Opinion

സര്‍ക്കാരുകളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഭൂമി വിഷയം കൈകാര്യം ചെയ്യാന്‍ ഭയപ്പെടുന്നു – ഡോ. പി.വി രാജഗോപാല്‍

 

ഭൂമി എന്നത് ഒരു ഹാര്‍ഡ് അജണ്ടയാണ്. അത് ഒരു സോഫ്ട് അജണ്ടയല്ല. ഗവമെന്റുകള്‍ക്ക് സോഫ്ട് അജണ്ടഇഷ്ടമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കൊക്കെ സൈക്കിള്‍ കൊടുക്കുമെന്ന് പറഞ്ഞാല്‍ ത് ഒരു സോഫ്ട് അജണ്ടയാണ്. അതിന് ഖജനാവില്‍ നിന്ന് പൈസ ചെലവാക്കിയാല്‍ മതി. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷന്‍ കൂട്ടികൊടുക്കുമെന്ന് പറഞ്ഞാലും അതെല്ലാം സോഫ്ട് അജണ്ടയാണ്. ലാന്റ്് എന്നത് ഒരു ഹാര്‍ഡ് അജണ്ടയാണ്. ജീവിക്കാനുള്ള വിഭവങ്ങള്‍ പുനര്‍വിതരണം ചെയ്യുക (റീ ഡിസ്ട്രിബ്യൂഷന്‍ ഓഫ് റിസോഴസ്‌സ് ) എന്നതിന് ഗവണ്‍മെന്റുകള്‍ക്ക് താല്‍പര്യമുïാവില്ല. കാരണം, അതൊരു ഹാര്‍ഡ് അജïയാണ്. ഇത് വളരെ പതുക്കെ മുന്നോട്ടുപോകുന്ന ഒരു അജïയായതുകൊണ്ട്‌ പലരും ഭൂമി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാം മനോഹര്‍ ലോഹ്യ ജീവിച്ചിരിക്കുന്ന കാലത്ത് ‘ഭൂമിയും സമ്പത്തും വിതരണം ചെയ്‌തേപറ്റു, കഷ്ടപ്പെടുന്ന ജനങ്ങള്‍ ഇനി കാത്തിരിക്കില്ല’ എന്ന ഒരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മുദ്രാവാക്യം ‘ഭൂമിയും വെള്ളവും കാടും ജനങ്ങളുടെ കൈയിലാവണം, കോര്‍പറേറ്റുകളുടെ കൈയിലാകാന്‍ പാടില്ല’ എന്നതാണ്. slogan beise history എന്നൊന്നുണ്ട. ഇപ്പോള്‍ പലരും സ്ലോകന്‍ ബെയ്‌സ്ഡ് ഹിസ്്റ്ററി എഴുതാന്‍ തുടങ്ങിയിരിക്കുന്നു.

 

