keralanews

മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അവഗണനക്കെതിരെ പ്രക്ഷോഭവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

 

മലപ്പുറം ജില്ലയോടുള്ള റെയില്‍വെയുടെ അവഗണനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

നിര്‍ത്താതെ പോകുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുക, ജില്ലയിലെ സ്റ്റേഷനുകളുടെ അടിസ്ഥാന വികസനം ഉടന്‍ പൂര്‍ത്തീകരിക്കുക, ട്രെയിന്‍ പാസഞ്ചേഴ്‌സ് അനുഭവിക്കുന്ന യാത്രാ ദുരിതങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക, ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കുക, ട്രെയിന്‍ വിവരങ്ങളറിയാനുള്ള ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, സ്റ്റേഷനുകളില്‍ ലിഫ്റ്റ്, എക്‌സലേറ്ററുകള്‍ സ്ഥാപിക്കുക (നിലവില്‍ ജില്ലയിലെ ഒരു സ്റ്റേഷനിലും ലിഫ്റ്റ്, എക്‌സവേറ്റര്‍ ഇല്ല), നീളം കൂടിയ സ്റ്റേഷനുകളില്‍ ഒന്നിലധികം ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുക, സ്റ്റേഷനുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭം.

പ്രക്ഷോഭത്തിന്റെ മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തയ്യാറാക്കിയ ഭീമ ഹരജിയില്‍ ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലും, ട്രെയിന്‍ യാത്രക്കാരില്‍ നിന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തി. പതിനായിരങ്ങള്‍ ഒപ്പ് വെച്ച ഹരജി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയിലിന്റെ നേതൃത്വത്തില്‍ പാലക്കാട് ഡിവിഷണല്‍ റെയിവെ മാനേജര്‍ നരേഷ് ലാല്‍വാനിക്ക് സമര്‍പ്പിച്ചു. ജില്ലാ ട്രഷറര്‍ ഫാറൂഖ് ശാന്തപുരം, ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ സാബിര്‍ മലപ്പുറം എന്നിവരും സംബന്ധിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 15ന് പരപ്പനങ്ങാടി മുതല്‍ കുറ്റിപ്പുറം വരെ സമരയാത്രയും നടത്തും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757