news

നീതിതേടുന്ന പെരിയയിലെ ആദിവാസികള്‍

മിര്‍സാദ് റഹ്മാന്‍

കഴിഞ്ഞ രണ്ട് മാസമായി കാസര്‍കോഡ് പെരിയയില്‍ ആദിവാസി സ്ത്രീകള്‍ നിരാഹാര സമരത്തിലാണ്, ഭരണകൂടങ്ങള്‍ക്ക് ആദിവാസികളുടെ പട്ടിണിയത്ര ഗൗരവമുള്ള കാര്യമല്ലെങ്കിലും സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഗൗരവമുള്ളതും ഉടന്‍ പരിഹരിക്കപ്പെടേണ്ടതുമാണ്. കേരള കേന്ദ്ര സര്‍വകലാശാലക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്ത മാടത്തുംപാറയിലെ ആദിവാസികളാണ് നീതിക്കുവേണ്ടി പോരാട്ടം നടത്തിക്കൊമ്ടിരിക്കുന്നത്. ഇവിടെ തലമുറകളായി താമസിച്ചുപോന്നിരുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ‘മാവിലന്‍’ ആദിവാസി വിഭാഗമാണ് തങ്ങളുടെ സ്വപ്‌നഭൂമി സര്‍വകലാശാലക്കുവേണ്ടി വിട്ടുകൊടുത്ത്. മാന്യമായ പുനരധിവാസം ലഭിക്കുമെന്ന അധികാരികളുടെ ഉറപ്പിന്‍മേലായിരുന്നു അവര്‍ അതിന് തയ്യാറായത്. നാളുകളേറെയായിട്ടും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലോ പുനരധിവാസമോ ലഭിക്കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ആറിന് പതിനഞ്ച് ആദിവാസി യുവാക്കള്‍ സര്‍വകലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പരിഹാരം ഉടനെ ഉണ്ടാക്കാമെന്ന അധികാരികളുടെ ഉറപ്പില്‍ മാധ്യമങ്ങളുടെയും പ്രദേശവാസികളുടെയും സാനിധ്യത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയായി മാറുന്ന ഇക്കാലത്ത് നാടിന്റെ വികസനവും നന്മയും മുന്നില്‍വെച്ച് ഇഷ്ടദേവന്മാരുടെ ദേവസ്ഥലംവരെ ഇവിടത്തുകാര്‍ യൂണിവേഴ്‌സിറ്റിക്ക് വിട്ടുകൊടുത്തു. സര്‍വകലാശാലക്കുവേണ്ടി ഒല്ലൂര്‍ വില്ലേജില്‍പെട്ട പതിനൊേക്കര്‍ ഭൂമിയും ചിത്താരി വില്ലേജില്‍ 40 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുതുമായി ബന്ധപ്പെട്ട് 2015 ആദ്യംമുതല്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഈ 51 ഏക്കര്‍ ഭൂമിയിലുള്ള 16 വീടുകള്‍ മാളത്തുംപാറ ആദിവാസി കോളനിയിലുള്‍പെട്ടതാണ്. തുടക്കം മുതല്‍ വീടുവിട്ടുകൊടുക്കുന്നവരുടെ കുടുംബത്തിലൊരാള്‍ക്ക് ജോലി എന്ന ആവശ്യം കോളനി നിവാസികള്‍ ഉന്നയിക്കുന്നുണ്ട്. ഇവരുടെ ന്യായമായ ആവശ്യം പരിഹരിക്കാമെും ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥതലത്തിലേക്ക് ഫയല്‍ കൈമാറുകയും ചെയ്തുവെും ബന്ധപ്പെ’വര്‍ പറയുു. ഈ ഉറപ്പിന്‍മേലായിരുു ഇവര്‍ പുരയിടം വിട്ടുകൊടുത്തത്.
