Opinion

ഗൗരി ലങ്കേഷ് (1962-2017) ഇന്ത്യന്‍ തരിശില്‍ വിടര്‍ന്ന കാട്ടു പൂവ് – സത്യ സാഗര്‍

 

സെപ്റ്റംബര്‍ അഞ്ചിലേ ആ ഭയാനകമായ വൈകുേന്നരത്തില്‍ തന്റെ വീടിന്റെ പുറത്തു രക്തത്തില്‍ മുങ്ങിക്കിടന്ന ചേതനയറ്റ തന്റെ ശരീരം ഗൗരി ലങ്കേഷ് കാണാന്‍ ഇടയായാല്‍ തീര്‍ച്ചയായും അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നേനെ എന്നെനിക്കുറപ്പുണ്ട്. കാരണം, സ്വന്തം മരണം കൊണ്ട് പോലും അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവൃത്തിയാണവര്‍ ചെയ്തത്. ഇന്ത്യയിലെ കാവിവല്‍കരണത്തെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുക എന്നത് മാത്രമാണത്. സഹതാപം മാത്രമര്‍ഹിക്കുന്ന ഭീരുക്കളുടെ കൂട്ടം, നിരായുധയായ ഒരു സ്ത്രീയെ പുറകില്‍ നിന്ന് വെടിവെച്ചിട്ട് ഇരുട്ടിലേക്ക് മറയുക എന്നതാണ് അവരുടെ ആദര്‍ശവും സംസ്‌കാരവും.

സത്യത്തില്‍ തന്നെ കൊലപ്പെടുത്താന്‍ ഇത്തരത്തില്‍ ഒരു കൂട്ടം വീടിനുപുറത്തു കാത്തുനില്‍ക്കുന്നുണ്ടെറിഞ്ഞിരുങ്കെില്‍; ഗൗരി തന്റെ മധുരമായ കന്നടയില്‍ അവരെ ഒരു കാപ്പി കുടിക്കാന്‍ വീട്ടിനകത്തേക്ക് ക്ഷണിച്ചേനെ, മാത്രമല്ല, എന്ത് കൊണ്ടാണ് തങ്ങള്‍ ഗൗരിയെ കൊല്ലുതെന്ന കാരണം അവര്‍ക്ക് ഗൗരിയുടെ മുന്നില്‍ സമര്‍ഥിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സന്തോഷ പൂര്‍വം ആ വെടിയുണ്ടകളുടെ ചെലവ് താന്‍ വഹിക്കാമെന്നുപറഞ്ഞു മരണം നേരിട്ടേനെ. അത്രമാത്രം ധൈര്യവതിയായിരുന്നു അവര്‍. പകരം അവരുടെ എതിരാളികള്‍ തങ്ങളുടെ പുരാണങ്ങളോട് നീതി പുലര്‍ത്തി. പുരാണകളില്‍ വിമത ശബ്ദങ്ങളെ എപ്രകാരം അടിച്ചമര്‍ത്തിയോ, ജീര്‍ണിച്ച അവരുടെ വേദങ്ങളില്‍ രാക്ഷസന്മാരെ എപ്രകാരം ഇല്ലാതാക്കിയോ അത്തരത്തില്‍. രാമായണത്തില്‍ ‘വാലി’ യെ രാമന്‍ മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് കൊലപെടുത്തിയ പോലെ, തന്റെ ദൈവമായ ശിവനെ ആരാധിക്കുമ്പോള്‍ ലക്ഷ്മണനാല്‍ വധിക്കപ്പെട്ട മേഘനാഥനെപോലെ, ലങ്കേഷിന്റെ പുത്രിയായ ഗൗരിയും അവരുടെ ഹീനമായ ചതിയാല്‍ നിശബ്ദയാക്കപ്പെട്ടു. ആ ഉപമ തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം യോജിക്കുത്. കാരണം, ഈ രാജ്യത്ത് അന്ന് തൊട്ട്്് ഇന്നുവരെ ഒന്നും മാറിയിട്ടില്ല. രാമായണം നടന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഗൗരി തന്റെ ജീവിതത്തിലുടനീളം യുദ്ധംചെയ്ത വംശീയ വെറിയന്മാരായ ആര്യന്മാര്‍ തന്നെയാണ് ഇവിടെ അധികാരം കൈയാളുന്നതും നാള്‍ക്കുനാള്‍ ശക്തിയാര്‍ജിക്കുന്നതും. സ്വയം രാമഭക്തര്‍ എന്ന് കൊട്ടിഘോഷിക്കുന്ന ഓരോരുത്തര്‍ക്കും അവരുടെ കണ്ണുകളില്‍ നോക്കാന്‍ പോലും ധൈര്യം ഉണ്ടായിരുന്നില്ല, ഇത്രത്തോളം അവരെ ഭയെപ്പെടുത്തിയത് എന്താണ്? ഗൗരി തന്റെ ജീവിതത്തിലുടനീളം നിശബ്ദമായി ശീലിച്ചു പോന്ന യുക്തിവാദവും നിരീശ്വരവാദവും അവരുടെ സമാനതകളില്ലാത്ത ധൈര്യവും എഴുത്തും, അവര്‍ ചുറ്റും പടര്‍ത്തിയ അഗ്‌നിയില്‍ സവര്‍ണ ദൈവങ്ങള്‍ക്ക് പോലും ചുട്ടു പൊള്ളുന്നുണ്ടായിരിക്കണം. അത് കൊണ്ടായിരിക്കും ദൈവങ്ങള്‍ തന്നെ അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
അവരുടെ മരണത്തെ ആഘോഷിച്ചു കൊണ്ടിരിക്കുന്ന, അവരെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വിഷമുറ്റിച്ചു പരുന്ന കിടക്കുന്ന പച്ച നാവുകളുള്ള പ്രൊഫൈലുകള്‍ നോക്കിയും ഗൗരി ഊറി ചിരിക്കുന്നുണ്ടാകും. കാരണം, രാമരാജ്യമെന്ന സ്വപ്നത്തില്‍ അഭിരമിക്കുന്ന യഥാര്‍ഥ ധര്‍മചിന്ത ഇന്ന് ലോകത്തിനു മുന്നില്‍ ഗൗരി തുറന്നു കട്ടികഴിഞ്ഞു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ പിന്‍തലമുറക്കാരെന്ന് അവകാശപ്പെട്ട്‌കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ‘ഗീത’ സമ്മാനിച്ച് തങ്ങളുടെ സംസ്‌കാരത്തിലും സദാചാരങ്ങളിലും അഹന്ത കൊള്ളുന്ന ഒരു കൂട്ടമിപ്പോള്‍ നഗ്‌നരായി ലോകത്തിനു മുന്നില്‍ നില്‍ക്കയാണ്. വെറുപ്പിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും വക്താക്കള്‍ മാത്രമാണ് അവരെന്ന് തെളിയിച്ചു കൊണ്ട്. മാംസവും രക്തവുമില്ലാത്ത വെറും കല്ലുകളില്‍ നിന്ന് ജനിച്ചവര്‍ ആണ് എന്ന് സ്വയം ഉറപ്പിച്ചു കഴിഞ്ഞു അവര്‍. എന്നിരുന്നാല്‍ കൂടി ഇവരോടൊക്കെ ക്ഷമിക്കാന്‍ ഗൗരിക്ക് സാധിക്കുമായിരുന്നു, അത്ര മാത്രം വിശാലമായ ഹൃദയത്തിനുടമയായിരുന്നു അവര്‍. അവര്‍ പോരാടിയത് വ്യക്തികളോടായിരുന്നില്ല, അവര്‍ക്ക് നീതിയെും മാനുഷികമെന്നും തോന്നിയവക്ക് വേണ്ടിയായിരുന്നു അവര്‍ നിലകൊണ്ടത്. അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന അധികാരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഗൗരി നിലകൊണ്ടത്. വ്യക്തിപരമായ ഒരു വിദ്വേഷവും ആരോടും വെച്ച് പുലര്‍ത്തിയിരുന്നില്ല. എന്നുമാത്രമല്ല തന്റെ എതിരാളികളുടെ പോലും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റവും വരെ പോരാടാന്‍ തയാറായിരുന്നു ഗൗരി.
അവരുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഇന്ത്യയില്‍ ഉടനീളം തെരുവില്‍ ഇറങ്ങിയ പതിനായിരകണക്കിന് ആളുകളെ ഗൗരി കാണാനിടയായിരുന്നെങ്കില്‍ അവര്‍ അത്യന്തം സന്തോഷിക്കുമായിരുന്നു. കാരണം, അവരിലാണ് നാളത്തെ പ്രതീക്ഷയെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. തന്റെ രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന സാമൂഹ്യ പ്രവര്‍ത്തനത്തിലുടനീളം അവര്‍ ശ്രമിച്ചത് അതിനുവേണ്ടി മാത്രമായിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ക്കെതിരെ ആളുകളെ സംഘടിപ്പിക്കാനും പോരാടാനും വേണ്ടി മത്രം. അതിന്റെ ഫലമാണ് അവരുടെ മരണശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന പ്രതിഷേധ റാലികളില്‍ നമ്മള്‍ സാക്ഷിയായത്. ‘ഞാന്‍ ഗൗരി’ എന്ന പ്ലക്കാര്‍ഡുകള്‍ ഏന്തി നില്‍ക്കുന്ന സ്ത്രീകളായിരിക്കണം ഗൗരിയെ ഏറ്റവും അധികം സന്തോഷിപ്പിച്ചത്. ഗൗരിയുടെ ശരീരത്തില്‍ തറച്ച ആദ്യ ബുള്ളറ്റില്‍ നിന്ന് തന്നെ അനേകായിരം ഗൗരികള്‍ ജന്മമെടുത്തു കഴിഞ്ഞിരിക്കുന്നു. അതേ, ധൈര്യത്തോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള കുറെ പുതിയ ഗൗരിമാര്‍. സത്യത്തില്‍ ഇന്ത്യക്ക് വളരെ പ്രതീക്ഷാജനകമായ ഒരു ഭാവി തന്നെയാണുള്ളത്. ഗൗരിയുടെ മരണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷാദത്തിനപ്പുറം അവരില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട ഒരുപാടു കാട്ടു പൂക്കള്‍ ഇന്ത്യയെന്ന തരിശു ഭൂമിയില്‍ മൊട്ടിട്ടു കഴിഞ്ഞു. അവക്കെല്ലാം തന്നെ അവരുടെ ദിനം വന്നു ചേരുക തന്നെ ചെയ്യും. ഗൗരി ഇവിടെ നിലനില്‍ക്കുന്ന എല്ലാ അനീതികള്‍ക്കെതിരെയും വെല്ലുവിളി ഉയര്‍ത്തി. ഇന്ത്യയിലെ ദാരിദ്രവും, ജാതീയതയെ വംശീയതയും അവരെ അസ്വസ്ഥയാക്കി.

ഇവിടെ തളംകെ’ി കിടക്കു വിഷാദം ഒന്നിനും മതിയാവുകയില്ല. അതിലുമെത്രയോ ഇരട്ടി ധൈര്യവും ബൗദ്ധിക സത്യസന്ധതയും കരുത്തും വിവേചന ബുദ്ധിയും ഈ പോരാട്ടത്തിന് ആവശ്യമാണ്. നമ്മുടെ രാജ്യത്തെ മൂടിക്കൊണ്ടിരിക്കുന്ന ഈ ഇരുട്ടിനെ മറികടക്കാന്‍. അതിനു വേണ്ടി ആദ്യമായും പ്രധാനമായും നമ്മള്‍ ചെയ്യേണ്ടത് കല്‍ബുര്‍ഗി, പന്‍സാരെ, ദബോല്‍ക്കര്‍ ഏറ്റവും ഒടുവിലായി ഗൗരി എന്നിവരുടെ പാത പിന്തുടരുക എന്നതാണ്. അവര്‍ ചെയ്ത പോലെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ്. സാധാരണക്കാരായ ജനങ്ങളോട് അവര്‍ക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് അവരുടെ ഭാഷയില്‍ സംവദിക്കുക എന്നതാണ്. അവരുടെ ഹൃദയങ്ങളുമായി ആശയ വിനിമയം നടത്താന്‍ സാധിക്കുക എന്നതാണ്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളും ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കാര്യങ്ങളും താരതമ്യപെടുത്തിനോക്കുമ്പോള്‍, എല്ലയിടത്തും മതവെറിയുടെയും വംശീയ വിദ്വേഷത്തിന്റെയും നീണ്ട ചരിത്രം തന്നെ കാണാന്‍ സാധിക്കും. പിന്നീടെങ്ങിനെയാണ് അവ വെല്ലു വിളിക്കപെട്ടത്? ഫാസിസത്തിനെതിരെയും