Indiakeralanews

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (എഫ്.ഐ.ടി.യു) ദേശീയ നേതാക്കളെ തെരഞ്ഞെടുത്തു.

സുബ്രമണി അറുമുഖം എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്റ് ( തമിഴ്നാട്)
റസാഖ് പാലേരി ജനറല്‍ ജനറല്‍ സെക്രട്ടറി (കേരളം)
മുഹമ്മദ് ഇസ്മാഈല്‍ ട്രഷറര്‍ (തെലുങ്കാന)

കൊല്‍കത്ത: തൊഴിലാളി വര്‍ഗത്തിന്റെ പുതിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ രണ്ടു ദിവസമായി നടന്ന എഫ്‌ഐടിയു ദേശീയ സമ്മേളനം കൊല്‍കൊത്തയില്‍ സമാപിച്ചു. തൊഴിലാളികള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയ അവകാശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കായി മോദി സര്‍ക്കാര്‍ അടിയറവെക്കുകയാണെന്ന് സമാപന റാലി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് പറഞ്ഞു. രാജ്യത്ത് തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ല. ബംഗാളില്‍ നിന്ന് രാജസ്ഥാനിലേക്ക് ജോലിചെയ്യാനെത്തിയ അഫ്രസുല്‍ എന്ന തൊഴിലാളിയെ രാജ്യം ഭരിക്കു പാര്‍ട്ടിയുടെ ആളുകളാണ് ചുട്ടു കൊന്നത്. ഉനയില്‍ ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്ന തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ചതും ഇക്കൂട്ടരാണ്. രാജ്യത്തെ കന്നുകാലി കര്‍ഷകരെയും അവരെ ആശ്രയിക്കുന്ന തൊഴിലാളികളെയും വ്യാപകമായി ആക്രമിക്കുകയാണ്. പതിറ്റാണ്ടുകളായി തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ തൊഴില്‍ നിയമ ഭേദഗതികളിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമാക്കുകയാണ് . ഇതിനെതിരെ രാജ്യത്തെ തൊഴിലാളി വര്‍ഗം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫാസിസത്തിനും കുത്തക മുതലാളിത്തത്തിനും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെ രാജ്യത്തെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതിനായി എഫ്‌ഐടിയു നേതൃപരമായ പങ്ക് വഹിക്കുമെന്നും എഫ്‌ഐടിയു ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം പറഞ്ഞു. മോദി ക്യാഷ്ലെസ് സൊസൈറ്റിയെപ്പറ്റിയാണ് പറയുന്നത്. തൊഴിലാളി വര്‍ഗം അക്ഷരാര്‍ത്ഥത്തില്‍ ക്യാഷ്ലെസ് ആകുകയാണ്. പോരാട്ടങ്ങളിലൂടെ മാത്രമാണ് രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന് ഇനി നിലനില്‍പുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ പ്രസിഡണ്ട് മോന്‍സാ സെന്‍, റസാഖ് പാലേരി, ജോസഫ് ജോണ്‍, മുഹമ്മദ് ഇസ്മായില്‍, റൊഹീന ഖാത്തൂന്‍, സഹജാതി പര്‍വീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സുബ്രമണി അറുഖം (തമിഴ്നാട്) പ്രസിഡണ്ടായും, റസാഖ് പാലേരി (കേരളം) ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ഇസ്മായില്‍ (തെലങ്കാന) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജി.ഡി. നദാഫ് (കര്‍ണാടക) വൈസ് പ്രസിഡണ്ടും നഈമുദ്ദീന്‍ (പശ്ചിമ ബംഗാള്‍) സെക്രട്ടറിയുമാണ്. ഭാരവാഹികളെക്കൂടാതെ മുഹമ്മദ് ഇബ്രാഹിം (തമിഴ്നാട്), എസ്.എ.കെ ജീലാനി (തമിഴ്നാട്), അബ്ദുല്‍ റഹ്മാന്‍ (തമിഴ്നാട്), സുരേന്ദ്രന്‍ കരിപ്പുഴ (കേരളം), ശശി പന്തളം (കേരളം), ശ്രീജ നെയ്യാറ്റിന്‍കര (കേരളം), എം ജോസഫ് ജോണ്‍ (കേരളം), ലുഖ്മാനുല്‍ ഹഖീം (കേരളം), അഡ്വ അബ്ദുല്‍ സലാം (കര്‍ണാടക), സുലൈമാന്‍ കൊലപ്പാര്‍ (കര്‍ണാടക), ശൈഖ് ഹൈദരലി (പശ്ചിമ ബംഗാള്‍), ഡോ. മുനോവറ ഖാതൂന്‍ (പശ്ചിമ ബംഗാള്‍), ടി.എസ്. മുനീര്‍ അഹമ്മദ് (ആന്ധ്രാപ്രദേശ്), ഹസ്സന്‍ ശെരീഫ് (ആന്ധ്രാപ്രദേശ്) ശൈഖ് അമീന്‍ (ഡല്‍ഹി), മുഹമ്മദ് സിറാജുദ്ദീന്‍ (തെലങ്കാന), എസ്.കെ. മീരാന്‍ (തെലങ്കാന), ഹബീബ് മുഹമ്മദ് (മധ്യപ്രദേശ്), ഇമ്രാന്‍ ഖാന്‍ (മഹാരാഷ്ട്ര), ഇര്‍ഫാന്‍ ഖാന്‍ (മഹാരാഷ്ട്ര) എന്നിവരെ ദേശീയ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757