press release

ജിഗ്‌നേഷ് മേവാനിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ വദാഗം മണ്ഡലത്തില്‍ മത്സരിക്കുന്ന ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് അറിയിച്ചു. ഭരണകക്ഷിയായ ബി.ജെ.പി തുടര്‍ന്നു വരുന്ന ഭീഷണികള്‍ക്കും പീഢനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും എതിരെ തത്വാധിഷ്ഠിതമായ പോരാട്ടമാണ് മേവാനിയുടെത്. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ നേതാവായ മേവാനിയെ എല്ലാ മതേതര കക്ഷികളും പിന്തുണക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മേവാനിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ ബി.ജെ.പി നടത്തിയ ആക്രമണം അവരുടെ ഫാസിസ്റ്റ് ശൈലി വെളിപ്പെടുത്തുന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഗുജറാത്ത് നേതാക്കളായ ഷഫി മദനിയും മിര്‍സ ഇക്രവും മേവാനിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757