ടാറിവ് പഠിക്കാന്‍ മൊട്ടന്മൂട് കോളനിയിലേക്ക് എത്തുന്നത്. കഥയും കവിതയുമെല്ലാം ഇഷ്ടപ്പെടുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സംസ്‌കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങും. ഫോക്‌ലോര്‍ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് ഈ എട്ടാം ക്ലാസുകാരി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757