cultural

ഓം പുരി – നടനത്തിന്റെ രസവും രാസവും

മുഹമ്മദ് ശമീം

അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ, ലോകത്തിലെ സിനിമാ അഭിനേതാക്കളുടെ ലിസ്റ്റ് എടുത്താൽ,
ഒരു പക്ഷേ, ചാർലി ചാപ്ലിൻ മുതൽക്ക് തന്നെ..
ബസ്റ്റർ കീറ്റൻ, മർലൻ ബ്രാന്റോ, തോഷിറോ മിഫ്യൂൺ, ഉമർ ശരീഫ്, മെറൈൽ സ്ട്രീപ്, ടോം ഹാങ്ക്സ്, സീൻ പെൻ, സീൻ കോണറി, അൽ പാസിനോ, ഡെന്‍സല്‍ വാഷിങ്ടന്‍, ലിയൊനാഡോ ഡി കാപ്രിയോ, ജെന്നിഫർ ലോറൻസ്, മോർഗൻ ഫ്രീമാൻ, സാന്ദ്ര ബുള്ളക്… അതങ്ങനെ നീട്ടാം.

ഇവരോട് ചേർത്ത് പറയാവുന്ന ഇന്ത്യൻ പേരുകൾ ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ വരിക നസീറുദ്ദീൻ ഷായും ഓം പുരിയും തന്നെയാണ്.

ഓം പുരി..
ഘാഷിറാം കോട്ട് വാലിയിൽ തുടങ്ങി ടൈഗറിൽ അവസാനിക്കുന്ന വിവിധ ഭാഷകളിലുള്ള സിനിമകൾ. കൂട്ടത്തിൽ പുരാവൃത്തം, ആടുപുലിയാട്ടം തുടങ്ങിയ മലയാള സിനിമകളും.

ആരോഹണിലെയും അർധസത്യയിലെയും വേഷങ്ങൾ അദ്ദേഹത്തെ അന്തർദ്ദേശീയ തലത്തിൽത്തന്നെ പ്രശസ്തനാക്കി. മിർച്ച് മസാലയിലെ അബു മിയാൻ, മഖ്ബൂലിലെ പൊലീസ് ഓഫീസർ… അങ്ങനെ മനസ്സിൽത്തറഞ്ഞു പോയ ഒരുപാട് ജീവിതങ്ങൾ.

ഒരു കലാകാരൻ സാമൂഹിക പ്രതിബദ്ധത കൂടി ഉള്ളയാളായിരിക്കണം എന്ന് തിരിച്ചറിഞ്ഞ ആളാണ് ഓം പുരി. സർജിക്കൽ സ്ട്രൈക്കിന്റെ സമയത്ത് സൈനികരെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. പാകിസ്ഥാൻ കലാകാരന്മാരെ സഹകരിപ്പിക്കരുതെന്ന ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേർസിന്റെ തീരുമാനത്തിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.

അഭിനയകലയുടെ ജീവതത്വവും രസതന്ത്രവും ജനിതകത്തിൽ എഴുതിച്ചേർത്ത ഓം പുരിക്ക് ആദരാഞ്ജലി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757