keralanews

സര്‍ക്കാര്‍ നിയമനങ്ങളിലെ സംവരണ അട്ടിമറിക്കെതിരെ അസെറ്റ്

 

തിരുവനന്തപുരം: കെ.എ.എസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ നടക്കുന്ന സംവരണ അട്ടിമറിക്കെതിരെ അസെറ്റ് (അസോസിയേഷന്‍ ഫോര്‍ സ്‌േറ്ററ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്) സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ദേവസ്വംബോര്‍ഡിലെ സാമ്പത്തിക സംവരണവും കെ.എ.എസിലെ രണ്ട്, മൂന്ന് സ്ട്രീമുകളിലെ സംവരണം എടുത്തുകളഞ്ഞതും ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.

ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. അസെറ്റ് സംസ്ഥാന പ്രസിഡന്റ് സുനില്‍ വെട്ടിയറ അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ് ഫ്രൊഫ. അബ്ദുല്‍ റഷീദ്, ഡോ.കെ ജി മുജീബ് (ഗസറ്റഡ് ഫോറം), മുഹമ്മദ് മാനു (കെ.എസ്.ഇ.ബി എംപ്ലോയീസ് യൂണിയന്‍), അസെറ്റ് സംസ്ഥാന സെക്രട്ടറി ബഷീര്‍ വല്ലപ്പുഴ, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി ഷറഫുദ്ദീന്‍ നേമം (എഫ്.ഐ.ടി.യു), കെ.ഹനീഫ (ടീച്ചേഴ്‌സ് ഫോറം) കെ. ബിലാല്‍ ബാബു എന്നിവര്‍ സംസാരിച്ചു. അസെറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍ പി.കെ സ്വാഗതവും സി. ഷാജന്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757