Opinion

സാങ്കേതിക സര്‍വകലാശാലയും കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാവിയും – കെ.എം ഷെഫ്രിന്‍

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിക്ഷകളോടെ നിലവില്‍ വന്ന സംവിധാനമാണ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി. സ്വാശ്രയ വിദ്യാഭ്യാസം വ്യാപകമായതോടെ കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ വളര്‍ച്ച, അതിന്റെ അക്കാദമിക ഗുണനിലവാരം, അഡ്മിനിസ്‌ട്രേഷന്‍ കുറിച്ചുള്ള ചര്‍ച്ചകള്‍, കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ സ്വാശ്രയ മേഖലയെ കുറിച്ചുള്ള ചര്‍ച്ചകള്‍, സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരത്തെ കുറിച്ച് 2011 മുതല്‍ വന്ന കോടതി വിധികള്‍ തുടങ്ങിയവയാണ് സാങ്കേതിക സര്‍വകലാശാല എന്ന ആശയത്തിലേക്ക് നയിച്ചത്.
2014 മെയ് 15 നാണ് കെ.ടി.യു. (ഗലൃമഹമ ഠലരവിശരമഹ ഡിശ്‌ലൃശെ്യേ ) ആക്ട് നിലവില്‍ വരുന്നത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, ഗവേഷണങ്ങള്‍ നടത്തുക, സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും ഗുണനിലവാരം ഉറപ്പുവരുത്തുക, എ.ഐ.സി.റ്റി.ഇ. (അഹഹ കിറശമ ഇീൗിരശഹ ളീൃ ഠലരവിശരമഹ ഋറൗരമശേീി) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും, വ്യാവസായിക തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ക്ക് അനുസ്യതമായും സിലബസ്, കോഴ്‌സ് എന്നിവ പരിഷ്‌കരിക്കുക, നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക, വിദേശ രാജ്യങ്ങളിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നിവയാണ് സര്‍വകലാശാല അതിന്റെ ഉദേശ്യലക്ഷ്യങ്ങളായി നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ സര്‍വകലാശാലകളെ പിന്നോട്ടടിപ്പിക്കുന്ന രാഷ്ട്രീയ അതിപ്രസരവും ട്രേഡ് യൂണിയന്‍ ഭരണവും ഒരു പരിധിവരെ കുറ്ക്കാനായി എന്നത് സാങ്കേതിക സര്‍വകലാശാലയുടെ നേട്ടമാണ്. അതുപോലെ പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം എന്നിവയിലൊക്കെ കൃത്യത വരുത്താനും കെ.ടി.യു.വിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ ചുരുങ്ങിയത് ആറുമുതല്‍ പത്തുമാസം വരെ ഫലപ്രഖ്യാപനത്തിന് സമയമെടുക്കുമ്പോള്‍ പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ച്ചക്കുള്ളില്‍ പ്രഖ്യാപിക്കാന്‍ കെ.ടി.യു.വിന് കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ അതിപ്രസരം കുറയുമ്പോള്‍ വേറൊരു തരത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. പലപ്പോഴും സര്‍വകലാശാല നിലപാടുകള്‍ വിദ്യാര്‍ഥി സൗഹൃദമല്ലാത്തതും കേരളത്തിലെ അക്കാദമിക സാമൂഹിക സാഹചര്യങ്ങളെ പരിഗണിക്കാത്തതാണെന്നും പരാതിയുണ്ട്. സര്‍വകലാശാല ഭരണനിര്‍വഹണത്തിന് പ്രായോഗികമായി