Opinion

ജയലളിതയുടെ രാഷ്ട്രീയവും അരാഷ്ട്രീയവും

സി.കെ. അബ്ദുല്‍ അസീസ്

വ്യക്തികള്‍ക്ക് ‘അസാധ്യമായത് രാഷ്ട്രീയത്തിന് സാധ്യമാകും. തമിഴ് രാഷ്ട്രീയം ചരിത്രത്തിന് നല്‍കിയ രാഷ്ട്രീയ സാമൂഹിക പാഠങ്ങളുടെ ഒരധ്യായം ഈ വസ്തുതയുടെ സ്ഥിരീകരണമാണ്. അതിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു ഈയിടെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. വെളളിത്തിരിയിലെ തിളക്കവും എം.ജി.ആറുമായുള്ള അടുപ്പവുമാണ് അവരെ രാഷ്ട്രീയത്തിലെത്തിച്ചത്. എം.ജി.ആറിന്റെ അനുഗൃഹാശിസ്സുകളോടെ അവര്‍ എ.ഐ.ഡി.എം.കെയുടെ രാഷ്ട്രീയ വക്താവും പാര്‍ലമെന്റ് മെമ്പറുമായി വളര്‍ന്നു. അധികാരത്തിന്റെ ആദ്യ പടികളില്‍ അവര്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. എം.ജി.ആര്‍ എന്ന ‘ആള്‍ ദൈവ’ത്തിന്റെ ഏത് തീരുമാനവും തിരുവായ്ക്ക് എതിര്‍വായ് ഇല്ലെന്ന മട്ടില്‍ ശിരസ്സാവഹിക്കുന്ന ഒരു പാര്‍ട്ടിയും അനുയായികളുടെയും കണ്ണില്‍ ജയലളിതക്ക് ഒരു പിന്‍ഗാമി പരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. എന്നാല്‍ എം.ജി.ആറിന്റെ അകാലമരണം സ്ഥിതിഗതികളില്‍ മാറ്റംവരുത്തി. 87 മുതല്‍ എം.ജി.ആറിന്റെ ഇദയകനിയെ പാര്‍ട്ടിയുടെയും ഇദയകനിയായി സ്വീകരിച്ചവര്‍ പൊടുന്നെ ജയലളിതയെ തിരസ്‌കരിച്ചു. പാര്‍ട്ടക്കുള്ളിലെ മല്ലന്മാര്‍ ജയലളിതയെ ചവിട്ടിപുറത്താക്കാന്‍ തുടങ്ങി. എം.ജി.ആറിന്റെ ശവമഞ്ചം മുതല്‍ ആ പ്രക്രിയ തുടങ്ങിയിരുന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ച് അവര്‍ പിന്‍ഗാമി പ്രശ്‌നത്തില്‍ താല്‍കാലിക പരിഹാരം കണ്ടു. എ.ഐ.ഡി.എം.കെയില്‍ അങ്ങനെ ജെ1 (ജാനകി), ജെ2 (ജയലളിത) എന്നീ രണ്ട് കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എ.ഐ.ഡി.എം.കെയിലെ ചക്ക ളത്തിപ്പോര് എന്ന് ഡി.എം.കെയും ചില മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിച്ചെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു ഉള്ളടക്കം അതിനുണ്ടായിരുുവെന്ന് പിന്നീടാണ് തമിഴ് രാഷ്ട്രീയത്തിന് ബോധ്യമായത്.