ബലഹീനര്‍ക്കെതിരെ ബലഹീനരെ തന്നെ നിരത്തി ശക്തരായവരുടെ ഹീന കൃത്യങ്ങളെ മറച്ചുവെക്കുന്ന തരത്തിലുള്ള മറ്റു ആശയങ്ങള്‍ക്കെതിരെയും ആ ഇടങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങള്‍ എന്തൊക്കെയാണ് ? പ്രാദേശികവും ആഗോളവുമായ സമ്പദ്‌വ്യവസ്ഥയുമായി ദേശീയതയോ, മതവിശ്വാസമോ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? നമ്മുടെ ജനാധിപത്യത്തിന്റെ കൊലയാളികളുടെ പണക്കൊതി നമ്മളെ നയിക്കുന്നത് എങ്ങോട്ടാണ്? തങ്ങളുടെ അടിയന്തിര പ്രശ്‌നങ്ങളില്‍ നിന്നും വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ്് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു പണമുണ്ടാക്കുന്ന കോര്‍പറേറ്റ് കുത്തകകള്‍ ആരൊക്കെയാണ്? ഈ രാക്ഷസന്മാരെ അവരുടെ കോട്ടകളില്‍ നമുക്ക് എങ്ങിനെ നേരിടാനാവും? മതങ്ങള്‍ ഈ വ്യവസ്ഥിതിയില്‍ എന്ത് പങ്കാണ് വഹിക്കുന്നത്? മതം ഒരു ഏ ശിലാത്മക രൂപം മാത്രമാണോ? അല്ലെങ്കില്‍ നല്ലതും ചീത്തയുമായ നിരവധി സാധ്യതകള്‍ ഉള്‍കൊള്ളാന്‍ കഴിയുമോ? ബുദ്ധ മതത്തിന്റെയും, മഹാവീറിന്റെയും, നാനാക്ക്, കബീര്‍ എന്നിവരുടെയും പുരാതനമായ ഭൂമിയില്‍ അവരില്‍ നിന്നും നമുക്ക് എന്ത് പഠിക്കാനാകും? അവരുടെ വീക്ഷണങ്ങളും പ്രവൃത്തികളും നമ്മുടെ ഇന്നത്തെ കാലത്തെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ കെല്‍പുള്ളതാണോ?

നമ്മള്‍ നമ്മളോട് തന്നെ ചോദിക്കേണ്ട പ്രധാന ചോദ്യം. ”ഞങ്ങള്‍ വെറുതെ പ്രതിഷേധപ്രകടനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയോ? അല്ലെങ്കില്‍ പുതിയ യാഥാര്‍ഥ്യങ്ങളെ രൂപപ്പെടുത്താന്‍ ബദല്‍ സംവിധാനങ്ങളും പ്രക്രിയകളും നിര്‍മിക്കേണ്ടതുണ്ടോ? അത്തരമൊരു സംഭാവന ഈ രാജ്യത്തിനു നല്‍കാനുള്ള കഴിവുകള്‍ നമ്മള്‍ക്കുണ്ടോ? അല്ലെങ്കില്‍ അവയെ വളര്‍ത്തിയെടുക്കുതിനെ കുറിച്ച് ആത്മാര്‍ഥമായി നമ്മള്‍ ചിന്തിക്കാറുണ്ടോ? വെറും വാചോടോപത്തിന്റെ കപട ജീവികള്‍ മാത്രമായി നിലനില്‍ക്കാതിരിക്കാന്‍ വേണ്ടിയാണത്, അതല്ലെങ്കില്‍ പ്രകടമായ സത്തകള്‍ ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ലാത്തവരായി പോകും നമ്മള്‍. മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ച്ചൂണ്ടുമ്പോള്‍ നമ്മുടെ ഇടയിലുള്ള തെറ്റുകള്‍ അവഗണിച്ചുകൊണ്ട് നമുക്ക് നമ്മളോട് എത്രമാത്രം സത്യസന്ധത പുലര്‍ത്താനാകും? നമ്മുടെ സ്വന്തം വഴികള്‍ മാറ്റം വരുത്താനുള്ള ആഗ്രഹമോ ധൈര്യമോ ഉര്‍ജമോ നമുക്കുണ്ടോ? ഗൗരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അധികാരത്തിലിരിക്കുന്നവരെ മാത്രമല്ല നമ്മളോടും നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം കാലുകള്‍ അഗ്നിക്കിരയാക്കിയാല്‍ മാത്രമേ നമുക്ക് ഉയരങ്ങളില്‍ പറക്കാന്‍ സാധിക്കൂ, അതായിരുന്നു ഗൗരി ആത്യന്തികമായി ചെയ്തുകൊണ്ടിരുന്നത്.
കടപ്പാട് : countercurrents.org
വിവര്‍ത്തനം : ജാസ്മിന്‍ പി.കെ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757