zero hour

കേരള ബജറ്റ്; തോമസ് ഐസകിന് അടിയന്തിരാവസ്ഥ തടവുകാരെ ഓര്‍മപ്പെടുത്തി നജ്മല്‍ ബാബു(ടി.എന്‍ ജോയി)

വിപ്ലവവും ജനാധിപത്യവും കേരളാബജറ്റും

അടിയന്തിരാവസ്ഥയിലെ തടവുകാര്‍ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളാണോ? തോമസ് ഐസകിന്റെ ബജറ്റ് ചിന്തയില്‍ നിന്ന് ഈ ഗഹനത ഒലിച്ചുപോകാതിരിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെയധികമുണ്ട്. നാളത്തെ ബജറ്റില്‍ അതിന്റെ സദ്ഫലങ്ങള്‍ ഉണ്ടാകുമോ എന്ന ഉത്ക്കണ്ഠയാണ് വീണ്ടും, ഈ ഓര്‍മപ്പെടുത്തലിനു കാരണം. അന്ന് തല്ല് കൊണ്ട ആര്‍ എസ് എസുകാര്‍ ബഹുമാനിക്കപ്പെടേണ്ടവരാണോ? അവരോടുള്ള ബഹുമാനമില്ലായ്മ ഏതായാലും അടിയന്തിരാവസ്ഥയ്ക്കു മുമ്പും കുറേക്കൂടി ശക്തമായി ഇപ്പോഴും ഉള്ളതാണ്.

ചരിത്രത്തിന്റെ ഒരു കൈക്കുറ്റപ്പാടില്‍ അവരില്‍ ചിലര്‍ കോഗ്രസ്സിന്റെ ത്രിവര്‍ണ്ണ അടിയന്തിരാവസ്ഥയെ ശക്തമായി എതിര്‍ത്തത് പുച്ഛിക്കപ്പെടേണ്ട കാര്യമാണോ? നമ്മള്‍ അധികാരത്തില്‍ വാല്‍ ഒരിക്കല്‍ പോലും അമിതാധികാര/ഭരണഘടനാവിരുദ്ധ സ്വപ്നങ്ങളിലേക്ക് ഉണരില്ല എന്ന് എന്തുകൊണ്ട് ഇപ്പോള്‍ തന്നെ ഉറപ്പുനല്‍കിക്കൂടാ? വിപ്ലവവും ജനാധിപത്യവും തമ്മിലൊരു തിരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കില്‍ വിപ്ലവം തെരഞ്ഞെടുക്കാനാണ് നമ്മള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കിഷ്ടം.
ഫാസിസത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ഏറ്റവും നല്ല പുസ്തകമെഴുതിയ നിക്കോസ് പൗലന്‍സാസ് തന്റെ ജീവിതസായാഹ്നത്തില്‍ എടുത്ത നിലപാട് പക്ഷേ ഇതായിരുന്നു. ‘ജനാധിപത്യമില്ലെങ്കില്‍ വിപ്ലവവും വേണ്ട’
ഒരേ ഒരു ചാനല്‍ കൈരളി-ഒരേ ഒരു പത്രം- ദേശാഭിമാനി ഈ വിപ്ലവലഹരി ജനാധിപത്യവിരുദ്ധമാണെങ്കില്‍ പോലും എത്രയോ സുഖപ്രദം!!
നജ്മല്‍ ബാബു (ടി എന്‍ ജോയി)
ഫെബ്രുവരി 2, 2018

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757