Opinion

ആരാണ് ബിയ്യുമ്മ, ആരാണ് സകരിയ്യ ?- എം ജിഷ

‘ഈ ജയിലില്‍ എല്ലാവര്‍ക്കുമറിയാം ഞാന്‍ നിരപരാധിയാണെന്ന്. എനിക്ക് എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് ഇവിടത്തെ സാറന്മാര്‍ പറയാറുണ്ട്.’ എന്ന് സക്കരിയ പതറുന്ന കണ്ണുകളോടെ പറഞ്ഞു. പരപ്പന ജയിലില്‍വെച്ചുണ്ടായ ഈ കൂടിക്കാഴ്ചയാണ് സക്കരിയയുടെ കേസിലേക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.

 

2008ലെ ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റിലായി വിചാരണത്തടവിന്റെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും വിചാരണ തുടങ്ങാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അങ്ങേയറ്റം വിശ്വസിക്കുന്നുവെന്നും ഈ നിയമ പോരാട്ടം തന്നേക്കാളുപരി വ്യാജ കേസുകളില്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ മറ്റു മുസ്‌ലിം യുവാക്കള്‍ക്കുവേണ്ടിയാണെന്നും പറയുമ്പോള്‍ മഅ്ദനിയുടെ കൂടെയുണ്ടായിരുന്നത് മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സക്കരിയ എന്ന ഇരുപത്തിരണ്ടുകാരന്‍ (ബംഗളൂരു സ്‌ഫോടന കേസിലെ എട്ടാം പ്രതി!).


‘ഈ ജയിലില്‍ എല്ലാവര്‍ക്കുമറിയാം ഞാന്‍ നിരപരാധിയാണെന്ന്. എനിക്ക് എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് ഇവിടത്തെ സാറന്മാര്‍ പറയാറുണ്ട്.’ എന്ന് സക്കരിയ പതറുന്ന കണ്ണുകളോടെ പറഞ്ഞു. പരപ്പന ജയിലില്‍വെച്ചുണ്ടായ ഈ കൂടിക്കാഴ്ചയാണ് സക്കരിയയുടെ കേസിലേക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.
2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ തിരൂരില്‍ ജോലിചെയ്യുന്ന കടയില്‍വെച്ച് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആരാണെന്നോ എന്താണെന്നോ വെളിപ്പെടുത്താതെ, വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുവദിക്കാതെ കര്‍ണാടക പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് സക്കരിയയുടെ അമ്മാവന്റെ മകനും അടുത്ത സുഹൃത്തുമായ ശുഐബ് പറയുന്നു.

പൊലീസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വിവരം അവര്‍ക്കു കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.
പിറ്റേന്ന് തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അന്നത്തെ എസ്.ഐ കെ.എം. ഷാജി വീട്ടില്‍ തീവ്രവാദികളുണ്ടെങ്കില്‍ പൊലീസ് കേറി നെരങ്ങും എന്നു പറഞ്ഞ് സി.ഐയെ കാണാന്‍ പറഞ്ഞയക്കുകയും, തങ്ങളുടെ അന്വേഷണ പരിധിയിലല്ല എന്നുപറഞ്ഞ് സി.ഐ ബാബു കെ. തോമസ് പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയുമായിരുന്നു.