ഞാന്‍ കുറച്ച് വര്‍ഷങ്ങളായി ഗവമെന്റുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് വേണ്ടിയാണ് ഭൂമി ആവശ്യപ്പെടുന്നത്. 18-20 ശതമാനം ദലിതര്‍, 8 ശതാമാനം ആദിവാസികള്‍, 11 ശതമാനം നാടോടി വിഭാഗം, 2 ശതമാനം മത്സ്യത്തൊഴിലാളികള്‍ എല്ലാം കൂടി നാല്‍പത് ശതമാനം വരുന്ന ആളുകളടെ കാര്യമാണ് പറയുന്നത്. ഇത് ഒരു ചെറിയ കാര്യമല്ല. വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭൂമിയും മനുഷ്യനുമായുള്ള ബന്ധം പതിയെ പതിയെ മറന്നുപോയിരിക്കുന്നു. നോര്‍ത്ത് ഇന്ത്യയില്‍ ഒരു കൃഷിക്കാരന്‍ രാവിലെ എഴുന്നേറ്റാല്‍ ചൊല്ലുന്ന പ്രാര്‍ഥന ‘ എന്റെ ഭൂമി മാതാവേ ഞാന്‍ എന്റെ പാദങ്ങള്‍ ഭൂമില്‍ വെക്കാന്‍ പോകുന്നു, എന്നോട് ക്ഷമിക്കണേ എന്നായിരുന്നു’ ഇപ്പോള്‍ ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ മാറി, അത് ഒരു കഷ്ണം ഭൂമി വില്‍ക്കലും വാങ്ങലും (Sale and Purchase) മാത്രമായി മാറി. ഇത്തരത്തില്‍ ഭൂമിയുമായുള്ള ബന്ധങ്ങളില്‍ മാറ്റം വന്നു. പാവപ്പെട്ടവര്‍ക്ക് ഭൂമി Identity യും dignity യും security യും ആണ്. ഒരാള്‍ക്ക് ഞാന്‍ ഇന്ന ഗ്രാമക്കാരനാണെന്ന് പറയണമെങ്കില്‍ ആ ഗ്രാമത്തില്‍ അയാള്‍ക്ക് ഭൂമി വേണ്ടേ? അയാളുടെ സ്ഥലവും വീടും അയാള്‍ക്ക് ഒരു ഐഡന്റിറ്റിയാണ്. മകള്‍ക്ക് ഒരു വിവാഹാലോചന വരുമ്പോള്‍ സ്വന്തമായി ഭൂമി ഉണ്ടാകുന്നത് ഒരു റശഴശിശ്യേ ആണ്. ഒരു പൊലീസ് കേസുണ്ടാകുമ്പോള്‍ ഭൂമി ഒരു സെക്യൂരിറ്റിയാണ്. ഇക്കാര്യം ഇപ്പോള്‍ ഭൂസമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് പതിയെ പതിയെ മനസ്സിലാവാന്‍ തുടങ്ങിയിരിക്കുന്നു. ഭൂമി ഒരു കോണി (Lader) ആണ്. എന്റെ അച്ഛന്റെ കൈവശം കുറച്ച് ഭൂമിയുണ്ടായിരുന്നത് കൊണ്ട്‌ എന്നെ പഠിപ്പിച്ചു. ഭൂമി ഇല്ലായിരുെങ്കില്‍ ഒരു പക്ഷേ പഠിപ്പിക്കില്ലായിരുന്നു. ഈ ലാഡറില്‍ കൂടിയാണ് നമ്മള്‍ കയറിയത്. വിദ്യാഭ്യാസം നേടി പട്ടണത്തില്‍ പോയി. അച്്ഛനമ്മമാരെ പട്ടണത്തില്‍കൊണ്ടുവന്നു. പട്ടണത്തില്‍ താമസമാക്കിയാല്‍ ഗ്രാമത്തിലെ ഭൂമി വില്‍ക്കുകയല്ല വേïത്. ഭൂമി ഇല്ലാത്തവന് കൊടുക്കുകയാണ് വേണ്ടത്. ഭൂമിയെ ഒരു വില്‍പന വസ്തുവായി കാണുന്നതിന് പകരം കയറിവരാനുള്ള ഒരു പടവായി കാണണം. ജീവിതം മുഴുവന്‍ കൃഷിക്കാരനായി ജീവിക്കാന്‍ സാധിക്കുമോ? മുന്നോട്ടുപോകുവാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ പാടില്ല. പട്ടണത്തിലേക്ക് കൂടുമാറുന്നതോടെ ഗ്രാമങ്ങളിലെ ഭൂമി കോര്‍പറേറ്റുകള്‍ക്കും ബില്‍ഡേഴ്‌സിനും കൊടുക്കുന്നു. ഓരോ കുടുംബത്തിന് ഒരു സോഴ്‌സ് ഓഫ് ഇന്‍കം ഉണ്ടായിരിക്കണം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് ബിസിനസുകാരനും ഐ.എ.എസ് കാരനും ഒരേ ഫാമിലിയില്‍, ഭൂമിയും അതേ ഫാമിലിയില്‍. റിസോഴ്‌സ് എല്ലാം ഒരേ ഫാമിലിയില്‍. Redistribution of Resources of Opportunity എല്ലാവര്‍ക്കും നല്‍കണം. സമൂഹം മുന്നോട്ടുപോകേണ്ടത് എല്ലാവരുടെയും ആവശ്യമായതിനാല്‍ അതിന് വേണ്ടി വാദിക്കേണ്ടസമയം വന്നിരിക്കുന്നു. റിസോഴ്‌സും ഓപര്‍ച്യൂനിറ്റിയും എല്ലാം പിടിച്ചുവെക്കുന്ന, മറ്റുള്ളവര്‍ കഷ്ടപ്പെടുന്ന Capitalist System ആണ് ഇവിടെയുള്ളത്. ഈ വ്യവസ്ഥ എത്രകാലം കൊണ്ടുപോകും എന്ന് ചോദിക്കേണ്ട സമയമായിരിക്കുന്നു.

