keralanews

പിണറായിയുടേത് മുതലാളിത്ത സൗഹൃദ ഭരണം- കെ എ ശെഫീഖ്

കാസര്‍കോട്: സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്നത് മുതലാളിത്ത സൗഹൃദ ഭരണമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എ ശെഫീഖ് കുറ്റപ്പെടുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം കമ്മിറ്റി മൊഗ്രാല്‍ പുത്തൂരില്‍ സംഘടിപ്പിച്ച പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനത്തിന് നല്‍കാന്‍ സംസ്ഥാനത്ത് ഫണ്ടില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയും പരിവാരങ്ങളും ധൂര്‍ത്തടിച്ച് നടക്കുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് ശീലങ്ങളല്ല. ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കേണ്ട സാമൂഹിക ദൗത്യങ്ങളില്‍ നിന്ന് നഷ്ട്ടം പറഞ്ഞ് പിന്മാറുന്നത് മുതലാളിത്ത രീതിയാണ് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് കാസര്‍കോട് ജില്ലയിലെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ഭരണകൂടം ഇച്ചാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേകര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടി സി.എച്ച് ബാലക്യഷ്ണന്‍, സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, ജില്ലാ വൈസ്പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സീതാ രാമന്‍, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്‌യുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബഷീര്‍ സ്വാഗതവും പുത്തൂര്‍ ഹമീദ് നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757