keralanews

മലപ്പുറം ജില്ലയോടുള്ള റെയില്‍വേ അവഗണ; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി

 

തിരൂര്‍ : മലപ്പുറം ജില്ലയോടുള്ള റെയില്‍വെയുടെ അവഗണന ചൂണ്ടിക്കാട്ടി സതേണ്‍ റെയില്‍വെ ഡിവിഷനല്‍ മാനേജര്‍ കുലശ്രേഷ്ഠക്ക് വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി. മലപ്പുറം ജില്ലയിലെ ട്രെയിന്‍ യാത്രക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും, സ്റ്റേഷനുകളിലെ പ്രാഥമിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, നിര്‍ത്താതെ പോകുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, കടന്ന് പോകുന്ന മറ്റെല്ലാ ജില്ലകളിലും സ്റ്റോപ്പുള്ള പുതിയ ശതാബ്ദി എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ സമര്‍പ്പിച്ചത്. മണ്ഡലം പ്രസിഡന്റ് മിനു മുംതാസ്, സെക്രട്ടറി വഹാബ് വെട്ടം, ശോഭ തിരൂര്‍, മജീദ് മാടമ്പാട്ട്, ഷഹീര്‍ കോട്ട്, ഹനീഫ പൂക്കയില്‍ എന്നിവരും വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം – മുന്‍സിപ്പല്‍ ഭാരവാഹികളുമുള്‍പ്പെടെ നിവേദന സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757