വൈകുന്നേരം തിരൂരിലേക്ക് ഞാന്‍ വെറുതെ പോയതാണ്. അപ്പോഴാണ് സക്കരിയയെ മൂന്നുനാലുപേര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി എന്നറിയുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സക്കരിയയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതാണെന്ന് നാട്ടിലാകെ വാര്‍ത്തപരക്കാന്‍ തുടങ്ങി. അപ്പോള്‍തന്നെ ഉമ്മയും ചില ബന്ധുക്കളും അന്നത്തെ തിരൂരങ്ങാടി എം.എല്‍.എയും അയല്‍വാസിയുമായ അബ്ദുറബ്ബിനെ വീട്ടില്‍ ചെന്ന് കാണുകയും കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. എം.എല്‍.എ തിരൂരിലെയും പരപ്പനങ്ങാടിയിലെയും പൊലീസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വിവരം അവര്‍ക്കു കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.
പിറ്റേന്ന് തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അന്നത്തെ എസ്.ഐ കെ.എം. ഷാജി വീട്ടില്‍ തീവ്രവാദികളുണ്ടെങ്കില്‍ പൊലീസ് കേറി നെരങ്ങും എന്നു പറഞ്ഞ് സി.ഐയെ കാണാന്‍ പറഞ്ഞയക്കുകയും, തങ്ങളുടെ അന്വേഷണ പരിധിയിലല്ല എന്നുപറഞ്ഞ് സി.ഐ ബാബു കെ. തോമസ് പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയുമായിരുന്നു ശുഐബ് പറയുന്നു. എന്തു ചെയ്യണം, ആരെ കാണണം എന്നൊന്നും അറിയില്ലായിരുന്നു. നാട്ടിലാണെങ്കില്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഞങ്ങളാകെ തകര്‍ന്നുപോയി.
പിന്നീട്, ഫെബ്രുവരി എട്ടിനാണ് സക്കരിയ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ കര്‍ണാടക പൊലീസ് തന്നെ അറസ്റ്റ് ചെയ്തു എന്നു മാത്രമേ സക്കരിയക്ക് പറയാന്‍ സാധിച്ചുള്ളൂ. അപ്പോഴും ഏതു ജയിലിലാണ്, എന്തിനാണ് പിടികൂടിയത് എന്നൊന്നും വീട്ടുകാര്‍ക്ക് അറിയാനായില്ല. ഒമ്പതാം തീയതിയാണ് സക്കരിയയെ കോടതിയില്‍ ഹാജരാക്കുന്നത്. അന്നു വൈകീട്ട് ചാനലുകളിലെ വാര്‍ത്തയില്‍നിന്നാണ്, സക്കരിയയെ അറസ്റ്റ്‌ചെയ്തത് ബംഗളൂരു സ്‌ഫോടനകേസുമായി ബന്ധപ്പെട്ടാണ് എന്ന് വീട്ടുകാരറിയുന്നത്.


അപ്പോഴേക്കും നാട്ടിലാകെ പ്രശ്‌നമായി. എല്ലാവരും ഞങ്ങളെ സംശയത്തോടെ നോക്കാന്‍ തുടങ്ങി. അന്നുവരെ മിണ്ടിയും പറഞ്ഞും നടന്നിരുന്ന നാട്ടുകാരും അയല്‍ക്കാരും കണ്ടാല്‍ മിണ്ടാതായി. വീട്ടിലേക്ക് ആരും വരാതായി. ഞങ്ങള്‍ ഒരു കൊടും തീവ്രവാദിയുടെ ബന്ധുക്കളും കുടുംബക്കാരുമാണല്ലോ… സക്കരിയയുടെ ബന്ധുവും സുഹൃത്തുമായ ഷെമീര്‍ അന്നത്തെ സാഹചര്യങ്ങള്‍ പങ്കുവെച്ചു.
പല പത്രങ്ങളുടെയും പ്രാദേശിക ലേഖകര്‍ ഞങ്ങളുടെയൊക്കെ സുഹൃത്തുക്കളോ പരിചയക്കാരോ ആയിരുന്നു. പക്ഷേ, അവര്‍പോലും സക്കരിയ ഒരു കൊടും തീവ്രവാദിയാണ് എന്നമട്ടില്‍ വാര്‍ത്തകളെഴുതി. പലപ്പോഴും ചോദിക്കുമ്പോള്‍ പൊലീസ് തന്ന വിവരങ്ങളാണ് എന്നാണ് പറയുക. സത്യം അറിയാന്‍ ഇവരൊന്നും ഒരിക്കലും ഞങ്ങളെ ബന്ധപ്പെട്ടില്ല. സത്യം അറിയുന്നവര്‍ക്കുപോലും സ്വന്തംനാട്ടില്‍ ഒരു തീവ്രവാദിയെ സൃഷ്ടിച്ചെടുക്കാനായിരുന്നു താല്‍പര്യം.
പരപ്പനങ്ങാടി ബീച്ച്‌റോഡ് കോണിയത്ത്വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും നാലു മക്കളില്‍ ഇളയവനാണ് സക്കരിയ. സക്കരിയക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു ഉപ്പയുടെ മരണം. പിന്നീട്, അമ്മാവന്മാരുടെ സഹായത്തോടെയാണ് ആ കുടുംബം ഒരുവിധം കരകയറിയത്. സക്കരിയയുടെ രണ്ടു സഹോദരന്മാരും ഇപ്പോള്‍ ഗള്‍ഫിലാണ്. സഹോദരി വിവാഹിതയാണ്.

2008ല്‍ ബംഗളൂരുവില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനുവേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചു നല്‍കി എന്നതാണ് സക്കരിയക്കുനേരെയുള്ള കുറ്റം. ഷറഫുദ്ദീന്റെ കൊണ്ടോട്ടിയിലുള്ള ഇലക്ട്രോണിക് കടയില്‍വെച്ചാണ് ഇരുവരും ചേര്‍ന്ന് ഇത് നിര്‍മിച്ചത് എന്നാണ് ആരോപണം.

ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് പഠനം നിര്‍ത്തി തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറു മാസത്തെ മൊബൈല്‍ ടെക്‌നോളജി കോഴ്‌സിന് സക്കരിയ ചേരുന്നത്.
പെട്ടെന്ന് ജോലികിട്ടും എന്ന പ്രതീക്ഷയിലാണ് അവന്‍ ഈ കോഴ്‌സ് തെരഞ്ഞെടുത്തത്. സാമ്പത്തിക പ്രാരാബ്ധത്തില്‍നിന്ന് വീടിനെ കരകയറ്റണമെന്നായിരുന്നു ആഗ്രഹം. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിച്ചും എന്റെ സഹോദരന്മാരുടെ സഹായത്തോടുകൂടിയുമാണ് മകളെ കല്യാണം കഴിപ്പിച്ചയച്ചതും രണ്ടാണ്‍മക്കളെ ഗള്‍ഫിലേക്കയച്ചതും. വളരെ കുറഞ്ഞ ശമ്പളമുള്ള ജോലിയാണ് രണ്ടുപേര്‍ക്കും അവിടെ ബീയുമ്മ പറയുന്നു. പഠനം തീര്‍ന്നതിനു ശേഷം ജോലിക്കുള്ള ശ്രമമായി. പലരോടും പറയുന്ന കൂട്ടത്തില്‍ അയല്‍വാസിയായ അബ്ദുല്‍ റഹീം എന്ന അഫ്താബിനോടും ജോലിക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെയാണ് റഹീമിന്റെ ഭാര്യാ സഹോദരനായ ഷറഫുദ്ദീന്റെ കൊണ്ടോട്ടിയിലുള്ള ഇലക്ട്രോണിക്‌സ് കടയില്‍ സക്കരിയ ജോലിക്കുപോകുന്നത്. കൃത്യമായി ശമ്പളം കിട്ടാത്തതുകൊണ്ടും യാത്രാപ്രശ്‌നവും നിമിത്തം സക്കരിയ ആ ജോലി വിടുകയായിരുന്നു. (അബ്ദുല്‍ റഹീം പിന്നീട് കശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.)

2008ല്‍ ബംഗളൂരുവില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനുവേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചു നല്‍കി എന്നതാണ് സക്കരിയക്കുനേരെയുള്ള കുറ്റം. ഷറഫുദ്ദീന്റെ കൊണ്ടോട്ടിയിലുള്ള ഇലക്ട്രോണിക് കടയില്‍വെച്ചാണ് ഇരുവരും ചേര്‍ന്ന് ഇത് നിര്‍മിച്ചത് എന്നാണ് ആരോപണം. സക്കരിയക്കെതിരെ കര്‍ണാടക പൊലീസ് ഹാജരാക്കിയിട്ടുള്ള ഷറഫുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന്റെ സാക്ഷിമൊഴിയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്:
എന്റെ സഹോദരന്‍ ഷറഫുദ്ദീനും അഫ്താബും (അബ്ദുല്‍ റഹീം) സക്കരിയയും പലപ്പോഴും ഒന്നിച്ചുകൂടുകയും മലയാളം ബുക്കുകള്‍ വായിച്ച് കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്തിനുവേണ്ടിയാണ് അവരത് ചെയ്തിരുന്നത് എന്ന് എനിക്കറിയില്ല.
എന്റെ അച്ഛന്റെ (സൈനുദ്ദീന്‍) നിര്‍ദേശപ്രകാരം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഷറഫുദ്ദീനും സക്കരിയയും രഹസ്യമായി ഒരു പ്രോഗ്രാം തയാറാക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. അതിനുവേണ്ട സാധനങ്ങള്‍ കൊച്ചി വിട്രാക്‌സിലെ വിനോദ്, റോണി ഇലക്ട്രോണിക്‌സ്, കേരള സെയില്‍സ് എംപോറിയം തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സംഘടിപ്പിച്ചത്. ബോംബുകള്‍ നിര്‍മിക്കാനാവശ്യമായ മൈക്രോ ചിപ്പുകളും അവര്‍ നിര്‍മിച്ച് കൈമാറിയിരുന്നു. ഷറഫുദ്ദീനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ എന്നോട് വ്യക്തമായൊന്നും സംസാരിച്ചില്ല.

ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത് എന്ന പ്രസ്താവനയാണ് എന്ന്. അങ്ങനെയാണ് ഞാനതിന്റെ അടിയില്‍ ഒപ്പിടുന്നത്. മാത്രമല്ല, അന്നത്തെ സാഹചര്യത്തില്‍ ആര് എന്ത് എഴുതി ഒപ്പിട്ടു കൊടുക്കാന്‍ പറഞ്ഞാലും ചെയ്തുപോകുമായിരുന്നു. ഇതല്ലാതെ എന്റടുത്തുനിന്ന് വേറൊരു തെളിവോ മൊഴിയോ കര്‍ണാടക പൊലീസ് ശേഖരിച്ചിട്ടില്ല.


പക്ഷേ, താന്‍ ഇങ്ങനെയൊരു മൊഴി പൊലീസിന് നല്‍കിയിട്ടില്ല എന്ന് നിസാമുദ്ദീന്‍ പറയുന്നു. ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരുന്നു. നാലു ദിവസത്തിനുശേഷം കര്‍ണാടക പൊലീസ് എന്റെയടുത്ത് വരുകയും അന്വേഷിക്കുകയും ചെയ്തു. അപ്പോള്‍ ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അവര്‍ കന്നടയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ് എനിക്ക് തന്ന് അതിന്റെ അടിയില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ കന്നട ഭാഷ അറിയാത്തതിനാല്‍ അതെന്താണെന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്.ഐ ആണ് പറഞ്ഞത് അത് ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത് എന്ന പ്രസ്താവനയാണ് എന്ന്. അങ്ങനെയാണ് ഞാനതിന്റെ അടിയില്‍ ഒപ്പിടുന്നത്. മാത്രമല്ല, അന്നത്തെ സാഹചര്യത്തില്‍ ആര് എന്ത് എഴുതി ഒപ്പിട്ടു കൊടുക്കാന്‍ പറഞ്ഞാലും ചെയ്തുപോകുമായിരുന്നു. ഇതല്ലാതെ എന്റടുത്തുനിന്ന് വേറൊരു തെളിവോ മൊഴിയോ കര്‍ണാടക പൊലീസ് ശേഖരിച്ചിട്ടില്ല. നിസാമുദ്ദീന്‍ വെളിപ്പെടുത്തുന്നു. പിന്നീട് ഷറഫുദ്ദീന് കുറ്റപത്രം ലഭിച്ചപ്പോഴാണ് ആ സ്‌റ്റേറ്റ്‌മെന്റ് തന്‍േറതെന്ന പേരില്‍ ഇങ്ങനെയൊരു മൊഴിയാക്കി മാറ്റിയിരിക്കുന്നു എന്ന് നിസാമുദ്ദീന്‍ അറിയുന്നത്.
ഇതിനെതിരെ വിചാരണ തുടങ്ങുമ്പോള്‍ കോടതിയില്‍ സംസാരിക്കാന്‍ പറ്റുമെന്നും ഷറഫുദ്ദീന്റെയും സക്കരിയയുടെയും നിരപരാധിത്വം തെളിയിക്കാന്‍പറ്റുമെന്നുമാണ് എന്റെ വിശ്വാസം. അതല്ലാതെ, നമ്മുടെ രാജ്യത്ത് പൊലീസ്തന്നെ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സാധാരണക്കാരനായ ഞാന്‍ എന്തു ചെയ്യാനാണ് നിസാമുദ്ദീന്‍ ചോദിക്കുന്നു. സക്കരിയക്കെതിരെയുള്ള മറ്റൊരു മൊഴിയായി കര്‍ണാടക പൊലീസ് ഹാജരാക്കിയിരിക്കുന്നത് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസിന്‍േറതാണ്. ആ മൊഴിയിലും വൈരുധ്യംനിറഞ്ഞ ഒരുപാട് കാര്യങ്ങളുണ്ടെന്ന് ശുഐബ് പറയുന്നു.