 

ഭൂമിയുടെ വില ആകാശത്തേക്ക് കൊണ്ടുവരികയും പണമുള്ളവര്‍ക്ക് വാങ്ങാം- അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള എന്‍.ആര്‍.ഐക്കാര്‍ക്ക് വാങ്ങാം എന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥ ഗവമെന്റിന് മാത്രമേ മാറ്റാന്‍ കഴയൂ. ഭൂമി പ്രശ്‌നം പാവപ്പപ്പെട്ടവന്‍ കുറച്ച് സമ്പാദിച്ചതുകൊണ്ട്‌ മാറ്റാന്‍ കഴിയില്ല. ഒരുകാലത്ത് ബീഹാറില്‍ നിന്ന് കല്‍ക്കത്തയില്‍ പോയി റിക്ഷ ഓടിച്ചവരൊക്കെ ഭൂമി വാങ്ങിയിരുന്നു. അന്ന് ഭൂമിക്ക് ഇത്ര വിലയില്ല. ഞാന്‍ ബാങ്കുകാരോട് ചോദിക്കാറുണ്ട്‌. 10 ലക്ഷം രൂപ കാറുവാങ്ങാന്‍ കൊടുക്കുന്ന ബാങ്കുകള്‍ എന്തുകൊണ്ട്‌ 10 ലക്ഷം രൂപ ഭൂമി വാങ്ങാന്‍ കൊടുക്കുന്നില്ല എന്ന്. എല്ലാവരും കൂടി ഭൂമി കൈവശം വെച്ചിരിക്കുകയാണ്. ഇതിനെ ഒരു Brezilation എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ലാറ്റിനമേരിക്കയില്‍ ബ്രസല്‍സ് എന്നൊരു രാജ്യം ഉണ്ട്‌. 200 മില്യന്‍ അഥവാ 20 കോടി ആളുകളേ അവിടെയുള്ളൂ. രാജ്യമാണെങ്കില്‍ ഇന്ത്യയെക്കാള്‍ രïര മടങ്ങ് വലുതും. പക്ഷേ അവിടെ 80 ശതമാനം ആളുകളും ചേരികളില്‍ താമസിക്കുന്നു. അവിടെ ഒരു വലിയ ഭൂസമരം നടന്നു.
ഗവമെന്റിന്റെ ഇന്റന്‍ഷന്‍ ഇല്ലാതെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഭൂമിയെല്ലാം കോര്‍പറേറ്റുകള്‍ക്കും പ്ലാന്റേഷന്‍ കമ്പനികള്‍ക്കും കൊടുക്കും. പാവപ്പെട്ടവന് കൊടുക്കാതിരിക്കുന്നു. അവര്‍ ചേരികളിലേക്ക് തള്ളപ്പെടുന്നു. 2007 ലും 2012 ലും ഞങ്ങള്‍ രണ്ട്‌ സമരങ്ങള്‍ നടത്തി. 2007 ല്‍ 25,000 ആളുകളുമായി ദല്‍ഹിയില്‍ പോയി. 2012 ല്‍ ഒരു ലക്ഷം ആളുകളെയും കൊണ്ട്‌ ദല്‍ഹിക്ക് പോയി. 2018ല്‍ ഒരലക്ഷം ആളുകളെകൊണ്ട്‌ ദല്‍ഹിക്ക് പോകും. ഈ യാത്രയുടെയെല്ലാം ഫലമായി ഗവമെന്റുമായി ഒരു എഗ്രിമെന്റുണ്ടായി. ആ എഗ്രിമെന്റില്‍ അഞ്ച് കാര്യങ്ങള്‍ പറയുന്നുണ്ട്‌.