പാര്‍ട്ടിയുടെ അകത്തളങ്ങളിലും പൊതുജനമധ്യത്തിലും നിരന്തരം അപമാനിതയായ ഒരു സ്ത്രീ എന്ന നിലയില്‍ ജയലളിതയുടെ മൂര്‍ച്ചയേറിയ പോരാട്ടത്തിന്റെ നാളുകളായിരുന്നു വാസ്തവത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ പിന്നീട് അരങ്ങേറിയത്. എം.ജി.ആറിന്റെ മരണശേഷം അധികാരത്തില്‍ വന്ന ഡി.എം.കെയുടെ കരുണാനിധി ഗവമെന്റിനെതിരെയും പാര്‍ട്ടി കമ്മിറ്റിയിലെയും മാധ്യമലോകത്തിലെയും പുരുഷമേധാവിത്തത്തിനെതിരെയും ഒറ്റയാള്‍ പോരാട്ടം നടത്തികൊണ്ട് ജയലളിത തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അധികാരത്തിന്റെ ഉത്തുംഗപദവിയിലെത്തിച്ചേരുന്നതാണ് പിന്നീട് നാം കണ്ടത്്. തമിഴ്‌നാട്ടില്‍ എം.ജി.ആറും ആന്ധ്രയില്‍ എന്‍.ടി.ആറും ഉദ്ഘാടനം ചെയ്ത രാഷ്ട്രീയം ജയലളിതയിലൂടെ മുന്നോട്ടുപോവുന്നതിനെ ഒരു തെന്നിന്ത്യന്‍ സവിശേഷതയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കാലാന്തരത്തില്‍ പൊലിഞ്ഞുപോവുമായിരുന്ന ഈ താരതിളക്കങ്ങളെ അനശ്വരമാക്കുന്ന വിധത്തില്‍ രാഷ്ട്രീയം എങ്ങനെയാണ് സാധാരണക്കാരുടെ ബോധതലങ്ങളെ പരുവപ്പെടുത്തിയതെന്നും ഈ പ്രക്രിയയില്‍ രാഷ്ട്രീയവും അരാഷ്ട്രീയവും തമിഴകത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം അഭിമായ അവസ്ഥയിലെത്തപ്പെ’തെങ്ങനെയെും കൂടുതല്‍ പഠനങ്ങളാവശ്യപ്പെടു വിഷയമാണ്. സിനിമാതാരത്തോടുള്ള ആരാധനാമനോഭവം, വ്യക്തി പൂജയില്‍ നി്ന്ന ഭക്തിയിലേക്ക് (വ്യാജഭക്തി) പരിവര്‍ത്തിപ്പിക്കപ്പെടുകയും സാധാരണക്കാരുടെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം തന്നെ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ഭക്തിയായി പരിണമിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമായിട്ടാണ് തമിഴ് രാഷ്ട്രീയത്തില്‍ ഇത് പ്രകടീഭവിച്ചത്. (സിനിമാതാരം ഖുശ്ബുവിന്റെ പേരില്‍പോലൂം അമ്പലം നിര്‍മിച്ച ചരിത്രമുണ്ട്). ദ്രാവിഢകഴക രാഷ്ട്രീയത്തില്‍ ഇത്തരത്തിലുള്ള വ്യക്തി പൂജക്കും വ്യാജഭക്തിക്കും സ്ഥാനമില്ലെങ്കിലും അണ്ണാദ്രാവിഢ കഴകം തുടങ്ങിവെച്ച ഭക്തി പ്രസ്ഥാനം കുറെയൊക്കെ ഡി.എം.കെയെയും ബാധിച്ചിട്ടുണ്ട്. (അവരത് ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുില്ലെങ്കില്‍ പോലും) അതുകൊണ്ട് തന്നെ ജയലളിതയുടെ മരണാനന്തരം തമിഴ്‌രാഷ്ട്രീയത്തിനെന്ത് സംഭവിക്കുമെന്ന പ്രശ്‌നത്തിന്റെ കാതലായവശം, താരരാഷ്ട്രീയത്തിന്റെ പ്രത്യുല്‍പ്പന്നമായി കീഴാള ജനതയില്‍ നല്ലൊരുവിഭാഗത്തെ ആസകലം ഗ്രസിച്ചുകഴിഞ്ഞിട്ടുള്ള (2016 ല്‍ 40 ശതമാനം വോട്ടാണ് എ.ഐ.ഡി.എം.കെ.ക്ക് കിട്ടിയത്) ഈ രാഷ്ട്രീയ ഭക്തി എന്ന പ്രതിഭാസത്തിനെന്ത് സംഭവിക്കാന്‍ പോവുന്നുവെന്നുള്ളതാണ്. അത്, ജയലളിതക്കൊപ്പം തിരോഭവിക്കുമോ അതോ മറുരൂപങ്ങളില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുേെമാ എന്നുള്ള കാര്യങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കല്‍പിക്കേണ്ടതുണ്ട്.

