keralanews

ബസ് ചാര്‍ജ് വര്‍ധനവിനെ എതിര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പബ്ലിക് ഹിയറിങ്ങില്‍

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി നടത്തിയ പബ്ലിക് ഹിയറിങ്ങില്‍ ബസ് ചാര്‍ജ് വര്‍ധനവിനെ എതിര്‍ത്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നു. ബസ്് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അന്യായമാണെന്നും ചാര്‍ജ് കുറച്ച് പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തണണെന്നും കമീഷനുമുന്നില്‍ ഹിയറിങ്ങില്‍ പങ്കെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇരു ചക്രവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ബസ് വ്യവസായത്തിന് ഭീഷണിയാണെന്നും അതിനാല്‍ കലക്ഷന്‍ കുറയുകയാണെന്നും ഹിയറിങ്ങില്‍ പങ്കെടുത്ത ബസുടമകള്‍ വാദിച്ചു. എന്നാല്‍, മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ കലക്ഷന്‍ നിലവിലുള്ളതിനേക്കാള്‍ കുറയുമെന്നും ഇത് കണക്കിലെടുത്ത് ബസ് ചാര്‍ജ് കുറക്കുകയാണ് വേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ മറുവാദമുന്നയിച്ചു.

കേരളത്തില്‍ സ്വകാര്യ ഗതാഗത സംവിധാനത്തെക്കാള്‍ ചിലവ് കൂടുതലാണ് പൊതുഗതാഗത സംവിധാനത്തിനെന്നതിനാല്‍ ബസ് ചാര്‍ജ് കുറച്ചുകൊണ്ട് പൊതുഗതാഗത സംവിധാനത്തെയും ബസ് വ്യവസായത്തെയും സംരക്ഷിക്കണം. നിലവില്‍ ഭീമമായ ചാര്‍ജ് മൂലം ബസുടമകള്‍ക്ക് അമിത ലാഭമാണുള്ളത്. അത് മറച്ചു വെച്ചാണ് ചാര്‍ജ് വര്‍ധന എന്ന അവരുടെ ആവശ്യം. ഡീസല്‍ നിരക്ക്് ഇന്നത്തെ നിലയില്‍ നിലനില്‍ക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ്ജ് വര്‍ധനവ് ഉണ്ടാകുന്നില്ല. പൊതുഗതാഗത ചെലവ് കുറക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെടണം. ബസുടുമകളുടെ ആവശ്യങ്ങള്‍ക്ക് ചാര്‍ജ് വര്‍ധനവ് മാത്രമല്ല പരിഹാരം, വാഹന നികുതിയിളവ്, കുറഞ്ഞ ചിലവില്‍ സ്‌പെയര്‍പാര്‍ട്ട്‌സിന്റെ ലഭ്യത, ഡീസല്‍ നികുതിയില്‍ സംസ്ഥാന വിഹിതത്തിലെ ഇളവ് തുടങ്ങി മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ റിവിഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടണം. ഫെയര്‍ റിവിഷന്‍ കമ്മിറ്റി കേരളത്തിലെ പൊതുഗതാഗതത്തെ സംബന്ധിച്ച് സമഗ്ര പഠനം നടത്തണം. ഗതാഗതമേഖലയില്‍ വരുത്തേണ്ട ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തെ സംബന്ധിച്ചും ഗൗരവമായി ആലോചിക്കണം. സ്വകാര്യ ബസുടമകള്‍ നല്‍കുന്ന കണക്കുകള്‍ മാത്രം മുഖവിലക്കെടുത്ത് ചാര്‍ജ് വര്‍ധനവിന് ശിപാര്‍ശ ചെയ്യരുത്. പൊതുഗതാഗത രംഗത്തെ പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും സന്നദ്ധമാവണം. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടവും കമീഷനുമുന്നില്‍ സമര്‍പ്പിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാന കോഡിനേറ്റര്‍ മിര്‍സാദ് റഹ്മാന്‍, ജില്ലാ കമ്മിറ്റി അംഗം കെ സലാഹുദ്ദീന്‍ എന്നിവരാണ് ഹിയറിങ്ങില്‍ പങ്കെടുത്തത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757