1) Retrieval of loss land – അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കല്‍. അട്ടപ്പാടിയിലെയും വയനാടിലെയും ആദിവാസികള്‍ അതാണ് ആവശ്യപ്പെടുന്നത്. അവര്‍ പുതിയ ഭൂമിയല്ല ആവശ്യപ്പെടുന്നത്. ഇപ്പോള്‍ മധ്യപ്രദേശില്‍ പഞ്ചാബില്‍ നിന്ന് വന്ന് കൈയേറിയ 3000 ഏക്കര്‍ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിച്ചു. ഇനിയൂം അയ്യായിരത്തിലേറെ തിരിച്ചുപിടിക്കാനുണ്ട്‌. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുക എന്നത് ഗവമെന്റ് ചെയ്യേണ്ടതാണ്.
2) Ownership – ഭൂമിയുടെ ഉടമസ്ഥാവകാശം. കാലങ്ങളായി ആദിവാസികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഭൂമി അവര്‍ക്ക് എഴുതിക്കൊടുക്കണം.
3) Redistribution of Land – ഭൂമിയുടെ പുനര്‍വിതരണം (Land reforms)
4) Quotation Of land – താമസിക്കുന്നവരുടെ കൈയില്‍ നിന്ന് ശക്തിയുള്ളവര്‍ ഭൂമി തട്ടിയെടുക്കുന്നത് തടയണം. ദലിതരില്‍ നിന്നും ആദിവാസികളില്‍ നിന്നും എപ്പോഴും ആര്‍ക്കുവേണമെങ്കിലും ഭൂമി തട്ടിയെടുക്കാം എന്ന സ്ഥിതിമാറണം. അതിനുള്ള ഗ്യാരണ്ടി.
5) Joint type of Land – എപ്പോള്‍ ഭൂമി കൊടുക്കുമ്പോഴും ഭൂമി പുരുഷന് മാത്രം കൊടുക്കാന്‍ പാടില്ല. പുരുഷന്റെയും സ്ത്രീയുടെയും പേരില്‍ ഭൂമി ജോയന്റ് ടൈപ്പ് ആയി കൊടുക്കണം.
പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചത്, No force of Land – ജനങ്ങള്‍ അവരുടെ ആവശ്യവുമായി മുേന്നാട്ടുവരുമ്പോള്‍ അവര്‍ക്ക് നേരെ പൊലീസിനെ വിന്യസിക്കരുത്. പൊലീസിന് ഭൂമിയുമായി ബന്ധപ്പെട്ട് എന്തറിയാം. ജനങ്ങള്‍ അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ മുന്നില്‍ വെച്ച് ഭൂമിയില്ല, കുടിവെള്ളമില്ല എന്നീ അവശ്യങ്ങളുമായി സമരത്തിന് വരുമ്പോള്‍ അതില്‍ പൊലീസുകാര്‍ക്ക് എന്താണ് കാര്യം. ഡയലോഗ് ആണ് ഉണ്ടാകേണ്ടത്. അതിന് കഴിയുന്ന ഒരാളെ, ഇന്റലക്ചല്‍ ഗ്രൂപ്പിനെ അയച്ച് സമരക്കാരുമായി ഡയലോഗ് നടത്തണം. force ഉപയോഗിച്ച് എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കി കളയാം എന്ന പഴയ സംവിധാനത്തില്‍ നിന്ന് മാറി, പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
മറ്റൊന്ന് Redefining of Development എന്നതാണ്. ഡവലപ്‌മെന്റ് എന്ന് ഇപ്പോള്‍ പറയുന്ന ശബ്ദം – വികസനം എന്ന് പറഞ്ഞാല്‍ അത് ഒരു External matter ആയി മാറി. റോഡും എയര്‍പോര്‍ട്ടുമൊക്കെ വന്നാല്‍ വികസനം ആയി എന്നാണ് സങ്കല്‍പം. വികസനം ശരിക്കുമുണ്ടാകേണ്ടത് ഉള്ളില്‍ നിന്നാണ്. Material development േന്റെ കൂടെ മനുഷ്യന്റെ ഉള്ളില്‍ ദയയയും കരുണയും വരുത്തണം. ഇതൊന്നുമില്ലാതെ എന്ത് രാജ്യമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇങ്ങനെ ഡവലപ്‌മെന്റിനെ റീ ഡിഫൈന്‍ ചെയ്യണം. Development not only external material word, Development also an internal process. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഗാന്ധിജിയോട് ചോദിച്ചു, മുന്നോട്ടുപോകാന്‍ എന്താണ് വഴി എന്ന്. ‘ എന്ത് കാര്യം ചെയ്യുമ്പോഴും ഏറ്റവും പാവപ്പെ’വനെ, കഷ്ടപ്പെടുന്നവനെ മുന്നില്‍ കാണുക’ എന്നായിരുന്നു ഗാന്ധിയുടെ മറുപടി. നിങ്ങള്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ദരിദ്രനായ മനുഷ്യനെ മുന്നില്‍ കണ്ടാവണം പോളിസിയുണ്ടാക്കാന്‍.

