Opinion

ഹിന്ദുത്വ രാഷ്ട്രീയത്തെ നിഷ്‌കാസനം ചെയ്യണം – രാജുസോളങ്കി

ഗോബര്‍ മണ്ഡലി നമ്മോട് ചാണകത്തെക്കുറിച്ച് സംസാരിക്കാനാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടില്‍ പശുവിനെ കുറിച്ച് നമ്മോട് ചോദിച്ചാല്‍ ഒരു നാല്‍കാലി മൃഗം എന്ന ഉത്തരമാണ് നമ്മള്‍ നല്‍കാറുള്ളത്. എന്നാല്‍ സമകാലിക സംഭവവികാസങ്ങള്‍ മുന്നില്‍വെച്ച് പശുവിനെ കുറിച്ച് ചോദിച്ചാല്‍ പശു ഒരു രാഷ്ട്രീയ മൃഗമാണ് എന്നായിരിക്കും ഉത്തരം. ഇവിടത്തെ എക്‌സിക്യൂട്ടീവും രാഷ്ട്രീയവും നിയമ സംവിധാനങ്ങളും മാധ്യമങ്ങളുമൊക്കെ ചേര്‍ന്നുകൊണ്ട്‌ നാലുകാലുകളില്‍ നില്‍ക്കുന്ന ഒരു സമകാലിക മൃഗമായി ഹിന്ദുത്വ രാഷ്ട്രീയത്തെ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടത് കാണാന്‍ സാധിക്കും. ഇതിനെ ഇവിടെ നിന്ന് നിഷ്‌കാസനം ചെയ്യാതെ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയില്ല. അതുകൊണ്ട്‌ ഈ രാഷ്ട്രീയത്തെ നിഷ്‌കാസനം ചെയ്യുക എന്നത് നമ്മുടെ ദൗത്യമായി ഏറ്റെടുക്കേണ്ടതുണ്ട്‌. എങ്കിലേ ജനങ്ങള്‍ വിമോചിതരാവുകയുള്ളൂ. നരേന്ദ്രമോദിയും യോഗി ആദിത്യനാദിനെപ്പോലുള്ള നഗ്‌ന സന്യാസിമാരും സംസാരിച്ചുകൊണ്ടിരിക്കുന്നത് ബുര്‍ഗയില്‍ നിന്നുള്ള മോചനത്തെക്കുറിച്ചും ഭക്ഷണ സ്വാതന്ത്ര്യത്തെകുറിച്ചുമൊക്കെയാണ്. നിങ്ങളെങ്ങനെ വസ്ത്രം ധരിക്കണം നിങ്ങളെന്ത് കഴിക്കണം, കുടിക്കണം എന്നൊക്കെയുള്ള കാര്യങ്ങളാണ്. ഈ രാഷ്ട്രീയത്തെ കൃത്യമായി തിരിച്ചറിയാന്‍ നമുക്ക് സാധിക്കേïതുï്.


നരേന്ദ്രമോദിയെ പറ്റി പുകഴ്്ത്തിപ്പറയുന്ന ഗുജറാത്തില്‍ 45 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് ഉള്ളവരാണ്. കേരളത്തില്‍ അത് 15 ശതമാനത്തോളം മാത്രമാണ്. ഗുജറാത്തില്‍ 40 ശതമാനത്തിലധികവും പ്രസവം നടക്കുന്നത് വീടുകളിലും തെരുവുകളിലുമാണ്. കേരളത്തില്‍ ആ നിരക്ക് വളരെ കുറവാണ്. ഗുജറാത്തിലെ ശിശുമരണ നിരക്ക് 45 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് അഞ്ചില്‍ താഴെ മാത്രമാണ്. മോദി ഇന്ത്യകണ്ട ഏറ്റവും വലിയ കള്ളനാണ്. ഗാന്ധിനഗറിലെ കോമാളി എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഗുജറാത്തിനെ കുറിച്ചുല്ല കേരളത്തെ കുറിച്ചാണ് രാജ്യം സംസാരിക്കേണ്ടത്. കേരളത്തിന്റെ സാമൂഹികാവസ്ഥയെ മുന്നില്‍വെച്ച് കൊണ്ടു
വേണം രാജ്യം വികസനത്തെക്കുറിച്ച് സംസാരിക്കുവാന്‍ എന്ന് ഞാന്‍ കരുതുന്നു.
ഏറ്റവും വിലകുറഞ്ഞ പ്രോട്ടീന്‍ നമുക്ക് ലഭ്യമാക്കുന്നത് നാം കഴിക്കുന്ന മാംസാഹാരത്തില്‍ നിന്നാണ്. പക്ഷേ, ഈ മാംസാഹാരം നമ്മുടെ നാട്ടിലെ ബ്രാഹ്മണവിശ്വാസികള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ 60 ശതമാനത്തിലധികം ആളുകളും മിശ്ര ഭോജികളാണെന്ന കാര്യം മറക്കരുത്. അല്‍ കബീറിന് വേണമെങ്കില്‍ ഇവിടെ അറവുശാലകള്‍ തുടങ്ങാം. കാരണം അത് നടത്തപ്പെടുന്നത് ഇവിടത്തെ ബ്രാഹ്മണരാലാണ്. എന്നാല്‍ ഈ നാട്ടിലെ സാധാരണക്കാര്‍ അറവിനെ കുറിച്ച് മിണ്ടുകയോ പറയുകയോ ചെയ്യരുതെന്നാണ് മോദിയും സംഘ്പരിവാറും പറഞ്ഞുകൊണ്ടിരിക്കുന്നത്.

