keralanews

ഒറ്റയാള്‍പോരാട്ടത്തിന് പരിസമാപ്തി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

 

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ 783 ദിവസത്തെ സമരത്തിനാണ് അവസാനമായിരിക്കുന്നത്.

സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് രേഖപ്പെടുത്തി. 782 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളം ഏറ്റവും ചര്‍ച്ച ചെയ്ത ഒറ്റയാള്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ശ്രീജിത്ത് കൈകൊണ്ടത്. അനുജന്‍ ശ്രീജിവന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സി ബി ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇനിയും സമരം തുടരേണ്ടെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. സിബിഐയില്‍ വിശ്വാസമുണ്ടെന്നും സമരവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തും അമ്മ രമണി പ്രമീളയും ചേര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരണപ്പെടുന്നത്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ 783 ദിവസത്തെ സമരത്തിനാണ് അവസാനമായിരിക്കുന്നത്. സമരം ആരംഭിച്ച് എഴുനൂറിലേറെ ദിവസം പിന്നിട്ടിട്ടും അധികാരികളോ മാധ്യമ ലോകമോ കാര്യമായി ശ്രദ്ദിക്കാതിരുന്ന സമരം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് പൊതുശ്രദ്ദ ഉണ്ടാകുന്നത്. തുടര്‍ന്ന് ശ്രീജിത്തിനൊപ്പം എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് യുവാക്കളാണ് ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്. ഇതോടുകൂടി മാധ്യമ ലോകം വിഷയം ഏറ്റെടുത്തു.

ഇതിനിടയില്‍ ശ്രീജിത്തിന്റെ അമ്മയും സഹോദരിയും ഗവര്‍ണരെ കാണുകയും വിഷയം ധരിപ്പിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയെ നേരിട്ട്കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. മഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പുനല്‍കുകയും ചെയ്തു. എന്നിട്ടും സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഫൈസ്ബുക്ക് കൂട്ടായ്മയിലെ ഒരു വിഭാഗം ശ്രീജിത്തിന്റെ സമരത്തില്‍നിന്ന് വിട്ടുനിന്നു. സി.ബി.എ നേരിട്ട് വന്ന് അന്വേഷണം നടത്താതെ പിന്‍മാറില്ലെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. ഇന്ന് സി.ബി.എ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴിയെടുത്തോടുകൂടി സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടുകൂടി കേരളം കണ്ട വലിയ ഒരു ഒറ്റയാള്‍പോരാട്ടത്തിന് തിരശ്ശീലവീഴുകയാണ്.

രണ്ടായിരത്തിപതിനാല് മേയ് 19 നാണ് പാറശ്ശാല പോലീസ് ശ്രീജീവിനെ കസ്റ്റഡിയലെടുത്തത്.സെല്ലിലില്‍ കിടന്ന ശ്രീജീവ് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പിറ്റേന്ന് പോലീസ് വീട്ടുകാരെ അറിയിച്ചു.തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.21 നാണ് ശ്രീജീവ് മരിച്ചത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757