keralanews

ആംബുലന്‍സിന് റീത്ത് വെച്ച് പ്രതിഷേധം

പട്ടാമ്പി: പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഉപയോഗിക്കാതെ കിടക്കുന്നതില്‍ പ്രതിഷേധിച്ച് ആംബുലന്‍സില്‍ റീത്ത് സമര്‍പ്പിച്ചു. മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ആംബുലന്‍സ് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പട്ടാമ്പി മുനിസ്സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചത്. പുതിയ ആംബുലന്‍സ് വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുക, താലൂക്ക് ആശുപത്രിയുടെ തസ്തിക പൂര്‍ത്തീകരിക്കാനാവശ്യമായ ഡോക്ടര്‍മാരെയും ടെക്‌നീഷന്‍മാരെയും സ്‌പെഷലിസ്റ്റുകളെയും നിയമിക്കുക, വൃക്കരോഗികള്‍ക്ക് ആവശ്യമായ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുക, ഒപി.യിലുള്ള ഡോക്ടര്‍മാരെ കാത്തു നില്‍ക്കുന്ന രോഗികള്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യം ഉന്നയച്ച് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍, നഗരസഭ സെക്രട്ടറി, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനവും നല്‍കി. മണ്ഡലം പ്രസിഡന്റ് പി സിദ്ദീഖ് സംസാരിച്ചു. ടി പി മുഹമ്മദാലി, വി സൈഫുദ്ദീന്‍, കെ.പി ഹമീദ്, പി. റിയാസ്, മാനു ശങ്കരമംഗലം എന്നിവര്‍ നേത്യത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757