ഹരിദാസിന്റെ മൊഴിയിലെ ചില ഭാഗങ്ങള്‍:
ചെട്ടിപ്പടിയില്‍ വരത്തിങ്കല്‍ യൂസുഫ് എന്നൊരാളുടെ സ്ഥലത്തിനു മുന്നിലായി ഒരു കെട്ടിടസമുച്ചയമാണ്. അതിനു പിറകിലായി രണ്ട് പഴയ മുറികളുണ്ട്. അതില്‍ ഒരു മുറിയില്‍ എന്റെ ഗ്രാമത്തിലെ ഉമര്‍ ഫാറൂഖ്, മുഹമ്മദ് സക്കരിയ, ഷറഫുദ്ദീന്‍, അബ്ദുറഹീം എന്ന അഫ്താബ് എന്നിവരും എട്ടു പത്ത് മുസ്ലിം യുവാക്കളും രാത്രിയില്‍ വരുകയും മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുമുണ്ട്. മറ്റാരും കടന്നുവരാതിരിക്കാന്‍ വാതിലടച്ചിട്ടാണ് അവര്‍ സംസാരിക്കാറുള്ളത്. ഹിന്ദുക്കള്‍ക്ക് ആ വഴിയിലൂടെ പോകാന്‍ പേടിയാണ്. പക്ഷേ, ത്വരീഖത്ത് ക്‌ളാസുകള്‍ അവിടെ നടക്കാറുണ്ട് എന്നെനിക്കറിയാം. സംശയകരമായ പ്രവര്‍ത്തികളായിരുന്നു അവരുടേത്.
എന്നാല്‍, രാഷ്ട്രീയപരമായോ മതപരമായോ ബന്ധമുള്ള ഒരു സംഘടനയിലും പ്രവര്‍ത്തനത്തിലും സക്കരിയ ഏര്‍പെട്ടിരുന്നില്ലെന്ന് ശുഐബിന്റെ വാക്കുകളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. പൊതുവെ ശാന്തപ്രകൃതനും മിതഭാഷിയും തന്റെ കാര്യംനോക്കി നടക്കുന്നവനുമാണ് സക്കരിയ. ത്വരീഖത്ത് ക്‌ളാസുകള്‍ക്കോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ അവന്‍ പോയിട്ടില്ല എന്നെനിക്കുറപ്പാണ്. കാരണം, പഠിക്കുന്ന സമയത്തും അതിനുശേഷം ജോലിചെയ്യാന്‍ തുടങ്ങിയപ്പോഴും സക്കരിയ ഉള്‍പ്പെടെ ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ വൈകുന്നേരം ഒന്നിച്ചുകൂടാറുണ്ട്. അതിനുശേഷം അവന്‍ നേരെ വീട്ടിലേക്ക് പോകും. അതാണ് പതിവ്. ഈ സൗഹൃദ സദസ്സില്‍ അവന്‍ എപ്പോഴും ഉണ്ടാകാറുണ്ട്. പിന്നെയെങ്ങനെ അവന്‍ ത്വരീഖത്ത് ക്‌ളാസുകളില്‍ പങ്കെടുക്കും? ശുഐബ് ചോദിക്കുന്നു.

ത്വരീഖത്ത് ക്‌ളാസുകള്‍ നടക്കാറുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ചെട്ടിപ്പടിയിലെ കെട്ടിടം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഞാനവിടെ എത്തുമ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ അവിടെ ഇരുന്ന് കാരംസ് കളിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ കുറച്ച് ഫോട്ടോകള്‍ എടുത്തതിനു ശേഷം ഞാനവരോട് ആ കെട്ടിടത്തിനെപറ്റിയും അവിടത്തെ പ്രവര്‍ത്തനങ്ങളെപറ്റിയും അന്വേഷിച്ചു. അവിടെ ചിലര്‍ വന്ന് ഇസ്ലാം മത ക്‌ളാസുകള്‍ എടുക്കാറുണ്ടായിരുന്നു എന്നും ആര്‍ക്കുവേണമെങ്കിലും കയറി കേള്‍ക്കാമായിരുന്നു എന്നുമാണ് കിട്ടിയ മറുപടി.

