keralanews

ഗെയില്‍; ഇരകളുടെ നിയമസഭാ മാര്‍ച്ച്

 

ഗെയില്‍ വാതകപൈപ്പ് ലൈന്‍ ഇരകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നിയമസഭാ കവാടത്തിനുമുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും ജനവാസമേഖല ഒഴിവാക്കിക്കൊണ്ടുള്ള അലൈന്‍മെന്റിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജനകീയ സമരങ്ങളെ തല്ലിച്ചതകുന്ന സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം.ഐ ഷാനവാസ് എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍ എമാരായ പി.ഉബൈദുല്ല, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, പി.കെ ബഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ആം ആത്മി നേതാവ് സി.ആര്‍ നീലകണ്ഠന്‍, എസ്.ഡി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കര എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്കണക്കിന് ഇരകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757