zero hour

എല്ലാം ‘ശശി’യാകും ഇല്ലെങ്കില്‍ ‘ശശി’ സോമനാകും-ചാക്യാര്‍

മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന് ഒരുപാടു ഭാഷകള്‍ അറിയാമായിരുന്നുപോലും. പക്ഷെ, പറഞ്ഞിട്ടെന്താ ബാബരി മസ്ജിദിന്റെ താഴികകുടങ്ങള്‍ കര്‍സേവഭീകരര്‍ തല്ലിതകര്‍ത്തപ്പോള്‍ ‘അരുതേ’ എന്നദ്ധേഹം ഒരു ഭാഷയിലും മൊഴിഞ്ഞില്ല. സമാനമായ മറ്റൊരവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. അദ്ധേഹത്തിന് അധികഭാഷകളൊന്നുമറിയില്ല. പക്ഷെ, ഇടത്തും വലത്തും നാലുചുറ്റിലും നിറയെ ഉപദേശകരുണ്ട്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സി.പി.എമ്മിന് ആവശ്യത്തിന് ഉപദേശം നല്‍കാന്‍ കേന്ദ്രകമ്മിറ്റി, പോളിറ്റ്ബ്യൂറോ,സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി പിന്നെ, ഐക്യരാഷ്ട്രസഭപോലെ ലോക്കല്‍കമ്മിറ്റി തുടങ്ങിയ ഓരോ അവതാരങ്ങളുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനും നിയമസഭാ മന്ദിരത്തിനുമടുത്ത് നിര്‍മിച്ചുവെച്ച എ.കെ.ജി സെന്ററും അതിലൊരു സെക്രട്ടറി സഖാവും ഉപദേശത്തിനു ഇരുപത്തിനാലുമണിക്കുറും വേറേയുമുണ്ട്. എന്നിട്ടുമദ്ധേഹം അനേകം ഉപദേശികളെ വേറേയും നിയമിച്ചുകളഞ്ഞു. തിരുവിതാംകൂറിലെ രാജഭരണകാലത്ത് അന്തപുരത്തിലെ തമ്പുരാക്കന്മാര്‍ക്ക് ധാരാളം അന്തിഉപദേശകരുണ്ടായിരുന്നുവെ്ന്ന പറഞ്ഞുകേട്ടിട്ടുണ്ട്. പ്രജകളില്‍ നിന്നും തമ്പുരാനെ അകറ്റിനിറുത്തുവാനാണ് അന്തിഉപദേശികള്‍ പണിയെടുത്തിരുന്നത്. ഒടുവിലത് ദുര്‍ഭരണത്തിന് നിമിത്തമാവുകയും ചെയ്തു. പിണറായി സഖാവും ആ വഴിയെ നടന്നുനീങ്ങുത് വേദനയോടെ നോക്കിനില്‍ക്കുകയാണ് ഇന്ന് അദ്ധേഹത്തെ സ്‌നേഹിക്കുന്നവര്‍. പാചകക്കാരധികമായാല്‍ കറി മോശമാകുമെന്ന് കട്ടായം.

കമ്യൂണിസ്റ്റുകാര്‍ക്ക് ഗുരുത്വാകര്‍ഷണബലത്തില്‍ വിശ്വാസമുണ്ടാകാന്‍ സാധ്യതയുണ്ട്. തേങ്ങയും മാങ്ങയും ചക്കയും കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ താഴേക്ക് വീഴുതുകൊണ്ട് പിണറായി വിജയനായിട്ട് അതങ്ങ് തള്ളിക്കളയുവാനും സാധ്യമല്ല. സോവിയറ്റ് യൂണിയനടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനരോഷത്താല്‍ കടപുഴകി നിലം പതിച്ചതും ഗുരുത്വാകര്‍ഷണബലത്തിന്റെയടിസ്ഥാനത്തില്‍ താഴേക്ക് തന്നെയായിരുന്നു. പശ്ചിമബംഗാളിലെ പതനത്തിന്റെ ആഘാതപഠനങ്ങളും എ.കെ.ജി പഠനഗവേഷണകേന്ദ്രമുള്ള സ്ഥിതിക്ക് ഐസക്കെങ്കിലും നടത്തിക്കാണണം. ഗുരുത്വാകര്‍ഷണബലത്തോടെപ്പം ഗുരുത്വത്തിലും പൊരുത്തത്തിലുംകൂടി മുഖ്യമന്ത്രിക്ക് വിശ്വാസമുണ്ടാകുത് നല്ലതാണ്. ഗുരുവും മാര്‍ഗദര്‍ശിയും വന്ദ്യവയോധികനുമായ കേരളത്തിന്റെ മുന്‍പ്രതിപക്ഷനേതാവിനെ, ഭരണംകിട്ടിയപ്പോള്‍ വാര്‍ധക്യകാലപെന്‍ഷന്‍ നല്‍കി ഭരണ (മരണ) പരിഷ്‌കാരസദനത്തില്‍ ഒതുക്കിയിരുത്തിയതിന്റെ ഗുരുത്തകേടും പൊരുത്തക്കുറവും സദാ പിണറായിയുടെ പുറകെയുണ്ട്. നല്ലതുദ്ധേശിച്ചു ചെയ്യുന്നതെല്ലാം പെല്ലാപ്പാകുന്ന വിധിവൈപരീത്യത്തിന് പ്രായമായ ആളുകളുടെ നിസഹായമായ പ്രാര്‍ഥനയല്ലാതെ മറ്റെന്തുകാരണമാണ് കണ്ടെത്താനാവുക. മഹിജ തൊട്ട് സെന്‍കുമാര്‍ വരേയും മദ്യനയം മുതല്‍ മെട്രോ യാത്രവരേയും മറ്റെന്താണ് വ്യക്തമാക്കുത്. വിവാദങ്ങളോട് മല്ലിടാനായിരുന്നല്ലോ കഴിഞ്ഞൊരുവര്‍ഷം മുഖ്യന് നേരം.

