keralanewspress release

ഹാരിസണ്‍ കേസില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കക്ഷിചേര്‍ന്നു; കേസ് തോറ്റുകൊടുക്കാന്‍ ഇനി കഴിയില്ല

കേസ് കോടതിയില്‍ വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഹാരിസണ് അനുകൂലമായ റിപ്പോര്‍ട്ടുകളുമായി റവന്യൂ വകുപ്പോ, നിയമ സെക്രട്ടറിയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ രംഗത്തുവരും. ഇത്തരത്തില്‍ ഹാരിസനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ വാദം തുടരുന്ന കേസില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി കക്ഷി ചേര്‍ന്നു. രാജമാണിക്യം റിപ്പോര്‍ട്ട് ശുപാര്‍ശകളനുസരിച്ച് വിദേശ കോര്‍പ്പറേറ്റായ ഹാരിസണ്‍ വിവിധ ജില്ലകളിലായി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി കേസില്‍ കക്ഷി ചേരുന്നത്. കേരളത്തിലെ ഭൂരഹിതര്‍ക്ക് വന്നുചേരാനുള്ള ഭൂമിയാണ് അവര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ കെ.എ ഷഫീഖ് അറിയിച്ചു. കേസ് അന്തിമ വാദത്തിനെടുക്കുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിയുടെ അപേക്ഷയും കോടതി പരിഗണിക്കും. അഡ്വ. പി. ചന്ദ്രശേഖരന്‍ മുഖേനെയാണ് പാര്‍ട്ടി കേസില്‍ കക്ഷിചേരുന്നത്.

കേസ് കോടതിയില്‍ വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഹാരിസണ് അനുകൂലമായ റിപ്പോര്‍ട്ടുകളുമായി റവന്യൂ വകുപ്പോ, നിയമ സെക്രട്ടറിയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ രംഗത്തുവരും. ഇത്തരത്തില്‍ ഹാരിസനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ഹാരിസണ്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്നതല്ല എന്നും ഇത്തരം ഭൂമികളുടെ കാര്യത്തില്‍ ഇത്തരം നിയമങ്ങള്‍ ബാധകമല്ല എന്നുമായിരുന്നു കേസില്‍ ഹാരിസന്റെ പ്രധാനപ്പെട്ട ഒരുവാദം. എന്നാല്‍, ഈ വാദത്തെ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുശീലാ ആര്‍ ഭട്ട് ചോദ്യംചെയ്തു. ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് സര്‍ക്കാര്‍ ഉടമ്പടികള്‍ക്കു മാത്രമാണ് ബാധകമാകൂ എന്ന വിചിത്ര വാദം അംഗീകരിച്ചാല്‍ സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വെച്ച ഭൂമി അവര്‍ക്ക് അവകാശപ്പെട്ടതാകും. അവര്‍ക്ക് യഥേഷ്ടം ഇവിടെ വിഹരിക്കാമെന്നും ഇവിടുത്തെ സമ്പത്തുകളെല്ലാം അനുഭവിക്കാമെന്നുമുള്ള വാദം നമ്മുടെ സ്വാതന്ത്ര്യത്തെതന്നെ അവഹേളിക്കലായിരിക്കുമെന്നുമാണ് സുശീലാ ആര്‍ ഭട്ട് വാദിച്ചത്. ഹാരിസന്റെ വാദങ്ങളെല്ലാംതന്നെ ഹൈക്കോടതി വിധിയില്‍  നിരാകരിച്ചട്ടുണ്ട്.

ഹാരിസനെതിരെ ഹൈകോടതിയില്‍ കേസ് വാദിച്ച്, ഭൂമി കേരള സര്‍ക്കാരിന്റേതാണെന്ന് സ്ഥാപിച്ച് കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിച്ച സുശീല ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു സര്‍ക്കാര്‍. തുടര്‍ന്നാണ് നിയമസെക്രട്ടറി ഹാരിസണ്‍ന്റെ കൈയ്യേറ്റഭൂമി നിയമപരമാണെന്ന റിപ്പോര്‍ട്ട് നല്‍കി ഹാരിസനെ സംരക്ഷിക്കുന്ന നിലപാടെടുത്തത്. അതോടൊപ്പം രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയേണ്ടതാണെന്നും വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരിക്കുന്നു. വിചിത്രമായ വാദങ്ങളാണ് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ ഭൂമിക്ക് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് ബാധകമല്ലെന്നും തന്നിമിത്തം ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമി പ്രസ്തുത നിയമത്തില്‍ പെടില്ലെന്നും വിദേശികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് കേരള ഭൂപരിഷ്‌ക്കരണ നിയമം ബാധകമല്ലെന്നും വിദേശികളുടെ കേരളത്തിലെ ഭൂമിക്ക് ഫെറ നിയമം ബാധകമല്ലെന്നും ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ ലണ്ടനിലെ സായിപ്പണ്. 36,40,000 ഓഹരികളാണ് യു.കെ. ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളത്. എന്നാല്‍, ഇന്ത്യയില്‍ സായിപ്പ് നേരിട്ടല്ല കമ്പനി നിയന്ത്രിക്കുന്നത്. പഴയ നാട്ടുരാജക്കന്മാരെ വെച്ചുകൊണ്ടുള്ള പിന്‍സീറ്റ് ഭരണം (റസിഡന്റ് ഭരണം) മാത്രമാണ്. ഇന്ത്യയില്‍ ഇതിന് നേതൃത്വം നല്‍കുന്നത് ആര്‍.പി. ഗോയങ്കയാണ്. ഹാരിസണ്‍ ഇഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ്. ഇന്ത്യന്‍ കമ്പനി രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു കമ്പനിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദേശ കുത്തകകള്‍ക്ക് വിടു പണിചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും വെല്‍ഫെയര്‍ പാര്‍ട്ടി കേസില്‍ കക്ഷി ചേര്‍ന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757