press release

സംവരണം അട്ടിമറിക്കാൻ ഇരു മുന്നണികളും  ഗൂഢമായി ശ്രമിക്കുന്നു – വെൽഫെയർ പാർട്ടി

 

തിരുവനന്തപുരം: സംവരണം അട്ടിമറിക്കാൻ കേരളത്തിലെ ഇരുമുന്നണികളും ഗൂഢശ്രമം നടത്തുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇടതു സർക്കാർ ദേവസ്വം ബോർഡിൽ നടപ്പാക്കിയ മുന്നാക്ക സംവരണത്തെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും പിന്തുണച്ചത് ഇക്കാര്യത്തിലെ പരസ്പര സഹായം വ്യക്തമാക്കുന്നു. യു.ഡി എഫ് പ്രകടന പത്രികയിൽ 10 ശതമാനം മുന്നാക്ക സംവരണം വാഗ്ദാനം ചെയ്തിരുന്നതിനെ ലീഗക്കം എല്ലാവരും അംഗീകരിച്ചതായി എം.എം ഹസൻ പറഞ്ഞത് ഇക്കാര്യത്തിലെ യു.ഡി.എഫ് നിലപാട് വ്യക്തമാക്കുന്നതാണ്. പിന്നാക്ക സമുദായങ്ങൾക്ക് കിട്ടേണ്ട ഇരുപതിനായിരത്തിലധികം നഷ്ടപ്പെട്ട തസ്തികകൾ വ്യക്മാക്കുന്ന നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ തുടർ നടപടികൾ അട്ടിമറിച്ചത് യു.ഡി.എഫ് പാക്കേജാണ്. ബാക്ക് ലോഗ് നികത്താനായി സ്പഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന സംവരണ സമുദായങ്ങളുടെ സമ്മർദ്ദം മറികടക്കാൻ മുസ്ലിം ലീഗിനെ കെണിയിൽ വീഴ്ത്തിയാണ് അന്ന് യു.ഡി.എഫ് തട്ടിപ്പ് പാക്കേജ് തയ്യാറാക്കിയത്.പിന്നാക്കക്കാരെ മെറിറ്റിൽ നിന്ന് പുറത്താക്കുന്ന പി.എസ്.സി 20 വീതമുള്ള റൊട്ടേഷൻ സമ്പ്രദായം അതേപടി ഇപ്പോഴും തുടരുന്നു. യു.ഡി.എഫിന്റെ നരേന്ദ്രൻ കമ്മീഷൻ പാക്കേജ് വഴിയാണ് മുന്നാക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണം ലഭിച്ചത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി നടപ്പാക്കിയ സാമ്പത്തിക സംവരണം. ഭരണഘടന വിഭാവന ചെയ്ത സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന എൽ.ഡി.എഫ് യു.ഡി.എഫ് കാപട്യം കേരള ജനത തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757