ഭൂമി നഷ്ടപ്പെടുവര്‍ക്ക് പകരം ഭൂമിയും പുരയിടം നഷ്ടപ്പെടു 16 കുടുംബങ്ങള്‍ക്ക് വീടുപണി പൂര്‍ത്തീകരിച്ച് കൈമാറുവാന്‍ തീരുമാനമായതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2.84 കോടി രൂപ പി.ഡബ്ലിയു.ഡി ടെന്റര്‍ നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും ആരാധനക്കായി പുതിയ ‘ദേവസ്ഥാനം’ കണ്ടെത്തുകയും അവിടെ പ്രതിഷ്ഠ നടത്താനുള്ള മുഴുവന്‍ ചിലവും സര്‍വകലാശാല വഹിക്കുമെന്നുമായിരുന്നു ഇവരുമായുണ്ടാക്കിയ ധാരണ. കോളനിയില്‍ ഏഴ് സെന്റില്‍ കമ്യൂണിറ്റി ഹാളിനും അഞ്ച് സെന്റ് പൊതുശ്മശാനത്തിനും നീക്കിവെച്ചിട്ടുണ്ടെും സര്‍വകലാശാല അധികൃതര്‍ പറയുന്നു. പുനരധിവസിപ്പിക്കുന്ന സ്ഥലത്തിന് 800 മീറ്റര്‍ താഴെവരുന്ന റോഡ് ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്നും കോളനി സ്ഥലത്ത് തെരുവുവിളക്ക്, ഓവുചാല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ സമര സമിതി ആവശ്യപ്പെടുന്നുണ്ട്. കുടിക്കുവാനും കൃഷിക്കും ആവശ്യമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെത് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ്.
നിര്‍ദിഷ്ട പുനരധിവാസ മേഖലയിലെ മാറ്റം വരുത്തിയ ഭൂമിയുടെ റീസര്‍വേ നടത്തി കൃത്യമായ അതിരുകള്‍ തിരിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിക്കണമെന്നും പൊതു കളിസ്ഥലം വേണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവെക്കുന്നു. കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക എന്നുള്ളതാണ് സമരക്കാരുടെ മറ്റൊരു മുഖ്യ ആവശ്യം. ഇതിന് പ്രധാനമായ തടസ്സം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു എന്നതാണ്. സര്‍വകലാശാലയില്‍ നിയമനത്തിന് ധാരാളം സാധ്യതകള്‍ നിലനില്‍ക്കെ ബാലിശമായ നിയമ തടസ്സങ്ങള്‍ പറഞ്ഞ് കോളനിക്കാരെ വലക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. നിലവില്‍ കരാര്‍ ജോലികളും മറ്റും നടത്തുന്ന ‘കേന്ദ്ര’ ലോബികള്‍ ആദിവാസികളുടെ നിയമനത്തിന് തടസ്സമായി നില്‍ക്കുന്നുവെും ആരോപണമുണ്ട്. ഇവിടെ നിയമനങ്ങള്‍ ലക്ഷങ്ങള്‍ വിലവരുന്ന ഇടപാടുകളായതിനാല്‍ 16 ആദിവാസികള്‍ക്ക് ജോലി കൊടുക്കുതുകൊണ്ട് ഇടപാടുകാര്‍ക്ക് പ്രത്യേകിച്ച് സാമ്പത്തിക ലാഭം ലഭിക്കില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ അധികാരികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. വികസനത്തിനുവേണ്ടി തങ്ങളുടെ വീടും സ്ഥലവും പ്രതിഷ്ഠകളും വിട്ടുകൊടുത്ത് ഭരണകൂട-ഉദ്യോഗസ്ഥ വൃന്തങ്ങളാല്‍ വഞ്ചിതരാക്കപ്പെട്ടിരിക്കുന്നു മാടത്തുംപാറയിലെ ആദിവാസികള്‍. നീതിക്കുവേണ്ടിയുള്ള ഇവരുടെ സമരം ദിനംപ്രതി ശക്തിയാര്‍ജിച്ചുവരികയാണ്. മനുഷ്യാവകാശ പൗരാവകാശ രംഗത്തുള്ളവരും സമരത്തിന് ഐക്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുയുണ്ടായി. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുംവരെ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി നിശ്ചയദാര്‍
ഢ്യത്തോടെ പറയുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757