press release

ഹാദിയ; ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം ദുരുദ്ദേശപരം : ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം : ഹാദിയ വീട്ടു തടങ്കലിലല്ല എന്ന പിതാവിന്റെ വാദം ശരിവെയ്ക്കാനുള്ള ഗൂഢാലോചനയാണ് നേരിട്ട് പരാതി കിട്ടാതിരുന്നിട്ടും ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ഹാദിയ സന്ദര്‍ശനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം രേഖാമൂലം പരാതി നല്‍കിയിട്ടും ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്ന് അവര്‍ തന്നെ പറയുന്ന വീഡിയോ പുറത്തു വന്നിട്ടും ആ വഴിക്കു തിരിഞ്ഞ് നോക്കാത്ത കേരള വനിതാ കമ്മീഷന്റെയും മനുഷ്യാവകാശകമ്മീഷന്റെയും നിലപാട് ആര്‍.എസ്.എസ് താത്പര്യങ്ങളെ സംരക്ഷിക്കുന്നതാണ്. ഘര്‍വാപസി കേന്ദ്രത്തിലെ പീഢകരായ പ്രതികളെ സന്ദര്‍ശിച്ച് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായ ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. കേരളത്തില്‍ ഭീതിപരത്താന്‍ സംഘ്പരിവാറിന് അവസരമൊരുക്കാന്‍ ഇടതു സര്‍ക്കാറിന്റെ നിലപാടും കാരണമായതായി അദ്ദേഹം ആരോപിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757