keralanews

തോമസ് ചാണ്ടിയെ പിണറായി സംരക്ഷിക്കുന്നത് എല്ലാ നിയമ വ്യവസ്ഥയും ലംഘിച്ച് – ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: തോമസ് ചാണ്ടിയെ പിണറായി സംരക്ഷിക്കുന്നത് എല്ലാ നിയമ വ്യവസ്ഥയും ലംഘിച്ചാണെന്നും കേരള ചരിത്രത്തില്‍ ഇതിന് സമാനമായ നാണംകെട്ട നടപടിയുണ്ടായിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്ന ഹൈക്കോടതി പരാമര്‍ശം മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കുമേറ്റ കരണത്തടിയാണ്. കൈയേറ്റക്കാരെയും ഭൂമാഫിയകളെയും വാഴിക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്. തോമസ് ചാണ്ടിയെ ഇനിയും മന്ത്രിസഭയില്‍ ഒരു നിമിഷം പോലും വെച്ച് പൊറുപ്പിക്കരുത്. ഇനിയും അദ്ദേഹത്തെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചാല്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി അധ്യക്ഷതവഹിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757