keralanews

എന്‍ഡോസള്‍ഫാന്‍; അമ്മമാര്‍ വീണ്ടും സെക്രട്ടേറിയറ്റിനുമുന്നില്‍

2017 ല്‍ പ്രത്യേകമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തി നാലായിരത്തോളം വരുന്ന ആളുകളില്‍നിന്ന് 1905 ദുരിതബാധിതരെയാണ് കണ്ടെത്തിയത്. എന്നാല്‍, ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ദുരന്ത ബാധിതര്‍ വെറും 287 ആക്കി ചുരുക്കി.

സുപ്രീംകോടതി വിധി നടപ്പാക്കുക, സര്‍ക്കാര്‍ വാക്കുപാലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ വീണ്ടും സമരവുമായി സെക്രട്ടേറിയറ്റിനുമുന്നിലെത്തി. അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന നൂറുകണക്കിനു അമ്മമാരാണ് സെക്രട്ടേറിയറ്റിനുമുന്നിലെ സമരജ്വാലയില്‍ പങ്കെടുക്കാനെത്തിയത്.

2017 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍നിന്നും കണ്ടെത്തിയ 1905 ദുരിതബാധിതരുടെ ലിസ്റ്റ് പ്രഖ്യാപിക്കണണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു. 2017 ല്‍ പ്രത്യേകമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തി നാലായിരത്തോളം വരുന്ന ആളുകളില്‍നിന്ന് 1905 ദുരിതബാധിതരെയാണ് കണ്ടെത്തിയത്. എന്നാല്‍, ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ദുരന്ത ബാധിതര്‍ വെറും 287 ആക്കി ചുരുക്കിയിരിക്കുന്നു.

2017 ലെ സുപ്രീംകോടതി പ്രകാരം മുഴുവന്‍പേര്‍ക്കും അഞ്ച് ലക്ഷംരൂപ ധനസഹായവും ജീവിതകാലം മുഴുവന്‍ ചികിത്സയും നല്‍കണമെന്ന് അനുശാസിക്കുന്നുണ്ട്. മൂന്ന് മാസംകൊണ്ട് സാമ്പത്തിക സഹായം കൊടുത്തുതീര്‍ക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന 5848 പേരില്‍ 2665 പേര്‍ക്കാണ് ധനസഹായം ലഭിച്ചത്. 3183 പേര്‍ക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല. 2017 ഏപ്രില്‍ ആകുമ്പോഴേക്കും മുഴുവനാളുകള്‍ക്കും സഹായം കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ലംഘിക്കപ്പെട്ടത്. കടങ്ങള്‍ എഴുതിതള്ളാന്‍ 2014 ല്‍ തീരുമാനമായെങ്കിലും മൊറട്ടോറിയം പ്രഖ്യാപിച്ച് കൂടുതല്‍ ദുരിതത്തിലാക്കുകയാണ് ചെയ്തത്. ബാങ്കുകള്‍ ജപ്തിനടപടികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ദുരിതബാധിതരും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പുതിയ ലിസ്റ്റുവന്നപ്പോള്‍ പകുതിയിലധികംപേരും ബി.പി.എല്‍ പട്ടിക്ക് പുറത്തായി.ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ നിരവധിയായ അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ചുകൊണ്ടാണ് അമ്മമാര്‍ സമരരംഗത്തെത്തിയത്. സാമൂഹിക പ്രവര്‍ത്തക ദയാബായി സമരജ്വാല തെളിച്ച് സമരം ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയമുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി ബിനോയ് വിശ്വം, എന്‍.എ നെല്ലിക്കുന്ന്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. സജീദ്, എന്‍. സുബ്രഹ്മണ്യന്‍, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം സൈനുദ്ദീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന അസി.സെക്രട്ടറി സാബിര്‍ പുലാപറ്റ, എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ശരത് ചേലൂര്‍, സോണിയ ജോര്‍ജ്, എം ഷാജര്‍ഖആന്‍, സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757