press release

സ്വാശ്രയം: ഓംബുഡ്‌സ്മാന്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകരുത് – വെല്‍ഫെയര്‍ പാര്‍ട്ടി

തൃശൂര്‍: സ്വാശ്രയ വിദ്യഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ നിയമിക്കുമെന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്് ഹമീദ് വാണിയമ്പലം. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങരുത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വരുന്നത്. ജാതി പീഢനങ്ങളും വംശീയാധിക്ഷേപങ്ങളും ലിംഗവിവേചനവും തുടങ്ങി ഭീകര പീഢനങ്ങളാണ് നടക്കുന്നത്. പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണവും വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ പീഢനങ്ങളും ഇപ്പോള്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ചൂണ്ടിക്കാട്ടുന്ന സംഭവങ്ങളുമെല്ലാം സ്‌തോഭജനകമാണ്. ഇതൊക്കെ പുറത്തറിയുന്ന കാര്യങ്ങള്‍ മാത്രമാണ്. മുഖം മറച്ചു മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിലെ പീഢനങ്ങളെപ്പറ്റി പറയാനാവുന്നുള്ളൂ. അന്്യായമായി ഫൈന്‍ ഏര്‍പ്പെടുത്തുക, ടോയ്‌ലെറ്റിലും ഹോസ്റ്റലിലെ കിടപ്പുമുറികളിലുമെല്ലാം ക്യാമറകള്‍ സ്ഥാപിക്കുക, രക്ഷിതാക്കളെ വിളിച്ചുവരുത്തി ശാസിക്കുക തുടങ്ങിയ നീചമായ രീതികളാണ് പല സ്ഥാപനങ്ങളിലുമുള്ളത്.
ഇതിനെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. സ്വശ്രയ കോളേജ് ഓംബുഡ്‌സ്മാന്‍ രൂപീകരണ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. ചുരുങ്ങിയ പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഏജന്‍സിയുടെ മുന്നില്‍ പരാതി പറയാനെങ്കിലും അതുവഴി സാധിക്കും. ഇനിയും ജിഷ്ണുമാരെ ബലികൊടുക്കാന്‍ ഇടവരരുത്. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന നിസംഗത അപലപനീയമാണ്. ഇനിയും ഈനില തുടര്‍ന്നാല്‍ കേരളത്തിന്റെ വിദ്യാഭ്യാസം ഗുണ്ടകളുടെയും മാഫിയകളുടെയും പിടിയിലാകുമെന്നും പ്രബുദ്ധകേരളം അതിനനുവദിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
ഹമീദ് വാണിയമ്പലം (സ്റ്റേറ്റ് പ്രസിഡണ്ട്)
ടി. മുഹമ്മദ് വേളം (സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം)
കെ.ജി മോഹനന്‍ (ജില്ലാ പ്രസിഡണ്ട്)
ഉഷാ കുമാരി (സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റിയംഗം)
ഷഫീര്‍ കരുമാത്ര (ജില്ലാ സെക്രട്ടറി)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757