keralanews

പി.എസ്.സി ചോദ്യപ്പേപ്പറിലെ ഹരിജന്‍ പദ പ്രയോഗം; ഫ്രറ്റേണിറ്റി നിവേദനം നല്‍കി

 

2018 ജനുവരി 6ന് കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തിയ എല്‍.ജി.എസ് പരീക്ഷ ചോദ്യപേപ്പറില്‍ സുപ്രീംകോടതി വിലക്കിയ ‘ഹരിജന്‍’ എന്ന പദം ഉപയോഗിച്ചതിനെതിരെ SC/ST ആക്റ്റ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പോലീസ് മേധാവിക്കും പി.എസ്.സി ചെയര്‍മാനും പരാതികള്‍ കൊടുത്തു. ദുരുദ്ദേശപരമായ പദപ്രയോഗം ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ചോദ്യപേപ്പര്‍ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും അവരെ ചോദ്യപേപ്പര്‍ നിര്‍മാണ പ്രവൃത്തിയില്‍ നിന്ന്് അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് പി.എസ്.സി ചെയര്‍മാന് പരാതി നല്‍കിയത്.
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയെ സൂചിപ്പാക്കാനല്ലെന്നും ഒരു വിഭാഗത്തെ അവഹേളിക്കുന്നതിന് ഉപയോഗിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ‘ഹരിജന്‍’ എന്ന പദം വിലക്കിയത്. പി.എസ്.സിയുടെ നടപടി Schedule Castes and Schedule Tribes(Prevention of Articles) Act,1989 (SC/ST Act)ലെ Section 3(1)പ്രകാരം കുറ്റകരമാണ്. വിവാദമായ ഈ പദം ഇപ്പോള്‍ ഉപയോഗിച്ചത് ചരിത്രപരമായി പിന്നോക്കം നിര്‍ത്തപ്പെട്ട ഒരു വിഭാഗത്തെ അപമാനിക്കുന്നതിന് വേണ്ടിയാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പരാതികള്‍ നല്‍കിയത്. ദുരുദ്ദേശപരമായ ഇത്തരം നടപടികള്‍ക്കെതിരെ പൊതു സമൂഹവും സദാ ജാഗ്രത്താവേണ്ടിയിരിക്കുന്നു.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇരുവരും ഉറപ്പുനല്‍കി. തിരുവനന്തപുരം ജില്ല നേതാക്കളും നിവേദക സംഘത്തില്‍ കൂടെയുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757