keralanews

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മന്ത്രി ജലീലിന് മറവിക്ക് മരുന്ന് കുറിച്ച് പ്രതിഷേധം

 

പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുക്കാതെ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

തദ്ദേശ സ്വയം ഭരണ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വേറിട്ട സമരവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സ്വന്തം മണ്ഡലമായ തവനൂരില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ദതികള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിക്ക് മറവിക്ക് മരുന്നുകുറിച്ചുകൊണ്ടാണ് പുതിയ സമര ആവിഷ്‌കാരവുമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്.

ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജ് ചോര്‍ച്ച തടയല്‍, പടിഞ്ഞാറക്കര-പൊന്നാനി ഹാര്‍ബര്‍ പാലം, നായര്‍ തോട് പാലം, എടപ്പാള്‍ പാലം, തവനൂര്‍ ഗവ.കോളേജ് കെട്ടിടം, തിരുന്നാവായ തവനൂര്‍ പാലം തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം നേതാക്കള്‍ ആരോപിക്കുന്നത്. ഈ പദ്ധതികള്‍ക്കുപുറമെ മറ്റു നിരവധി പദ്ധതികളും വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ‘ജലീല്‍ മന്ത്രിക്ക് മറവിക്കുള്ള മരുന്നുകുറിക്കുന്നു’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായി പതിച്ചുകഴിഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757