Opinion

ജാതിപ്പേരില്‍ മൃതദേഹത്തെ അപമാനിച്ച കേരളത്തെ പ്രബുദ്ധകേരളം എന്നെങ്ങെനെ വിളിക്കും – ഹമീദ് വാണിയമ്പലം

അശാന്തനെ അപമാനിച്ച സാമൂഹ്യ ദ്രോഹികളെ, സവര്‍ണജാതി തമ്പുരാക്കന്മാരായി ഞെളിയുന്ന മനുഷ്യവിരുദ്ധരെ നിലക്കുനിര്‍ത്താന്‍ കേരളം ഭരിക്കുന്നവര്‍ തയ്യാറാകണം. ജാതിമതിലുകള്‍ ഇപ്പോഴും തുടരുന്ന കേരളത്തില്‍ സംഘശക്തിയാര്‍ജിച്ച് ജാതിവെറിയന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ നേരമായി.

സവര്‍ണതയും ചാതുര്‍വര്‍ണ്യവും കേരളത്തില്‍ എത്രമേല്‍ ആഴ്ന്നിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ചിത്രകാരനും ശില്പിയുമായ അശാന്തന്റെ ഭൗതിക ശരീരത്തോട് ഇന്നലെ കേരളം കാണിച്ചത്. നിരവധി പ്രമുഖ വ്യക്തികളുടെ അന്ത്യോപചാരത്തിന് സാക്ഷ്യംവഹിച്ച എറണാകുളം ദര്‍ബാര്‍ ഹാളില്‍ കലാകാരനായ അശാന്തന്‍ മാഷിന്റെ അന്ത്യോപചാരത്തിന്റെ അന്തസ് കെടുത്താന്‍ ഒരു സംഘം വര്‍ണവെറിയന്മാര്‍ കടന്നുവന്നത് മാഷ് ജനിച്ച ജാതി നോക്കി തന്നെയാണ്. ‘നമുക്ക് ജാതിയില്ല’ എന്ന ശ്രീനാരായണ ഗരുവിന്റെ പ്രഖ്യാപനം ആഘോഷിച്ച പാര്‍ട്ടിയാണ് കേരള ഭരണത്തിലുള്ളത്. അവര്‍ തന്നെയാണ് കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത്. എന്നിട്ടെന്തേ ജാതി വെറിയുമായി വന്നവരെ നേരിടാനാകാത്തത് !

ജീവിതം കലക്കുവേണ്ടി ഉഴിഞ്ഞുവെച്ച മഹാനുഭവനെ മരണശേഷവും ജാതിപ്പേരില്‍ അപമാനിച്ച കേരളത്തെ പ്രബുദ്ധകേരളം എന്നെങ്ങെനെ വിളിക്കും. അശാന്തനെ അപമാനിച്ച സാമൂഹ്യ ദ്രോഹികളെ, സവര്‍ണജാതി തമ്പുരാക്കന്മാരായി ഞെളിയുന്ന മനുഷ്യവിരുദ്ധരെ നിലക്കുനിര്‍ത്താന്‍ കേരളം ഭരിക്കുന്നവര്‍ തയ്യാറാകണം. ജാതിമതിലുകള്‍ ഇപ്പോഴും തുടരുന്ന കേരളത്തില്‍ സംഘശക്തിയാര്‍ജിച്ച് ജാതിവെറിയന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ നേരമായി.

ഹമീദ്് വാണിയമ്പലം
പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757