ജയലളിതയെന്ന വ്യക്തിക്കും രാഷ്ട്രീയ നേതാവിനും ഭരണാധികാരിക്കും സ്വന്തം എന്നവകാശപ്പെടാവുന്ന പല സവിശേഷതകളുമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇതില്‍ ചിലത് ജനാധിപത്യ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നവയും മറ്റ് ചിലത് ജനാധിപത്യ രാഷ്ട്രീയത്തെ കുറിച്ചുള്ള ധാരണകളെ തകിടം മറിക്കുന്നവയുമായിരുന്നുവെന്നതും അതോടൊപ്പം കാണേണ്ടതുണ്ട്. എം.ജി.ആര്‍ അടിത്തറ പാകിയ വ്യക്തിപ്രഭാവ നേതൃത്വത്തിന്റെയും (കരിസ്മാറ്റിക് ലീഡര്‍ഷിപ്പ്) പിന്തുടര്‍ച്ചക്കാരിയായിട്ടാണ് ജയലളിത രംഗപ്രവേശനം ചെയ്തതെങ്കിലം വ്യക്തിപ്രഭാവത്തെ സ്ത്രീ വേഷത്തില്‍ സങ്കല്‍പ്പിക്കുന്നത് സിനിമകളില്‍ പോലും അസാധ്യമായിരുന്ന ഒരു സാമൂഹിക – സാംസ്‌കാരിക പ്രവണതകള്‍ക്ക് നിര്‍ണായ സ്വാധീനമുണ്ടായിരുന്ന (ഇപ്പോഴും നിലനില്‍ക്കുന്ന) തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സാമൂഹിക പശ്ചാത്തലം ഇത്തരമൊരു സ്വതന്ത്ര സ്ത്രീ നേതൃത്വത്തിനനുയോജ്യമാല്ലാതായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ജയലളിത എന്ന സ്ത്രീ സ്വന്തം ഇടം വെട്ടിപ്പിടിക്കുകയായിരിന്നു. അഴിമതിക്കേസുകളും അപഖ്യാതികളും വേട്ടയാടിക്കൊണ്ടിരുപ്പോഴും തോറ്റുകൊടുക്കാന്‍ തയാറാല്ലാത്ത സ്ത്രീ സ്വത്വത്തിന്റെ വിത്യസ്ത ഭാവങ്ങള്‍ അവര്‍ പുറത്തെടുത്തു. ജീവിതാവസാനം വരെ അതു തുടരുകയും ചെയ്തു. തെിന്ത്യന്‍ പത്രമാധ്യമ പ്രവര്‍ത്തനങ്ങളുടെ ആഭിജാത്യം അവകാശപ്പെടാവുന്ന ‘ദഹിന്ദു’ പത്രത്തിനെതിരെ പോലും അവര്‍ കേസെടുത്തു. സിദ്ധാര്‍ഥ് വരദരാജന്‍ പത്രാധിപരായിരുന്ന ഘട്ടത്തില്‍ പ്രതിപക്ഷക്കാരുന്നയിച്ച ഒരു വിമര്‍ശനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലായിരുന്നു കേസ്. രാഷ്ട്രീയ നേതാക്കള്‍ ദൃശ്യമാധ്യമങ്ങളുടെ മുന്നില്‍ ഒഛാനിച്ചുനില്‍ക്കുന്ന ഒരുകാലത്ത് അവര്‍ കരഠാക്കറുടെ അഭിമുഖം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവാന്‍ മടികാണിച്ചില്ല. നിങ്ങളെന്നെ ഇകഴ്ത്തി കാട്ടുന്നത് ഞാന്‍ കുടുംബ മഹിമമോ രാഷ്ട്രീയ പാരമ്പര്യമോ ഒുന്നം ഉയര്‍ത്തി കാട്ടാനില്ലാത്ത ഒരു സാധാരണ സ്ത്രീയായതുകൊണ്ടാണെന്ന് ആക്രോഷിച്ചുകൊണ്ടാണവര്‍ ഇറങ്ങിപ്പോയത്. ഇങ്ങനെ വിര്‍മശകരെയും മാധ്യമങ്ങളെയുമെല്ലാം ഒരു