keralanews

സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭ ആഹ്വാനവുമായി സംവരണ സംരക്ഷണ സംഗമം

കൊച്ചി: ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പാക്കി സംവരണ അട്ടിമറിക്ക് തുടക്കം കുറിച്ച ഇടതു സര്‍ക്കാര്‍ നയത്തിനെതിരെ പ്രക്ഷോഭ ആഹ്വാനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംവരണ സംരക്ഷണം സംഗമം സംഘചിപ്പിച്ചു. മുന്നാക്കക്കാരിലെ ദാരിദ്രം പരിഹരിക്കേണ്ടത് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചാണെന്നും സംവരണത്തിലൂടെയല്ലെന്നും വിഷയം അവകതരിപ്പിച്ച പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
സംവരണം ഒരു തൊഴില്‍ദാന പദ്ധതിയല്ല. സാമ്പത്തികാടിസ്ഥആനത്തില്‍ നടപ്പാക്കിയ പദ്ധതിയുമല്ല. രാജ്യം ജനാധിപത്യപരമായി വികസിക്കുന്നതിന് തടസ്സം ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയായിരുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അധികാരത്തില്‍ പ്രാതിനിധ്യം കൊടുക്കുമ്പോഴേ ജനാധിപത്യം പൂര്‍ണമാകൂവെന്നും അംബുജാക്ഷന്‍ പറഞ്ഞു.
ജാധി വ്യവ്‌സഥ സംരക്ഷിക്കാനാണ് ഇടതുപക്ഷത്തിന് താല്‍പര്യംമെന്ന് അധ്യക്ഷതവഹിച്ച സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതുവരെയുള്ള കമീഷന്‍ റിപ്പോര്‍്ടടുകള്‍ പ്രകാരം സംവരണം പൂര്‍ണതോതില്‍ രാജ്യത്ത് നടപ്പായിട്ടില്ല. ദാരിദ്രം പൊതു പ്രശ്‌നമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. സംവരണ അട്ടിമറി്കകെതിരെ ആശയതലത്തിലെ വൈവിധ്യങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദലിത് – സാമൂഹിക പ്രവര്‍തതകന്‍ രമേഷ് നന്മണ്ട, മൊയ്തീന്‍കുഞ്ഞ് (എസ്.ഡി.പി.ഐ), ഗോപി കുതിരക്കല്ല് (പി.ഡി.പി), സെയ്തുമുഹമ്മദ് ( എം.ഇ.എസ്), പ്രൊഫ. ടി.ബി വിജയകുമാര്‍ (എഴുത്തച്ചന്‍ സമാജം), അഡ്വ. ജസ്റ്റിന്‍ കരിപ്പാട് ( കേരള ലാറ്റിന്‍ കാത്തലിക് അസോസിയോഷന്‍), പി.ഐ ശിവന്‍ ( സാംബവ മഹാസഭ), പി.എ കുട്ടപ്പന്‍ ( വിശ്വകര്‍മസഭ), കെ.വി സഫീര്‍ഷ ( ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), ഇ.സി ആയിഷ ( വെല്‍ഫെയര്‍ പാര്‍ട്ടി), ഉണ്ണികൃഷ്ണന്‍ തകഴി ( നാഡോ) എന്നിവര്‍ സംസാരിച്ചു. പി.എ അബ്ദുല്‍ ഹഖീം സ്വാഗതവും ജ്യോതിവാസ് പറവൂര്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757