പോരാത്തതിന് കൂടെ പൊറുക്കുന്ന രണ്ട് മന്ത്രി പുംഗവന്മാര്‍ പേരുദോഷം പെരുത്തുണ്ടാക്കുന്നുണ്ട്. അതിലൊരാള്‍ ‘മഹാകവി’യാണ്. മറ്റൊരാള്‍ ആശാനും. വര്‍ഷമൊന്നു തികയുമ്പോഴേക്കും രണ്ടു മന്ത്രിമാര്‍ക്ക് രാജിവെച്ചോഴിയേണ്ടിയും വന്നിട്ടുണ്ട്. മുഖ്യപങ്കുപറ്റുകാരിലൊരാളായ കാനം സഖാവിന് ആവശ്യത്തിന് മനംപുരട്ടലുമുണ്ട്. പാലം കടക്കുവോളം നാരായണാ പാലം കടാല്‍ കൂരായണാ എാണല്ലോ പ്രമാണം. അടിയുറച്ച കമ്യൂണിസ്റ്റുകാരാണെങ്കിലും ഗ്രഹനില മോശരാശിയിലാണെങ്കില്‍ അറിയാതെയവര്‍ ദൈവത്തെ വിളിച്ചുപോകാറുണ്ട്. സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് പോലും മകന്‍ രോഗിയായപ്പോള്‍ ദൈവത്തെ വിളിച്ചിട്ടുണ്ടൊണ് കേട്ടുകേള്‍വി. അങ്ങനെയാണെങ്കില്‍ ദൈവത്തെ വിളിക്കാനുള്ള പിണറായി സഖാവിന്റെ ഏറ്റവും നല്ല സമയമാണിപ്പോള്‍. വേറെയോന്നിനുമല്ല, മന്ത്രിസഭ ഒരുനാലുകൊല്ലം തികക്കാന്‍. പാര്‍ട്ടിക്കാരും ഇന്നു തന്നെ സകലദൈവങ്ങളേയും വിളിക്കുന്നത് നന്നായിരിക്കും.

എല്ലാം ശരിയാകുമെന്നായിരുന്നു വാഗ്ദാനം. എല്ലാവരേയും ശരിയാക്കുമെതായിരുന്നു ഭരണത്തിന്റെ ഭാവം. പാര്‍ട്ടിയാകുന്ന കൊടുംകാട്ടിലെ ഒറ്റയാനായിരുന്നല്ലോ ഇത്രയും കാലം വിജയന്‍. ആ തലയെടുപ്പും മദമിളകലും ഭരണത്തിലും കാണിച്ചു തുടങ്ങിയത് സ്വാഭാവികം. പാര്‍ട്ടിക്കാര്‍ പഞ്ചപുഛമടക്കി നിന്നതുപോലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തലകുനിക്കുമെന്ന് മുഖ്യന്‍ വിചാരിച്ചുകാണും. എല്ലാം ശരിയാകുമെന്നാണെങ്കില്‍ കാത്തിരിക്കാന്‍ കേരളം തയ്യാറാണ്. എല്ലാം ശരിയാക്കുമെന്നാണെങ്കില്‍ സര്‍ സി.പിയെ മുട്ടുകുത്തിച്ചവരാണ് കേരളമക്കള്‍ എന്നോര്‍മിപ്പിക്കാതെ വയ്യ സര്‍. എല്‍.ഡി.എഫ് വന്നു എല്ലാം ശശിയായി എന്നാണിപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. നവകേരളത്തിന്റെ ഒന്നാം വര്‍ഷം നമുക്കൊരുമിച്ചുമുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ടെന്നാണ് ഇപ്പോഴത്തെ പ്രചാരണം. അപ്പോള്‍ ശശി സോമനായി പരിണമിക്കുമോയെന്ന് കണ്ടുതന്നെ അനുഭവിക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757