 

ഭൂമി കണ്ടെത്തുതിന് വേണ്ടി ഒരു ജോയന്റ് കമ്മിറ്റി ഉണ്ടാക്കണം. ഇക്കാര്യങ്ങളെല്ലാം നടക്കുതിന് സമ്മര്‍ദമുണ്ടാകണം. അത് താഴെ തട്ടില്‍ നിന്നും മുകള്‍ തട്ടില്‍ നിന്നും ഉണ്ടാകണം. 2019- ല്‍ ദല്‍ഹിയില്‍ നിന്ന് ജനീവയിലേക്കുള്ള ഒരു യാത്ര ആലോചിക്കുന്നു. 17 രാജ്യങ്ങളിലൂടെ വേണം ജനീവയിലെത്താന്‍. ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ ഭൂരഹിതരുടെ വിഷയത്തെ എത്തിക്കാനാണ് ശ്രമം. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളെ കൊണ്ട്‌ ഈ വിഷയത്തില്‍ അനുകൂല സമീപനം ഉണ്ടാക്കണം. ദല്‍ഹിയില്‍ ഭൂമിയുടെ വിഷയം ഉന്നയിക്കുമ്പോള്‍ പലപ്പോഴും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായി പല ധാരണകളും കരാറുകളുമള്ളതിനാല്‍ ഇത് സംബന്ധമായി കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല എന്നിങ്ങനെയായിരിക്കും ഉത്തരം ലഭിക്കുന്നത്. അതുകൊïാണ് ഈ യാത്രക്ക് പ്രസക്തി കൈവരുന്നത്. സമ്മര്‍ദം എല്ലാ ഭാഗത്തുനിന്നുമുïാകണം. സംസ്ഥാനങ്ങളില്‍ നിന്നും ദല്‍ഹിയില്‍ നിന്നും ഉണ്ടാകണം.
ലോകത്ത് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി, ആഗോളീകരണനാന്തരം കഷ്ടപ്പെടുന്ന Region of Subalterns, ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്‍പ്പെടെ കഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ലോക്കല്‍ തലത്തിലും ഗ്ലോബല്‍ തലത്തിലും മാറ്റം വരുത്താന്‍ കഴിയണം.
( വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട്‌
നടത്തിയ പ്രഭാഷണത്തിന്‍ നിന്ന്)

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757