ഒരുപാട് പരിമിതികളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പടെ 47 അംഗങ്ങള്‍ ഉണ്ടാകേണ്ട സര്‍വകലാശാല ഭരണ സമിതി ( ആീമൃറ ീള ഏീ്‌ലൃിമിരല) യില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച 36 അംഗങ്ങളാണ് നിലവിലുള്ളത്. അതിന്റെ കാലാവധിയായ രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഭരണ സമിതി പുനഃസംഘടിപ്പിക്കാനോ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്താനോ, വിദ്യാര്‍ഥി ജനപ്രതിനിധി പ്രാതിനിത്യം ഉറപ്പുവരുത്താനോ സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥി കൗണ്‍സില്‍ നിലവിലില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് അദ്ധ്യായന വര്‍ഷത്തിലും യൂണിവേഴ്‌സിറ്റി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, മറ്റു എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസ് എന്നിവ നടന്നിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ന്യായമായി അവകാശപ്പെട്ട ഗ്രേസ് മാര്‍ക്ക് ഇതുമുലം നിഷേധിക്കപ്പെട്ടു. ആീമൃറ ീള ഏീ്‌ലിമിരല ല്‍ നാല് വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലക്ക് കീഴിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. അക്കാദമിക് കൗണ്‍സില്‍ പോലുള്ള ഉന്നത വേദികളില്‍ വിദ്യാര്‍ഥി പ്രാധിനിത്യം ഇല്ലാത്തത് അംഗീകരിക്കാനാവില്ല. ഇത്തരം വേദികളില്‍ പ്രാധിനിത്യം ഉറപ്പു വരുത്തി ജനാധിപത്യവല്‍കരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം.


സര്‍വകലാശാല ആസ്ഥാനത്ത് ആവശ്യത്തിന് ജീവനക്കാരില്ല എന്നത് പ്രതിസന്ധിയാണ്. 80,000ത്തില്‍ അധികം വിദ്യാര്‍ഥികള്‍ സര്‍വകലാശാലക്ക് കീഴില്‍ ഉï്. അടുത്ത അധ്യയന വര്‍ഷം ഇത് ഒരു ലക്ഷത്തില്‍ അധികമാകും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമായി ഒരു ഇന്‍ഫമേഷന്‍ സെന്റര്‍ പോലും സര്‍വകലശാലക്കില്ല. സ്റ്റാഫ് നിയമനത്തിലും സുതാര്യത ഇല്ലെന്ന് പരാതിയുണ്ട്. സര്‍വകലാശാല ആരംഭിച്ചപ്പോള്‍ ഗവണ്‍മെന്റ് നേരിട്ട് നിയമിച്ച ജീവനക്കാരാണ് നിലവിലുള്ളത്. ഇനിവരുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് സുതാര്യത ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ‘ അപ്പലേറ്റ് ട്രിബ്യൂണല്‍ ‘ രൂപീകരിക്കുക. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കാന്‍ സ്റ്റുഡന്റ്‌സ് ഡീനിനെ നിയമിക്കുക എന്നതും അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യങ്ങളാണ്.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നത് എല്ലാവരും ഒരേ പോലെ അംഗീകരിക്കുന്ന കാര്യമാണ്. ക്വാളിറ്റി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കെ.ടി.