press release

ഓഖി ദുരന്തബാധിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പു വരുത്തണം – ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട തീരദേശ വാസികള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് അവരുടെ ജീവിതം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കാത്തവര്‍ കടലില്‍ പോകാനാവാതെ വറുതിയിലാണ്. അവര്‍ക്കും സൗജന്യ റേഷനും ആശ്വാസ സഹായധനവും നല്‍കണം. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായത്. ഇത്തരം സന്ദര്‍ഭങ്ങളെ മാനേജ് ചെയ്യാന്‍ വൈദഗ്ധ്യമുള്ളവര്‍ ദുരന്ത നിവാരണ അതോറിറ്റിയിലില്ല. ഭാവിയിലെങ്കിലും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂന്തുറ തീരപ്രദേശത്ത് ഹമീദ് വാണിയമ്പലത്തോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഇ.സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരായ കെ.എ ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം, റസാഖ് പാലേരി എന്നിവരും ജില്ലാ നേതാക്കളും പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757