keralanews

പെട്ടിപ്പാലം സമരത്തെ ഓര്‍മിപ്പിച്ചുകൊണ്ട് വടകരയില്‍ മാലിന്യവിരുദ്ധ സമരം.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രതിഷേധിച്ചിട്ടും ഗെയില്‍ സമരത്തിന്റെ അതേ മാതൃകയില്‍ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ അവിടെ ആളില്ലാതിരിക്കാന്‍ സാധ്യതയുള്ള വെള്ളിഴായ്ച ഉച്ച സമയത്ത് ചാനലുകാരെ കൊണ്ടുവന്ന് ഈ സമരത്തിന് ജനപിന്തുണയില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണവര്‍. കൊടിയില്ലെങ്കിലും പ്രവര്‍ത്തകര്‍ അവരോടൊപ്പമുണ്ടെന്നതാണ് സത്യം.

രണ്ടര പതിറ്റാണ്ടുകാലത്തെ സമരചരിത്രമുള്ള പൊന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വടകരയില്‍ മാലിന്യവിരുദ്ധ സമരം സജീവമാകുന്നു. വടകര താഴെഅങ്ങാടി ജെ.ടി റോഡില്‍ ജനവാസകേന്ദ്രത്തില്‍ സ്ഥാപിച്ച മാലിന്യ സംസ്്കരണ കേന്ദ്രത്തിനെതിരെയാണ് സമരം ശക്തിയാര്‍ജിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൗരാവകാശ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം പ്രസിഡന്റ് ഫൗസിയ ആരിഫിന്റെ ഫൈസ്ബുക്ക് കുറിപ്പില്‍നിന്ന്..
ഇത് വടകര താഴെഅങ്ങാടിയിലെ ജെ.ടി റോഡ്…
വടകര മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിലൊന്ന്.

അവിടെ ഒരു കൊച്ചുമുറിപോലുള്ളൊരിടത്ത് ആ വാര്‍ഡിലെ മാത്രം മാലിന്യങ്ങള്‍ പോലും ശേഖരിക്കാനാവാത്തിടത്ത് ഒരുമുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ മാലിന്യങ്ങളും ശേഖരിക്കാന്‍ അഥവാ താഴങ്ങാടിയെ വടകര നഗരത്തിന്റെ ചേരിയാക്കിമാറ്റാനുള്ള മുന്‍സിപാലിറ്റിയുടെ ശ്രമത്തിനെതിരെ റിലേ സത്യാഗ്രഹമിരിക്കുകയാണ് ആ പ്രദേശത്തുകാര്‍…

അവിടെ നാട്ടിയിരിക്കുന്ന കൊടികളിലേക്കൊന്നു നോക്കൂ… ഭരിക്കുന്നവരുടേതൊഴികെ ഏതാണ്ടെല്ലാവരുടേയും കൊടികളുണ്ടവിടെ.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രതിഷേധിച്ചിട്ടും ഗെയില്‍ സമരത്തിന്റെ അതേ മാതൃകയില്‍ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ അവിടെ ആളില്ലാതിരിക്കാന്‍ സാധ്യതയുള്ള വെള്ളിഴായ്ച ഉച്ച സമയത്ത് ചാനലുകാരെ കൊണ്ടുവന്ന് ഈ സമരത്തിന് ജനപിന്തുണയില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണവര്‍. കൊടിയില്ലെങ്കിലും പ്രവര്‍ത്തകര്‍ അവരോടൊപ്പമുണ്ടെന്നതാണ് സത്യം.

സ്മാരകങ്ങളും ചരിത്രവ്യാഖ്യാനങ്ങളും കൊണ്ട് ഇനിയും പിടിച്ചുനില്‍ക്കാമെന്ന് വ്യാമോഹിക്കരുത്. നിങ്ങളുടെ ജനവഞ്ചനാ നയങ്ങള്‍ നിങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റുകയാണ് സഖാക്കളേ…..

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757