യു. നടപ്പിലാക്കിയ ക്രെഡിറ്റ് സിസ്റ്റം മറ്റു സര്‍വകലശാലകളിലെ ഇയര്‍ ഔട്ട് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഒന്നാണ്. കൃത്യമായി പരീക്ഷ നടത്തുന്നതും റിസല്‍ട്ട് പ്രഖ്യാപിക്കുന്നതും അതേ തുടര്‍ന്ന് സ്‌പെഷ്യല്‍ സപ്ലിമെന്ററി ഒരു മാസത്തിനുള്ളില്‍ തന്നെ നടത്തുന്നതും ഇംപ്രൂവ് ചെയ്യേണ്ടവര്‍ക്ക് സമ്മര്‍ കോഴ്‌സ് നടപ്പാക്കിയതുമെല്ലാം പ്രായോഗികമായും ഈ സംവിധാനത്തെ മികച്ചതാക്കുന്നു. ഒരോ വര്‍ഷത്തെ റിസല്‍ട്ടിനു അനുസൃതമായി ക്രെഡിറ്റ് ഈവ നല്‍കുന്നതും വിദ്യാര്‍ത്ഥി സൗഹൃദ നടപടികളാണ്. പ്രായോഗിക സംവിധാനങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കിയില്ലെങ്കില്‍ ഏറ്റവും വലിയ വിദ്യാര്‍ത്ഥി ദ്രോഹ നടപടിയായി ഇത് മാറ്റിയേക്കും. ഉദാഹരണമായി നിലവിലെ 4െ വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ആരംഭിച്ച ശേഷമാണ് അവര്‍ ഗഠഡ ആണെന്ന കാര്യം പോലും അറിയുന്നത്. നിലവിലെ 2െ ബാച്ചിന്റെ സ്‌പെഷ്യല്‍ സപ്ലി റീ വാല്യൂവേഷന്‍ റിസള്‍ട്ടും പല വിദ്യാര്‍ഥികളുടെയും സ്‌പെഷ്യല്‍ സപ്ലി റിസള്‍ട്ട് തന്നെയും പ്രഖ്യാപിച്ചിട്ടില്ല .പൂര്‍ണമായും ഗഠഡ വിന്റെ അനാസ്ഥയും പിടിപ്പികേടും മൂലം വിദ്യാര്‍ഥികള്‍ വഴിയാധാരമാക്കുന്ന അവസ്ഥയാണ്. ആയതിനാല്‍ നിലവിലെ 4െ ,2െ ബാച്ചുകളെ ഇയര്‍ ബാക്ക് സംവിധാനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം. ഒരു യൂണിവേഴ്‌സിറ്റിക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഗഠഡ വിനു ആയിട്ടില്ല. അതിനാല്‍ ക്വാളിറ്റി ഉറപ്പു വരുത്താന്‍ നിശ്ചിത ക്രെഡിറ്റ് നേടണം എന്ന സംവിധാനം സര്‍വകലാശാലയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നടപ്പിലാക്കതെ സര്‍വകലാശാല സ്വയം പര്യാപ്തമായ ശേഷം ശാുഹശാലി േചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണം .
ഐ.ഐ.ടി (കിറശമി കിേെശൗേലേ െീള ഠലരവിീഹീഴ്യ) നിലവാരത്തിലേക്ക് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സിലബസ് പരിഷ്‌കരണം നടത്തിയത് എന്ന് പറയുമ്പോഴും പലപ്പോഴും കേരളത്തിന്റെ സവിശേഷമായ അക്കാദമിക സാമൂഹിക സാഹചര്യങ്ങളെ ഇത് പരിഗണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മൊഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിച്ചും റഫറന്‍സ് ബുക്കുകളുടെ എണ്ണം കൂട്ടുകയും എന്നല്ലാതെ പുതിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരില്ല എന്നത് പരിമിതിയാണ്. ക്ലാസുകള്‍ ആരംഭിച്ച ശേഷം സിലബസ് മാറ്റുന്നതും വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. സമയപരിമിതി വലിയ പ്രശ്‌നമാണ്. ഒരോ സെമസ്റ്ററിലെയും സിലബസ്സിന്റെ പകുതിയിലധികം പഠിപ്പിച്ച് തീര്‍ക്കുന്ന സ്ഥാപനങ്ങള്‍ വിരളമാണ്. അധ്യാപകര്‍ക്ക് അഭിരുചി യോഗ്യത നിര്‍ബന്ധമാക്കുക, ഗവണ്‍മെന്റ് രൂപീകരിക്കുന്ന നിശ്ചിത യോഗ്യതയുള്ള അധ്യാപക ബാങ്കില്‍ നിന്ന് നിയമനങ്ങള്‍ നടത്തുക എന്നീ രീതികള്‍ ആലോചിക്കാവുന്നതാണ്.
