keralanews

കാതിക്കുടം സമരനേതാക്കള്‍ ജാമ്യം എടുക്കാതെ ജയിലിലേക്ക്

കാതിക്കുടം സമര സമിതിക്കുനേരെ കള്ളക്കേസെടുക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി നേതാക്കള്‍ ജാമ്യമെടുക്കാതെ ജയിലിലേക്ക് പോകുന്നു. സമരസമിതി നേതാക്കളായ ജെയ്‌സണ്‍ പാനികുളങ്കര, അനില്‍ കാതിക്കുടം, ഫ്രാങ്കോ മാത്യു എന്നിവര്‍ക്കെതിരെ നിറ്റാ ജെലാറ്റിന്‍ കമ്പനി ജീവനക്കാരനായ കണ്ണന്‍ എന്നയാള്‍ നല്‍കിയ കള്ള പരാതിയിലാണ് കൊരട്ടി എസ്.ഐ കേസെടുത്തിരിക്കുന്നത്. യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സമരസമിതി ആരോപിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ചാലക്കുടി പുഴയെയും, കാതിക്കുടം ഗ്രാമത്തിലെ മണ്ണിനെയും, വായുവിനെയും തിരിച്ചുപിടിക്കാന്‍ വേണ്ടിയുള്ള അതിജീവന സമരത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി. നിറ്റാ ജെലാറ്റിന്‍ കമ്പനി ഒരു ദിവസം 65 ടണ്‍ രാസ-ഖര മാലിന്ന്യം ചാലക്കുടി പുഴയിലേക്ക് പുറംതള്ളുന്നു എന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യുണലിന്റെ കമ്പനിക്കെതിരായ വിധിയില്‍ പ്രസ്താവിക്കുന്നുണ്ട്. അതീവ ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണെന്നാണ് ഗ്രീന്‍ ട്രൈബ്യുണലും, കേന്ദ്ര പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കണ്ടെത്തിയിരിക്കുന്നത്.

5 ലക്ഷം ജനങ്ങളുടെ കുടിവെള്ളത്തില്‍ വിഷം കലക്കുന്ന നിറ്റജലാറ്റിന്‍ കമ്പനിയെ രക്ഷിക്കാന്‍ വേണ്ടി ഭരണകൂടം നടത്തുന്ന നെറികെട്ട പണിയാന് ഈ കള്ള കേസുകളെന്നും പുഴയിലേക്ക് ചെറിയതോതില്‍ മാലിന്യം തള്ളിയാല്‍ പോലും മൂന്ന് വര്‍ഷം തടവ് ലഭിക്കുന്ന നിയമം ഉണ്ടാക്കിയ സര്‍ക്കാര്‍ തന്നെയാണ് എന്‍.ജി.ഐ.എല്‍ കമ്പനിയെ സംരക്ഷിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു. കമ്പനിക്ക് എതിരെ അതിജീവന സമരം നടത്തുന്നു എന്ന കാരണത്താല്‍ എടുത്ത കള്ളകേസ് എന്ന നിലയില്‍ കേസില്‍ ജാമ്യം എടുക്കാതെ ജയിലില്‍ പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമരസമിതി പൊതുയോഗം തീരുമാനത്തെതുടര്‍ന്നാണ് നേതാക്കള്‍ അറസ്റ്റ് വരിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757