എല്ലാ ദിവസവും ജോലികഴിഞ്ഞ് മകന്‍ കൃത്യസമയത്ത് വീട്ടിലെത്താറുണ്ടായിരുന്നെന്നും മതപരമായ കാര്യങ്ങളിലോ അനുഷ്ഠാനങ്ങളിലോ വലിയ താല്‍പര്യം ചെറുപ്പംതൊട്ടേ ഉണ്ടായിരുന്നില്ലെന്നും ബിയ്യുമ്മയും പറയുന്നു.
ത്വരീഖത്ത് ക്‌ളാസുകളും രഹസ്യ ചര്‍ച്ചകളും നടന്നെന്നു പറയപ്പെടുന്ന സ്ഥലം ചെട്ടിപ്പടി കവലയിലാണ്. അവിടെ അങ്ങനെ മുറിയടച്ച് ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുറ്റുപാടൊന്നുമില്ല. കാരണം, അതിനു തൊട്ടിപ്പുറത്തെ മുറി ഒരു ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്‌ളബാണ്. ആളുകള്‍ നിരന്തരം വരുകയും പോവുകയും ചെയ്യുന്ന സ്ഥലം. ആ കെട്ടിടത്തിന്റെ താഴെ നിലയില്‍ പൊതു വിതരണകേന്ദ്രവും കടകളുമൊക്കെയാണ്. അവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അത് തീര്‍ച്ചയായും നാട്ടുകാര്‍ ശ്രദ്ധിക്കുകയും അതൊരു പ്രശ്‌നമാവുകയും ചെയ്യുമായിരുന്നു ഷെമീറിന്റെ വാക്കുകള്‍.
ത്വരീഖത്ത് ക്‌ളാസുകള്‍ നടക്കാറുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ചെട്ടിപ്പടിയിലെ കെട്ടിടം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഞാനവിടെ എത്തുമ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ അവിടെ ഇരുന്ന് കാരംസ് കളിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ കുറച്ച് ഫോട്ടോകള്‍ എടുത്തതിനു ശേഷം ഞാനവരോട് ആ കെട്ടിടത്തിനെപറ്റിയും അവിടത്തെ പ്രവര്‍ത്തനങ്ങളെപറ്റിയും അന്വേഷിച്ചു. അവിടെ ചിലര്‍ വന്ന് ഇസ്ലാം മത ക്‌ളാസുകള്‍ എടുക്കാറുണ്ടായിരുന്നു എന്നും ആര്‍ക്കുവേണമെങ്കിലും കയറി കേള്‍ക്കാമായിരുന്നു എന്നുമാണ് കിട്ടിയ മറുപടി. മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമാണെങ്കിലും ഹിന്ദുമുസ്ലിം മത സൗഹാര്‍ദം നല്ല രീതിയില്‍ നിലനില്‍ക്കുന്ന സ്ഥലമാണ് എന്നായിരുന്നു നാട്ടുകാരില്‍ പലരും തന്ന മറുപടി.
പ്രാഥമിക നടപടിക്രമങ്ങള്‍പോലും പാലിക്കാതെയാണ് സക്കരിയയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ അനീസ് അലിഖാന്‍ ആരോപിക്കുന്നു. അന്യ സംസ്ഥാനത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആ സംസ്ഥാനത്തെ പൊലീസിന്റെ അനുവാദം വേണം എന്നും, ലോക്കല്‍ പൊലീസിനെ അറിയിക്കണം എന്നുമൊക്കെ നിയമമുണ്ടായിരിക്കെ ഗുണ്ടകള്‍ വന്ന് പിടിച്ചു കൊണ്ടുപോകുംപോലെയാണ് സക്കരിയയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

സക്കരിയയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സമയത്ത് കുടുംബത്തിനെ ഊരുവിലക്കാനുള്ള ശ്രമം നടന്നിരുന്നു. വീട്ടില്‍ ആരുമില്ലാത്തതും പൊലീസുകാര്‍ വീട്ടില്‍ നിരന്തരം കയറി അന്വേഷണങ്ങള്‍ നടത്തുന്നതും ബുദ്ധിമുട്ടായപ്പോഴാണ് ഉമ്മ താമസംമാറ്റിയത്. ഇപ്പോള്‍ ആദ്യത്തെയത്ര എതിര്‍പ്പുകളില്ലെങ്കിലും തീവ്രവാദിയുടെ കുടുംബം എന്ന മേല്‍വിലാസം അത്ര പെട്ടെന്നൊന്നും മാറില്ല എന്നതാണ് ഈ കുടുംബത്തിന്റെ അനുഭവം.