പ്രായോഗിക പരീക്ഷകള്‍ക്ക് എക്‌സ്റ്റേണല്‍ എക്‌സാം ഒഴിവാക്കിയത് ഒരു തരത്തില്‍ പോസിറ്റീവ് ആണെങ്കിലും സ്വാശ്രയ മാനേജുമെന്റുകള്‍ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കാതിരിക്കാനുള്ള കരുതല്‍ വേണം. ഇന്റെണല്‍ മാര്‍ക്ക് കൃത്രിമം തടയാനുള്ള ഇന്റെണല്‍ കട്ട് ഓഫ് സംവിധാനം ഗുണകരമാണ്, അതോടൊപ്പം ശിലേൃിമഹ ാമൃസ സംവിധാനത്തിന്റെ രെവലാല ീള ല്മഹൗമശേീി സുതാര്യമാക്കുക, വിദ്യാര്‍ഥികള്‍ക്ക് 45% മാര്‍ക്ക് നേടിയാലേ പരീക്ഷ എഴുതാനാവൂ എന്ന രൃശലേൃശമ ഒഴിവാക്കുക, കിലഹശഴശയഹല ആകുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ എലിജിബിലിറ്റി രഹമശാ ചെയ്യാന്‍ സര്‍വകലാശാല തലത്തില്‍ സംവിധാനം ഒരുക്കുക എന്നിവ ചെയ്യേണ്ടതാണ്. നിലവില്‍ ശിലേൃിമഹ ാമൃസ ഉം ഋഃലേൃിമഹ ാമൃസ ഉം തമ്മില്‍ 25% റശളളലൃലിരല ഉണ്ടായാല്‍ കിലേൃിമഹ ാമൃസ ലഃലേൃിമഹ ാമൃസ നു ആനുപാതികമായി കുറയും. എന്നാല്‍, തിരിച്ചു ലഃലേൃിമഹ ാമൃസ നു ആനുപാതികമായി ശിലേൃിമഹ ാമൃസ വര്‍ധിക്കുന്ന രീതിയും നടപ്പിലാക്കണം. അതോടൊപ്പം ഇംപ്രൂവ്‌മെന്റ് പരീക്ഷാ സംവിധാനം നടപ്പിലാക്കണം. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

 


എം.ടെക് വിദ്യാര്‍ത്ഥികളുടെ കാര്യം വളരെ പരിതാപകരമാണ്. പരീക്ഷ കൃത്യസമയത്ത് നടത്താനോ ഫലം പ്രഖ്യാപിക്കാനോ സാധിക്കുന്നില്ല. ഇത് ഗേറ്റ് ഹോള്‍ഡേഴ്‌സായ വിദ്യാര്‍ഥികളുടെ സ്‌റ്റൈപെന്റിനെ വരെ ബാധിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. വലിയ അനിശ്ചിതത്വം സര്‍വകലാശാലക്ക് കീഴിലെ എം.ടെക് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നുണ്ട് 130 ലേറെ സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍വകലാശാലക്ക് കീഴിലുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന അഭിപ്രായമുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍, അധ്യാപകരുടെ ഗുണനിലവാരം, വിദ്യാഭ്യാസം, റിസല്‍ട്ട്, പ്ലേസ്‌മെന്റ് എന്നിവ ഉറപ്പ് വരുത്തേണ്തുണ്ട്. സ്വാശ്രയ മാനേജുമെന്റുകളുടെ വിദ്യാര്‍ഥി പീഡനങ്ങള്‍ ചര്‍ച്ചയായിരിക്കുന്ന സമയത്ത്, ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ കൃത്യമായ ഓഡിറ്റിംഗ്, അഫിലിയേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്. സര്‍വകലാശാലക്ക് അതിനുള്ള അധികാരം ലഭ്യമാകുന്ന രൂപത്തില്‍ സ്വാശ്രയ മേഖലയില്‍ സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണം.

വിദ്യാര്‍ഥികളുടെ ഗുണനിലവാരത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന സര്‍വകലാശാല, അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകളാണ് അക്കാദമിക-പൊതുവിദ്യാര്‍ഥി സമൂഹം സാങ്കേതിക സര്‍വകലാശാലയില്‍ വെച്ച് പുലര്‍ത്തുന്നത്. അതിനോട് നീതി പുലര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്.
(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757