തരത്തിലുള്ള അക്രമണ ശൈലി (ീളളലിശെ്‌ല) യാണ് അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവര്‍ അഭിമുഖീകരിച്ചത്. വാസ്തവത്തില്‍ വളരെ സങ്കീര്‍ണമായ ഒരു വ്യക്തിത്വത്തെയാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതം അനാഛാദനം ചെയ്യുന്നത്. അതിന്റെ കാരണങ്ങളെന്ത് തന്നെയാവട്ടെ; സ്വേഛാധികാര പ്രമാത്തതയിലധിഷ്ഠിതമായ ചിന്താരീതിയാവാം അല്ലെങ്കില്‍, അവരുടെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ലിംഗവിവേചനത്തോടും പുരുഷാധിപത്യത്തോടുമുള്ള സ്ത്രീ സ്വത്വത്തിന്റെ കലാപബോധമാവാം. എന്തു തെന്നയായാലും ദ്രാവിഢ രാഷ്ട്രീയം സ്ഥിര പ്രതിഷ്ഠമാക്കിയ പുരുഷ നേതൃത്വ സങ്കല്‍പത്തെ തകിടം മിറിച്ചുകൊണ്ട് അധികാരത്തിന്റെ നേതൃ സ്ഥാനത്തിരിക്കാനും ഭരിക്കാനും പുരുഷനെപ്പോലെ സ്ത്രീയും യോഗ്യയും പ്രാപ്തിയുമാണെ് ദ്രാവിഢ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലാദ്യമായി അംഗീകരിക്കപ്പെട്ടത് ജയലളിത എന്ന വ്യക്തിത്വത്തിന്റെ മികച്ച സംഭാവനകളിലൊന്നാണ്. ഈ പ്രക്രിയയില്‍, ഒരേ സമയം സ്വേഛാപ്രമത്തയും കലാപകാരിയുമെന്ന തന്റെ ഭിന്ന വ്യക്തിത്വത്തോടുള്ള പ്രതിബദ്ധത കൊണ്ടുകൂടിയാണ് ഭരണ നിര്‍വഹണ രംഗങ്ങളില്‍ മുന്‍ ഭരണാധികാരികളെ അപേക്ഷിച്ച് ജയലളിതക്ക്് വലിയ മികവ് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്.

ഭരണരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മുഖ്യമന്ത്രിയെ നിലയില്‍ പ്രവര്‍ത്തിച്ച പതിനഞ്ച് വര്‍ഷക്കാലത്തെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണ്. പരിപാടികള്‍ പ്രഖ്യാപിക്കുന്നതില്‍ മാത്രമല്ല അവ നടപ്പില്‍ വരുത്തുന്നതിലുള്ള ശുഷ്‌കാന്തി കാരണം സാധാരണാക്കാരായ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റാന്‍ അവര്‍ക്ക് സാധ്യമായിരുന്നു. ജനാധിപത്യ ഭരണ സംവിധാനമുള്ള രാജ്യങ്ങളിലെല്ലാം ഭരണത്തിലിരിക്കുവര്‍ പൊതുവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നം, പ്രഖ്യാപിതലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സംഭവിക്കുന്ന പോരായ്മയാണ്. ഭരിക്കുന്നവരെപ്പോഴും ഭരണവിരുദ്ധ വികാരത്തിന്റെ തള്ളിച്ചയില്‍ തെരഞ്ഞെടുപ്പ് പരാജയമേറ്റു വാങ്ങേണ്ടി വരുന്ന പ്രമുഖ കാരണങ്ങളിലൊന്ന് ഈ പോരായ്മയാണ്. അതില്‍ തന്നെ, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും മുന്‍ഗണന ലഭിക്കാറുള്ളത് നഗരവാസികള്‍ക്കും ഇടത്തരക്കാര്‍ക്കുമാണ്. ഭരണ കേന്ദ്രങ്ങള്‍ ഏറ്റവും അടുത്തുകിടക്കുന്ന വിഭാഗങ്ങള്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ റിക്രൂട്ട’്‌ചെയ്യപ്പെടുന്ന മേഖലയെന്ന നിലക്കും മധ്യ വര്‍ഗത്തിന് ഇത്തരത്തിലൊരു മുന്‍ഗണന എല്ലാ സര്‍ക്കാറുകളിലും സംവരണാനുകൂല്യം പോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ ഭരണം ഗ്രാമീണ ജനതക്ക് തുല്യ പ്രധാന്യം നല്‍കാന്‍ തയാറാവുകയും സര്‍ക്കാര്‍ സഹായപദ്ധതികളിലൂടെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരെയും ഭരണത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റാന്‍ യത്‌നിക്കുകയും ചെയ്തു. േെമലേ ളൗിറ ുീുൗഹശ െഎന്ന്് വിളിക്കാവുന്ന തരത്തില്‍ വ്യവസ്ഥാപിതമായ ക്ഷേമ പദ്ധതികള്‍ ഏറ്റവും സാധാരണകാര്‍ക്കും ലഭ്യമാവുന്ന തരത്തില്‍ ഭരണ നിര്‍വഹണ സ്ഥാപനങ്ങളെ ചലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 2016 ലെ തെരഞ്ഞെടുപ്പു വിജയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഇക്കാര്യം ഊന്നിപറയുന്നുണ്ട്. ഭരണവിരുദ്ധ വികാരം എന്ന സ്വാഭാവിക രാഷ്ട്രീയ പ്രതിഭാസത്തിന്റെ ഓരം പിടിച്ച് അധികാരത്തിലെത്താമെന്ന് കണക്ക് കൂട്ടിയ പ്രതിപക്ഷത്തിന് പിഴച്ചത് ഗ്രാമീണ ജനതയില്‍ ജയലളതക്ക് കിട്ടിയ അംഗീകാരത്തിന്റെ തോത് അളക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടത് മൂലമാണ്. അതോടൊപ്പം സ്വജാതി സമവാക്യങ്ങളെ കൃത്യമായി തനിക്കനുകൂലമാക്കുന്നതില്‍ പ്രത്യേകിച്ചും തേവര്‍ -ഗൗണ്ടര്‍ വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ എ.ഐ.ഡി.എം.കെക്ക് വിജയിക്കാനായി. വിജയകാന്തും ദലിത് -സി.പി.ഐ -സി.പി.എം തുടങ്ങിയ കക്ഷികളും ചേര്‍ന്ന് രൂപീകരിച്ച മൂന്നാം മുണിക്ക് ഡി.എം.കെ വോട്ടുകള്‍ ചോര്‍ത്താനേ സാധിച്ചുള്ളൂ. ജയലളിതയുടെ ജനപ്രീതിയില്‍ നേരിയ ഒരു വിള്ളല്‍പോലുമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അത്രത്തോളം ആഴത്തില്‍ സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ഗ്രാമീണര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരു്ന്നു.

