press release

വടയമ്പാടിയിലെ പോലീസ് അതിക്രമം; പ്രതിഷേധവുമായി വനിത സാമൂഹ്യ പ്രവര്‍ത്തകര്‍

വടയമ്പാടിയിലെ പോലീസ് അതിക്രമം സംബന്ധിച്ച് കേരളത്തിലെ വനിതാ സാമൂഹ്യപ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വടയമ്പാടിയില്‍ നടന്നുവരുന്ന ജാതിമതില്‍ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് 2018 ഫെബ്രുവരി 4 ന് നടന്ന ദലിത് ആത്മാഭിമന കണ്‍വന്‍ഷന്‍ അലങ്കോലപ്പെടുത്തകയും ദലിത് നേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ പോലീസും ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് നടത്തിയ അക്രമം അപലപനീയമാണ്. കേരളീയ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് വലിക്കുന്ന ലജ്ജാകരമായ ജാതിവെറിയാണ് വടയമ്പാടിയില്‍ നടക്കുന്നത്. നിരവധി സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ ജാതിയ അധിഷേപം ചൊരിഞ്ഞും അക്രമിച്ചും ഇല്ലാതാക്കാനുള്ള നീക്കമാണ് സംഘ്പരിവാറിന്റേത്. കേരളത്തിലെ പോലീസും ഭരണകൂടവും സംഘ്പരിവാറിന് ഒത്താശചെയ്യുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഫെബ്രവരി 4 ന് നടന്ന പോലീസ് തേര്‍വാഴ്ച നീതികരിക്കാനാവാത്തതാണ്. സ്ത്രീകളെ ഭീകരമായാണ് പോലീസ് ആക്രമിച്ചത്.ദലിത് ആത്മാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിവരെ അസഭ്യവര്‍ഷവും പ്രകോപനപരമായ മുദ്രാവാക്യങ്ങളും കൊണ്ട് നേരിട്ട ആര്‍.എസ്.എസ് ഗുണ്ടകളെ പോലീസ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. പ്രകോപനമില്ലാതെ പോലീസ് സമരക്കാരെ തല്ലിച്ചതച്ചു. സ്ത്രീകളെ പുരുഷ പോലീസ് ആക്രമിക്കുന്ന സാഹചര്യം വരെയുണ്ടായി. കേരളത്തിലെ പ്രക്ഷോഭങ്ങളില്‍ സാന്നിദ്ധ്യമായനിരവധി സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ചികിത്സയിലുമുണ്ട്.
ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന കേരള ഭരണകൂടത്തിന്റെ നിലപാടിനെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. അക്രമം അഴിച്ചു വിട്ട പോലീസ് ഉദ്യേഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഇടതുപക്ഷ സര്‍ക്കാര്‍ പോലീസിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളെ തിരുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
അഡ്വ ബിന്ദു കൃഷ്ണ, ജമീല പ്രകാശം, ലതികാ സുഭാഷ്, കെ.അജിത, ജെ ദേവിക, ശാരദക്കുട്ടി, കെ കെ രമ, സി.എസ്.ചന്ദ്രിക, വിധു വിന്‍സെന്റ്, അഡ്വ നൂര്‍ബിന റഷീദ്, ഇ സി ആയിഷ, കെ കെ ഷാഹിന, രേഖാ രാജ്, റഹ്മത്തുന്നിസ, ഗോമതി, ജോളി ചിറയത്ത്, അഡ്വ കെ കെ പ്രീത, അഡ്വ കെ പി മറിയുമ്മ, സോണിയാ ജോര്‍ജ്ജ്, ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ സുജാത വര്‍മ്മ, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, പ്രമീള ഗോവിന്ദ്, വി പി റജീന, ജബീന ഇര്‍ഷാദ്, അംബിക, പ്രീത ജി പി, മൃദുല ഭവാനി, റൈഹാനത്ത്, ആശാഭായി തങ്കമ്മ, അഫീദ അഹമ്മദ്.

.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757