വിജയ്മല്യ തെറ്റുചെയ്യാന്‍ ശിക്ഷക്കപ്പെടാതിരിക്കുകയും സാധാരണക്കാരന്‍ തെറ്റുചെ.്താല്‍ ശിക്ഷിപ്പെടുകയും ചെയ്യുന്ന വിവേചനം ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവീണ്‍ഭായ് തൊഗാഡിയ ഞങ്ങളുടെ നാട്ടില്‍ വന്ന് തൃശൂല വിതരണം നടത്തിയപ്പോള്‍ അത്യൂച്ചത്തില്‍ ഗോബാക്ക് പറയാന്‍ ഞങ്ങള്‍ മടിച്ചിരുന്നില്ല. തൃശൂലമല്ല പേനയാണ് ഞങ്ങള്‍ക്ക് വേണ്ടത്, ആയുധമല്ല അറിവാണ് ഞങ്ങള്‍ക്ക് വേïത് എന്ന്് തൊഗാഡിയയോട് ഞങ്ങള്‍ പറഞ്ഞിരുന്നു.
അംബേദ്കറുടെ കൃഷിഭൂമിയെ കുറിച്ചുള്ള അഭിപ്രായം കൃഷിഭൂമി ദേശസാത്കരിക്കണം എന്നതായിരുന്നു. കോണ്‍ഗ്രസ് പിന്തുടരുന്നത് മുതലാളിത്ത സമീപനമാണ്, ജന്മിത്ത സമീപനമാണ്. ജന്മിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും ഭാഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. വെല്‍ഫെയര്‍പാര്‍ട്ട’ിയുടെ ഭൂമിയെ സംബന്ധിച്ചുള്ള ലാന്റ് സമ്മിറ്റ് ശ്രദ്ധിച്ചപ്പോള്‍ അംബേദ്കറുടെ കൃഷിഭൂമിയുടെ ദേശസാത്കരണ സങ്കല്‍പങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണെന്ന്് ഞാന്‍ മനസ്സിലാക്കുന്നു.
കേരള സംസ്ഥാനത്ത് ഒരു കാര്‍ഷിക കമീഷന്‍ രൂപവത്കരിക്കണം എന്ന്് ജനങ്ങള്‍ ആവശ്യപ്പെടണം. ഈ കമീഷന്റെ നേതൃത്വത്തില്‍ ഇവിടെയുള്ള ഭൂമി സര്‍വേ നടത്തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് അത് വിതരണം ചെയ്യുകയും പതിച്ചുനല്‍കുകയും ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. അങ്ങനെ ദരിദ്രനായ കര്‍ഷകര്‍ക്കും അടിച്ചമര്‍ച്ചപ്പെട്ടവര്‍ക്കും അരിക് വത്കരിക്കപ്പെട്ടവര്‍ക്കും കൃഷിഭൂമി ലഭ്യമാകണം.
(വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ നടത്തിയ പ്രഭാഷണത്തില്‍നിന്ന്)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757