കര്‍ണാടക പൊലീസ് ആരോപിക്കുംപോലെ ടൈമറുകളോ മൈക്രോചിപ്പുകളോ നിര്‍മിക്കാനാവശ്യമായ സാങ്കേതിക പരിജ്ഞാനമൊന്നും സക്കരിയക്കില്ല എന്ന് അനീസ് പറയുന്നു. സക്കരിയയെ ഈ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത് മുമ്പേ പ്രതികളായവരുടെ അയല്‍വാസിയായതുകൊണ്ടോ അവരുടെ കടയില്‍ ജോലിചെയ്തതുകൊണ്ടോ ഒക്കെയാണ്. കര്‍ണാടക പൊലീസിന് കൃത്യമായ കഥ മെനഞ്ഞെടുക്കാന്‍മാത്രമാണ് സക്കരിയയെപോലുള്ള നിരപരാധികളെ ഈ കേസില്‍ കുടുക്കിയിരിക്കുന്നത് എന്നും അനീസ് ആരോപിക്കുന്നു.
സക്കരിയയുടെ വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഉമ്മ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണ് താമസം. സക്കരിയയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സമയത്ത് കുടുംബത്തിനെ ഊരുവിലക്കാനുള്ള ശ്രമം നടന്നിരുന്നു. വീട്ടില്‍ ആരുമില്ലാത്തതും പൊലീസുകാര്‍ വീട്ടില്‍ നിരന്തരം കയറി അന്വേഷണങ്ങള്‍ നടത്തുന്നതും ബുദ്ധിമുട്ടായപ്പോഴാണ് ഉമ്മ താമസംമാറ്റിയത്. ഇപ്പോള്‍ ആദ്യത്തെയത്ര എതിര്‍പ്പുകളില്ലെങ്കിലും തീവ്രവാദിയുടെ കുടുംബം എന്ന മേല്‍വിലാസം അത്ര പെട്ടെന്നൊന്നും മാറില്ല എന്നതാണ് ഈ കുടുംബത്തിന്റെ അനുഭവം. സക്കരിയയുടെ സഹോദരന്റെ കല്യാണാലോചനകള്‍ മുടങ്ങിപ്പോകുന്നതും വിവാഹം നടക്കാത്തതും ഇതിന്റെ പേരിലാണെന്ന് ഇവര്‍ക്കറിയാം. ഉള്ള വീടും സ്ഥലവും വിറ്റ് കടങ്ങള്‍ വീട്ടി കേസിനാവശ്യമായ തുക സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ് ഈ കുടുംബം.
സക്കരിയക്കുണ്ടായ അനുഭവം അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളെയും ഭയത്തിലാക്കിയിട്ടുണ്ട്. ഇവിടെ എന്തു പ്രശ്‌നം നടന്നാലും പൊലീസുകാര്‍ എന്റെ കുറെ സുഹൃത്തുക്കളെ അന്വേഷിച്ച് വരും. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അവരിപ്പോള്‍ സക്കരിയയുടെ അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്ന അന്‍വര്‍ എന്ന കുഞ്ഞാപ്പു പറയുന്നു.
കശ്മീര്‍ ഏറ്റുമുട്ടലില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ കൈയില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് അന്‍വറിന്റെ മൊബൈല്‍ കടയില്‍നിന്ന് നഷ്ടപ്പെട്ടതായിരിക്കാം എന്ന നിഗമനത്തില്‍ അന്‍വറിനെ സ്‌പെഷല്‍ ബ്രാഞ്ചുകാര്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതേപ്പറ്റി അന്‍വര്‍ പറയുന്നതിങ്ങനെ: എനിക്ക് മൊബൈല്‍ കണക്ഷനുകള്‍ നല്‍കുകയും, റീചാര്‍ജ് ചെയ്യുകയും മറ്റും ചെയ്യുന്ന ഒരു കടയുണ്ടായിരുന്നു.
പക്ഷേ, കശ്മീര്‍ ഏറ്റുമുട്ടലില്‍ ഞങ്ങളുടെ നാട്ടുകാരില്‍ ചിലര്‍ മരിച്ചപ്പോള്‍ അവരിലൊരാളുടെ കൈയില്‍നിന്ന് ഒരു തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുകയും അത് എന്റെ കടയില്‍നിന്ന് നഷ്ടപ്പെട്ടതാകാം എന്ന ധാരണയില്‍ പൊലീസുകാര്‍ എന്നെ ഒരുപാടു തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്റെ കമ്പ്യൂട്ടറും മറ്റും എടുത്തുകൊണ്ടുപോയിട്ട് ഇതുവരെ തിരിച്ചുതന്നിട്ടില്ല. ആയിടക്ക് പൊലീസ് സ്ഥിരം എന്റെ കടയില്‍ കയറിയിറങ്ങുമായിരുന്നു. പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുക, നിരന്തരം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുക ഇതൊക്കെ നടന്നിരുന്നു. ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഞാന്‍ കട വിറ്റു. ഇപ്പോള്‍ ഓട്ടോ വാങ്ങി അതോടിച്ച് ജീവിക്കുന്നു.
19ാമത്തെ വയസ്സിലാണ് സക്കരിയ അറസ്റ്റിലാകുന്നത്. ആദ്യമൊക്കെ ആളുമാറിപോയതാകുമെന്നും ഇന്നോ നാളെയോ തെറ്റിദ്ധാരണ മാറി തന്നെ പുറത്തുവിടുമെന്നും സക്കരിയക്ക് പ്രതീക്ഷയുണ്ടായിരുന്നതായി ശുഐബ് പറയുന്നു. ശുഐബാണ് ഇപ്പോള്‍ സക്കരിയയുടെ കേസുമായി ബന്ധപ്പെട്ട് വക്കീലിനെ കാണുന്നതും ജയിലില്‍ മാസം തോറും പോകുന്നതും. ഇപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണ് സക്കരിയ.

