Opinion

സംഘ് പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ പ്രക്ഷോഭങ്ങളുയര്‍ന്നുവരണം – ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ്

ഇന്ത്യാ രാജ്യത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പതിയെപതിയെ സമഗ്രാധിപത്യത്തിലേക്ക് കടന്നുകൊïിരിക്കുന്ന ഒരു ഘട്ടമാണിപ്പോള്‍. 1947 ല്‍
രാജ്യം സ്വാതന്ത്ര്യം നേടുകയും ഒരു സ്വതന്ത്രമായ ഭരണഘടന നിലവില്‍ വരുകയും ചെയ്തു. ഈ രാജ്യത്ത് പൗരന് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം വകവെച്ചുനല്‍കുന്ന വളരെ കൃത്യമായ ഒരു ഭരണഘടനയായിരുന്നു അത്. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയുമൊക്കെ ഇല്ലായ്മ ചെയ്യാനാണ് അധികാരത്തിലിരിക്കുന്ന സമഗ്രാധിപത്യത്തിന്റെ ശക്തികള്‍ രാജ്യത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. വ്യത്യസ്തങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഭാഷയും ആചാരങ്ങളും ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഇപ്പോഴത്തെ സമഗ്രാധിപത്യ ഗവണ്‍മെന്റ് ഈ ബഹുസ്വരതയെ തകര്‍ത്ത് ഏകശിലാത്മകമായ ഒരു സമൂഹനിര്‍മിതിക്ക് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിലെത്തിക്കുന്നതിന് വേണ്ടി ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഹിന്ദുത്വത്തിന്‍േറതായിരുന്നില്ല. വികസനത്തിന്‍േറതായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഉയര്‍ത്തിയ വിഷയം ബാബരി മസ്ജിന്‍േറതായിരുന്നില്ല; എല്ലാവര്‍ക്കും വികസനം എന്നായിരുന്നു മുദ്രാവാക്യം. ആസമയത്ത് ബാബരിമസ്ജിദും ഹിന്ദുത്വവുമൊക്കെ ഒരു മൂലയിലേക്ക് മാറ്റിവെച്ചുകെണ്ടായിരുന്നു അവരുടെ പ്രചാരണങ്ങള്‍. കള്ളപ്പണം പുറത്തുകൊണ്ടïുവരുമെന്നും അത് ഈ രാജ്യത്തെ പാവപ്പെട്ടവന്റെ അക്കൗണ്ടുകളിലേക്ക് എത്തിക്കുമൊന്നുമെക്കെയായിരുന്നു അവരുടെ ഇലക്ഷന്‍ മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരുന്നത്. മസ്ജിദിനെ കുറിച്ചോ ഏകസിവില്‍കോഡിനെ കുറിച്ചും ഒന്നും മിണ്ടാതിരുന്നവര്‍ അധികാരത്തിലെത്തിയതിന് ശേഷം അതേകുറിച്ചായി സംസാരങ്ങള്‍. പിന്നീട് നാം കാണുന്നത് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മനുഷ്യനെ ബീഫ് കഴിച്ചു എന്നപേരില്‍ പട്ടാപകല്‍ അടിച്ചുകൊല്ലുന്ന കാഴ്ചയാണ്. ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരമായ രീതിയില്‍ മര്‍ദിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ രാജ്യത്ത് ഭീകരമായ തരത്തില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്ന നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു അവര്‍. ഇത്തരത്തില്‍ രാജ്യത്താകമാനം അസഹിഷ്ണുത പടര്‍ത്തുകയാണ് സംഘ് പരിവാര്‍ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യാരാജ്യം ഒരുപാട് സംഘര്‍ഷങ്ങളെയും വെല്ലുവിളികളെയും നേരിട്ടുണ്ട് എങ്കിലും ചരിത്രത്തിലാദ്യമായി രാജ്യത്തെ സാംസ്‌കാരിക നായകന്മാര്‍ അവര്‍ക്ക് രാജ്യം നല്‍കിയ ബഹുമതികളും പുരസ്‌കാരങ്ങളും തിരിച്ച് നല്‍കുന്ന ഏറെ നാണംകെട്ട ഒരുവസ്ഥ ഇവിടെയുണ്ടായി. സമഗ്രാധിപത്യത്തെ എതിര്‍ക്കുന്നവരൊക്കെയും രാജ്യദ്രോഹികളും ദേശദ്രോഹികളുമായി ചിത്രതീകരിക്കപ്പെടുകയും ചെയ്യുന്നു. എതിര്‍ക്കുന്നവരെ ഈ ഭൂമുഖത്തുനിന്ന്തന്നെ നിഷ്‌കാസനം ചെയ്യുന്നു. ഖല്‍ബുര്‍ഖിയും ഗോവിന്ദ് പന്‍സാരെയുമൊക്കെ അതിന്റെ ചില ഉദാഹരണങ്ങളാണ്. ദേശീയതയുടെ പേരില്‍ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കുന്ന പുതിയ ചില നയങ്ങള്‍ അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ദ്രുവീകരിക്കാനും പരസ്പരം അകറ്റി നിര്‍ത്താനുമുള്ള പുതിയ പ്രവണതകളും കണ്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിനിടയില്‍ അസഹിഷ്ണുതയുടെ പുതിയ സംസ്‌കാരം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. നരേന്ദ്രമോദിയെ എതിര്‍ക്കുന്നവര്‍ ഹറാംസാലെയും മോദിക്ക് വേണ്ടി സംസാരിക്കുന്നവര്‍ രാംസാലെയും എന്നരീതിയില്‍ ചില തിരുമാനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ വിഷം ചീറ്റുന്ന പ്രഭാഷണങ്ങളുമായി ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ മനുഷ്യാവകശം നിഷേധിക്കുന്ന തരത്തില്‍ മാംസം നിരോധിച്ചുകൊണ്ട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള പാനീയം കുടിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ അധികാര സ്ഥാനങ്ങളിലേക്ക് ഹിന്ദുത്വ അജïകളുള്ള ഉദ്യോഗസ്ഥന്മാരെ കൊണ്ടുവന്ന് കുടിയിരുത്തുന്നു. എല്ലാ കാലഘട്ടത്തിലും ജനാധിപത്യത്തെ താങ്ങി നിര്‍ത്തിയിരുന്നവരാണ് മാധ്യമങ്ങള്‍. ഈ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച സന്ദര്‍ഭത്തില്‍ മാധ്യമങ്ങളായിരുന്നു അടിയന്തരവാസ്ഥയെ ചെറുത്തുതോല്‍പ്പിക്കാന്‍ രംഗത്തുവന്നത്. എന്നാല്‍ ഇന്ന് യാതെണ്ടെല്ലാ മാധ്യമങ്ങളും കോര്‍പറേറ്റുകളുടെ കക്ഷത്തിലാണ് ഇരിക്കുന്നത് എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഭീകരമായ ഒരുയാഥാര്‍ഥ്യമാണ്. രാജ്യത്തിന്റെ അവസാന പ്രതീക്ഷ ജുഡീഷ്യറിയായിരുന്നു. എന്നാല്‍ പതിയെ പതിയെ ജുഡീഷറിയെയും അവര്‍ കൈപിടിയിലൊതുക്കിക്കൊണ്ടിരിക്കുന്നു. ജഡ്ജിമാരെ നിയമിച്ചുകൊണ്ടിരിന്നത് സുപ്രീം കോടതിയുടെ കൊളീജ്യമായിരുന്നു എങ്കില്‍ ഇന്നത് മാറി സര്‍ക്കാറിനെ തന്നെ നിയമിക്കാനുള്ള ഭീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം ഒരു ചീഫ് ജസ്റ്റിസിന്റെ ദീനരോധനം മാധ്യമങ്ങളൂടെ നാം കേട്ടതാ. കോടിക്കണക്കിന് കേസുകള്‍ വേണ്ടത്ര ജഡ്ജിമാരില്ലാതെ കെട്ടിക്കിടക്കുന്നതുകാരണം ആവശ്യമായ ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ കൊളീജിയം ജഡ്ജിമാരുടെ ലിസ്റ്റുനല്‍കി. പക്ഷേ, ആ ലിസ്റ്റില്‍ നിന്ന് ജഡ്ജിമാരുടെ നിയമിക്കാതെ നന്ദ്രേമോദി തന്റെ താല്‍പര്യക്കാരായ ജഡ്ജിമാരെ നിയമിക്കാനാണ് ശ്രമിച്ചത്. നിശബ്ദമായ ഒരു അടിയന്തരവാസ്ഥ ഈ രാജ്യത്ത് ഭീതി പരത്തിക്കൊണ്ട് നിലനില്‍ക്കുന്നു.
മോദിയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്ന പത്താന്‍കോട് ആക്രമത്തെ കുറിച്ചുള്ള ഒരു സ്‌ളൈഡ് പ്രക്ഷോഭണം ചെയ്തു എന്നതിന്റെ പേരില്‍ എന്‍.ഡി ടി.വിയുടെ പ്രക്ഷേപണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയ ഒരു ഗവണ്‍മെന്റാണ് ഈ രാജ്യത്തുള്ളത്. ഇപ്പോള്‍ പതിയെ പതിയെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാനപങ്ങളിലേക്ക് അവര്‍ കടന്നുകൊണ്ടിരിക്കുന്നു. ഈ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കലാലയങ്ങളില്‍ നിന്നുയരുന്ന പ്രതിരോധ ശബ്ദങ്ങളെ, സ്വപ്‌നങ്ങളെ അടിച്ചൊതുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൈദ്രാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അവരത് തുടങ്ങിവെച്ചു. രോഹിത് വെമുല എന്ന വിദ്യാര്‍ഥിയുടെ ജീവത്യാഗത്തിലേക്ക് അത് എത്തിന്നു. പിന്നീട് ജെ.എന്‍.യു.വിലേക്ക് എത്തി. ജെ.എന്‍.യുവിലെ യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെയും ഉമര്‍ഖാലിദിനെയും അനിര്‍ഭാനെയുമൊക്കെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചതും ചാര്‍ജ് ഷീറ്റുപോലും നല്‍കാതെ സംഘ് പരിവാറിന്റെ കീഴിലുള്ളദല്‍ഹിപൊലീസ് ഒത്താശ ചെയ്തിരിക്കുന്നു എന്ന് നാം കണ്ടതാണ്. സംഘ് പരിവാരത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയെ എതിര്‍ക്കുന്നവരെ നിഷ്ഠൂരമായി വകവരുത്ത പ്രവണത രാജ്യത്തിന്റെ വിവിധ കലാലയങ്ങളില്‍ ഉണ്ടïായികൊണ്ടിരിക്കുന്നു.
ജനങ്ങളുടെ സകല സ്വാതന്ത്രങ്ങളും നിഷേധിച്ചാണ് ഫാസിസം അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. യു.എ.പി.എ, അഫ്‌സ്പ, മകോക്ക പോലെയുള്ള ഭീകര നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിരപരാധികളെ നിര്‍ബാധം വേട്ടയാടികൊണ്ടിരിക്കുകയാണ് ഭരണകൂടം. ഫാഷിസ്റ്റ് ഭരണകൂടത്തിന് വേണ്ടി തയ്യാര്‍ ചെയ്തതാണ് ഇത്തരം നിയമങ്ങള്‍. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കുറ്റാരോപിതരെ കണക്കാക്കണമെന്ന ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനെതിരാണ് ഇത്തരം നിയമങ്ങള്‍. അവ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്ത് ഇനിയും നിരപരാധികള്‍ പീഢിപ്പിക്കപ്പെടും. രാജ്യത്തെ പൊലീസിന് ആരെ സംശയം ഉണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു വാറണ്ടോ മുന്നറിയിപ്പോ ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാവുന്ന സ്ഥിതി വിഷേശം ആണ് ഉള്ളത്. മുംബൈ ഭീകരണ ആക്രമണത്തിന്റെ സമയത്ത് ഭീകര ആക്രണമണത്തെ ചെറുക്കാന്‍ എന്ന പേരില്‍ രാജ്യത്തെ മറ്റൊരു സംവിധാനംകൂടി കൊണ്ടുവന്നു. നാഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്ന സംവിധാനം. നിയമപരിരക്ഷ ഉറപ്പുവരുത്തുക, ക്രമസമാധാന പാലനം നിയന്ത്രിക്കുക എന്നു പറയുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴില്‍ വരുന്ന ഒരു സംഗതിയാണ്.
പക്ഷേ, എന്‍.ഐ.എ വന്നതിന് ശേഷം ഏതുകേസിലും എന്‍.ഐ.എക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കുമെന്ന അവസ്ഥയുണ്ടായി. രാജ്യത്ത് മുന്‍പ് നടന്ന മാലേഖാവ്, മക്കാ മസ്ജിദ്, സംജോത്ഥാ എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോഡന കേസുകള്‍ക്ക് പിറകില്‍ ഹിന്ദുത്വ-സംഘ്പരിവാര്‍ ശക്തികളുടെ കരങ്ങളാണ് പ്രവര്‍ത്തിച്ചത് എന്ന കാര്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സ്വാമി അസീമാനന്ദ, കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് ഠാക്കൂര്‍ തുടങ്ങിയവര്‍ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഹേമന്ദ് കര്‍ക്കരെ എന്ന അതിസമര്‍ഥനായ പൊലീസുദ്വോഗസ്ഥനാണ് കേണല്‍ പുരോഹിതുമാരെ പോലുള്ള ഉദ്യോഗസ്ഥരുടെ കരങ്ങള്‍ ഈ സ്‌ഫോഡനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് പുറത്തുകൊണ്ടുവന്നത്. ഇതിനു ശേഷമാണ് ഹിന്ദുത്വ സ്‌പോണ്‍സേഡ് സ്‌ഫോഡനങ്ങളെ സംബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ യഥാര്‍ഥത്തത്തില്‍ അറിയുന്നത്്. ഇസ്രായേലിന്റെയും മൊസാദിന്റെയും സര്‍വസഹായവും ഇത്തരത്തിലുള്ള ഹിന്ദുത്വ ശക്തികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അന്ന് അറസ്റ്റ് ചെയ്യെപ്പെട്ട ഭൂരിഭാഗം ആളുകള്‍ക്കും ജാമ്യം ലഭിച്ചു. അവര്‍കുറ്റം സമ്മതിച്ചിട്ടുകൂടി അവരെല്ലാം ഇന്ന് ജയിലിന് പുറത്താണ്. മോദി ഭരണത്തിന് കീഴില്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ പ്രവണത എന്നത്, സംശയിക്കപ്പെടുന്ന ആളുകളെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍പ്പെടുത്തുക എന്നുള്ളതാണ്. അവര്‍ ഒരു കേസില്‍ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചാല്‍ പോലും അവര്‍ക്ക് പുറത്തുവരാന്‍ കഴിയില്ല. കാരണം, അവര്‍ മറ്റൊരു കേസില്‍ കുടുക്കപ്പെട്ടിരിക്കും. ദല്‍ഹിയിലെ ആമിര്‍ എന്ന യുവാവ് 18-ാമത്തെ വയസ്സില്‍ ഒരു തീവ്രവാദക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ടു. 17 വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടിവന്നു. അവസാനം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചു. വിട്ടയക്കപ്പെട്ടാലും അവര്‍ക്കുള്ള നഷ്ടപരിഹാരം ഗവണ്‍മെന്റ് കൊടുക്കുന്നില്ല. ഇന്ന് ഇതിന് ഏതിരെ നിരവധി എന്‍.ജി.ഒകളും മുനഷ്യാവകാശ പ്രസ്ഥാനങ്ങളും ഈ രംഗത്ത് വളരെ സജീവമായി രജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കുറ്റാരോപിതരെന്ന് കണക്കാക്കണമെന്ന വ്യവസ്ഥയൊക്കെ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്്. വര്‍ഷങ്ങള്‍ ജയിലുകളില്‍ ഹോമിക്കപ്പെട്ട യുവത്വങ്ങളെകുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. 2016 ഫെബ്രുവരി 19ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നടന്ന സംഭവവികാസങ്ങളെപ്പറ്റി നിങ്ങള്‍ക്ക് അറിയാം. 1860-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ചുമത്തികൊണ്ട് ഏതാനും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ കേസിന്റെ ചാര്‍ജ്ഷീറ്റ് ഫയല്‍ചെയ്യാന്‍ പോലും ഇവിടത്തെപൊലീസിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭീകര നിയമം എടുത്തു മാറ്റി ജനങ്ങളുടെ പൗരാവകാശം ഉറപ്പുവരുത്തണം. ഈ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ഈ വിഷയത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യത്തെ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറയുവാന്‍ ആഗ്രഹിക്കുന്നത് മൂന്ന് ഡിമാന്റുകളാണ്.
ഒന്ന്, ഇവിടെ നിലനില്‍ക്കുന്ന AFSPA,UAPA, AFSPA, MOCACA  തുടങ്ങിയ സകല ഭീകര നിയമങ്ങളും ഉടന്‍ തന്നെ പിന്‍വലിക്കണം. നിലവിലെ CRPC, 7PC പോലുള്ള നിയമ സംഹിതകള്‍ തന്നെ ഇവിടത്തെ ക്രമസമാധാന പാലനത്തിന് പര്യാപ്തമാണ്. രണ്ട്, നിരപരാധികള്‍ ആണെന്ന് കണ്ട് വിട്ടയക്കപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും അര്‍ഹമായ നഷ്ടരിഹാരം നല്‍കാന്‍ ഗവണ്‍മെന്റ് സന്നദ്ധരാകണം. മൂന്ന്, ഇങ്ങനെ നഷ്ടപരിഹാരം കൊടുക്കണം എന്നുമാത്രമല്ല, അവരെ അന്യായായി തടവില്‍ പാര്‍പ്പിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമസംവിധാനത്തിന് മുന്നില്‍ കൊണ്ടുവന്ന് അവരെ ശിക്ഷിക്കുവാന്‍ കൂടി ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും വൈവിധ്യങ്ങളും നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്ന വെല്‍ഫെയര്‍പാര്‍ട്ടി സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സംഘ് പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ പ്രക്ഷോഭങ്ങളുയര്‍ന്നുവരണം. ഈ രാജ്യത്തിന്റെ അഖണ്ഡതയും സഹിഷ്ണുതയും ബഹുസ്വരതയും വൈവിധ്യങ്ങളും നിലനിര്‍ത്തണമെങ്കില്‍ നാം ഇനിയും നിശബ്്ദരായി ഇരുന്നുകൂടാ.
(എസ്.ക്യു.ആര്‍ ഇല്യാസ് നയിച്ച ദേശീയ പ്രക്ഷോഭത്തിന് എറണാകുളത്തും കണ്ണൂരിലും നല്‍കിയ സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ട് നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന്)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757