sasikala
sasikala

2016 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എ.ഐ.ഡി.എം.കെക്ക് രണ്ടാമൂഴം നല്‍കിയതിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തനക്ഷമമായത് ഗ്രാമങ്ങളുടെ പിന്തുണയാണ്. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിയോഗികളായ ഡി.എം.കെയും എ.ഐ.ഡി.എം.കെയും പരസ്പരം ആരോപിച്ച അഴിമതികഥകളെ മാറ്റി നിര്‍ത്തിക്കൊണ്ടാവണം ഇങ്ങനെയൊരു വിധിയൊഴുത്തിന് ജനം തയാറായത്. 40 ശതമാനം വോട്ടുകള്‍ എ.ഐ.ഡി.എം. നേടിയപ്പോള്‍ 31 ശതമാനം വോട്ടുകള്‍ ഡി.എം.കെ. കരസ്ഥമാക്കി ശക്തി തെളിയിച്ചു. കോഗ്രസിന് കിട്ടിയത് 6.5 ശതമാനമാണ്. ബാക്കിയുള്ളത് മൂന്നാം മുന്നണിയും സ്വതന്ത്രന്മാരും വീതംവെച്ചു. ഡി.എം.കെയുടെ കുടുംബവാഴ്ചക്കും ജയലളിതയുടെ വ്യക്തി പ്രഭാവത്തിനുമിടയില്‍ ജനങ്ങള്‍ തീര്‍പ്പ് കല്‍പിച്ചത് വ്യക്തി പ്രഭാവത്തിനാണ്. ജയലളിത എന്ന വ്യക്തി തെന്നയായിരുന്നു ഡി.എം.കെയുടെ തിരിച്ചു വരവിന് തടസ്സം നിന്നത് എന്ന് വ്യക്തമാണ്. അവര്‍ തുടങ്ങിവെച്ച ുീുൗഹശേെ പരിപാടികള്‍ എ.ഐ.ഡി.എം.കെയുടെ തുടര്‍ഭരണത്തിന് മുന്നോട്ടുകൊണ്ടുപോകുവാനാകുമോ എന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം. (സ്വാഭവികമായും ഇനിവരാന്‍ പോവു സര്‍ക്കാറുകള്‍ക്ക് ജനരോഷത്തെ ഭയെങ്കിലും അത് തുടരേണ്ടിവരും) ജയലളിത സൃഷ്ടിച്ച വ്യക്തി പ്രഭാവത്തിന്റെ അഭാവം എ.ഐ.ഡി.എം.കെക്ക് എന്ത് പ്രസക്തിയെന്നതാണ്. ജയലളിതക്ക് പകരം വെക്കാന്‍ ഉറ്റതോഴിയായിരുന്ന ശശികലയെ കൊണ്ടാവുമെന്ന് കരുതാന്‍ എന്ത് ന്യായമാണുള്ളത്. കാരണം, ഒരു വ്യക്തിയെന്ന നിലയില്‍ ജയലളിതക്ക് ഊര്‍ജം നല്‍കിയ ഘടകങ്ങളില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുത് സ്വന്തം ജീവിതവുമായി കെട്ടു പിണഞ്ഞു കിടക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ യഥോചിതം ഗ്രഹിക്കാനും അവയുമായി ക്രിയാത്മകവുമായി ഇടപെടാനുമുള്ള അവരുടെ വൈദഗ്ധ്യം തെന്നയാണ്. സിമിഗരേവായുമായുള്ള അഭിമുഖത്തില്‍ അവര്‍ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്. പ്രണയം നിരുപാധികമാണെ് കരുതുന്നില്ലെന്ന് ചുരുങ്ങിയപക്ഷം തനിക്കങ്ങനെ അനുഭവപ്പെട്ടിട്ടില്ലായെന്നും പറയുന്നതിലുടെ സ്വന്തം ജീവിതസാഹചര്യങ്ങളെ യഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്ന ഒരു വ്യക്തിയാണ് വെളിപ്പെടുന്നത്. അത്രത്തോളം അവര്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നര്‍ഥം. ഈ വ്യക്തിത്വം, എം.ജി.ആര്‍ എന്ന ‘താരരാജാവി’ല്‍ നിന്ന് ദാനമായി കിട്ടിയതാണെന്ന് നിരൂപിക്കുന്നത് യുക്തിസഹമല്ല. മറിച്ച്, ജയലളിത സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുക്കുകയും നിരന്തരം പരിഷ്‌കരിക്കുകയും ചെയ്തതാണ്.