ഒരുകാലത്ത് മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ ശക്തമായ ഇടപെടലുകള്‍ നിമിത്തമാണ് പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായതും ബിനായക് സെന്നിന് പുറംലോകം കാണാനായതും.
ഇത്തരം എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരാതിരിക്കാനാവണം മുഹമ്മദ് അഹ്മദ് കാസിമിയെയും കെ.കെ. ഷാഹിനയെയും വിജു വി. നായരെയും അഡ്വക്കറ്റ് ഷാനവാസിനെയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നതും. ആരാണ് നിരപരാധിയെന്നോ ആരാണ് കുറ്റവാളിയെന്നോ സാധാരണക്കാര്‍ക്ക് പറയാന്‍ പറ്റില്ലെങ്കിലും, ന്യൂനപക്ഷങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും വ്യാജകേസുകള്‍ കൊണ്ട് നേരിടുന്ന ഭരണകൂടത്തിന്റെ ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ വെള്ളംതൊടാതെ വിഴുങ്ങാന്‍ പറ്റില്ലെന്ന് ഇത്തരം ചരിത്രങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു.


ഉദരസംബന്ധമായ രോഗങ്ങളും ത്വക്രോഗവും കടുത്ത തലവേദനയും മൂന്നുവര്‍ഷത്തെ ജയില്‍വാസം സക്കരിയക്ക് സമ്മാനിച്ചതാണ്. ഈയിടെയായി ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍ തനിക്കുവേണ്ടി ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ലെന്നും ജോലി കളഞ്ഞ് ജയിലില്‍ വന്ന് ബുദ്ധിമുട്ടരുതെന്നും സക്കരിയ തന്നോട് പറയാറുണ്ടെന്നും ശുഐബ് പറയുന്നു. ബാല്‍ഗാം ജയിലിലേക്കും തിരിച്ച് പരപ്പനയിലേക്കും ഇടക്കിടെ മാറ്റുന്നതും സക്കരിയയെ മാനസികമായി ബാധിക്കുന്നുണ്ട് എന്ന് മഅ്ദനിയും സൂചിപ്പിക്കുന്നു.
ഇത് പ്രതീക്ഷ അസ്തമിച്ച് ജയിലില്‍ കഴിയുന്ന സക്കരിയയുടെ മാത്രം കഥയല്ല. ലിംഗറാം കോഡോപ്പി, സോണി സൂറി തുടങ്ങി ഊരോ പേരോ അറിയാത്ത ആദിവാസികളും ദലിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികള്‍ നീതി നിഷേധിക്കപ്പെട്ട് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരുകാലത്ത് മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ ശക്തമായ ഇടപെടലുകള്‍ നിമിത്തമാണ് പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായതും ബിനായക് സെന്നിന് പുറംലോകം കാണാനായതും.
ഇത്തരം എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരാതിരിക്കാനാവണം മുഹമ്മദ് അഹ്മദ് കാസിമിയെയും കെ.കെ. ഷാഹിനയെയും വിജു വി. നായരെയും അഡ്വക്കറ്റ് ഷാനവാസിനെയും ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്നതും. ആരാണ് നിരപരാധിയെന്നോ ആരാണ് കുറ്റവാളിയെന്നോ സാധാരണക്കാര്‍ക്ക് പറയാന്‍ പറ്റില്ലെങ്കിലും, ന്യൂനപക്ഷങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും വ്യാജകേസുകള്‍ കൊണ്ട് നേരിടുന്ന ഭരണകൂടത്തിന്റെ ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ വെള്ളംതൊടാതെ വിഴുങ്ങാന്‍ പറ്റില്ലെന്ന് ഇത്തരം ചരിത്രങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു.

(സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും 2017 ല്‍ സകരിയയുടെ സഹോദരന്‍ മരണപ്പെട്ടതിനെതുടര്‍ന്നും സകരിയക്ക് പരോള്‍ ലഭിച്ചിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണിപ്പോള്‍)

(2012 നവംബറില്‍ തയ്യാറാക്കിയ ഈ കുറിപ്പ് വാരാധ്യ മാധ്യമത്തില്‍ പ്രത്യേക ഫീച്ചറായി പ്രസിദ്ദീകരിച്ചിരുന്നു)
എം.ജിഷ: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെഡസ്റ്റിയന്‍ പിക്‌ചേഴ്‌സിന്റെ കോഡിനേറ്ററാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757