2016 ഫെബ്രുവരി മാസത്തിലോ മറ്റോ ജയലളിത കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ഒരു ഫയലിനെ കുറിച്ചുള്ള വിവരങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തുവി്ട്ടിരുന്നു. (ഡിസംബര്‍ 6 2016 മദ്രാസ് എഡിഷന്‍) സമൂഹത്തിലെ പാവപ്പെട്ടവരുടെ അത്യുന്നതിക്കും രാജ്യത്തിന്റെ പുരോഗതിയില്‍ സര്‍വ വിഭാഗങ്ങളെയും പങ്കാളികളാക്കുന്നതിനുമുള്ള മാര്‍ഗരേഖയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ എന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിനൊരു അടിക്കുറിപ്പൊഴുതിവെച്ചിട്ടുണ്ടെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇപ്പോള്‍ നരേന്ദ്രമോദി പറയുന്ന ഡിജിറ്റല്‍ ബാങ്കിങ്ങിന്റെയും ക്യാഷ് ലെസ് എക്കണോമിയുടെയും കാര്യങ്ങള്‍ ആ ഫയലില്‍ പറയുുണ്ടെന്നും വാര്‍ത്തയില്‍ കണ്ടു. അതിന്റെ വിശദാംശങ്ങളിലെന്തു തന്നെയായാലും ഭരണാധികാരിയെന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന വിഭാവനകള്‍ എ.ഐ.ഡി.എം.കെയില്‍ നിന്ന് പരമ്പരാഗതമായി കിട്ടിയതല്ലായെന്ന് ആര്‍ക്കും നിസ്സംശയം നിരൂപിക്കാവുന്നതാണ്. തോഴിയായതുകൊണ്ട് മാത്രം പകരക്കാരിയാവാന്‍ പറ്റാത്ത തരത്തില്‍ ശശികലക്കും ജയലളിതക്കുമിടയില്‍ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള അന്തരം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ജയലളിത രാഷ്ട്രീയ നേതൃത്വവും ഭരണകാലവും തമ്മില്‍ രാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ത്ത അധ്യായം അനന്തരാവകാശികളില്ലാത്ത ഒരു ഭൂതകാലസ്മരണയായി മാറാനാണ് സാധ്യത. എന്നാല്‍, ഈ ഭൂതകാലത്തില്‍ ജീവനോടെ ബാക്കിവെച്ചിട്ടുള്ള മറ്റ് ചല ഘടകങ്ങള്‍ തമിഴ്് രാഷ്ട്രീയത്തിന്റെ കാലിക പ്രശ്‌നങ്ങളില്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. വ്യക്തി പൂജയുടെ ഉയര്‍ന്ന രൂപമായ വ്യക്തി ഭക്തിയും അതിനെ ഉപജീവിച്ചുകൊണ്ട് നിലനില്‍ക്കു അരാഷ്ട്രീയ ബോധവുമാണ് അതിലേറ്റവും വിപല്‍കരമായ രാഷ്ട്രീയ പ്രതിഭാസം. 1977 മുതല്‍ 87 വരെയുള്ള എം.ജി.ആര്‍ ഭരണകാലത്താണ് വ്യക്തിപൂജയുടെ അരാഷ്ട്രീയ പ്രവണതകള്‍ ദ്രാവിഡ കഴകത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഇടം തുടങ്ങിയത്. 91 മുതല്‍ അധികാരത്തിന്റെ നേതൃഘടകത്തിലെത്തിച്ചേര്‍ന്ന ജയലളിതയുടെ ഭരണകാലം ഈ അരാഷ്ട്രീയ പ്രവണതയെ സ്ഥിരപ്പെടുത്തുകയുണുണ്ടായത്.

വ്യക്തി പൂജയും വ്യാജ ഭക്തിയും ദ്രാവിഡ രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും തനത് പ്രകൃതത്തിലുള്‍പ്പെട്ടവയാണെന്ന് കരുതുതിന് ചരിത്രപരമായ സാധൂകരണങ്ങളൊന്നുമില്ല. ഫ്യൂഡല്‍-ഫ്യൂഡല്‍ പൂര്‍വ സാമൂഹിക സാഹചര്യങ്ങളില്‍ ലോകത്തിലെല്ലായിടത്തും ഇത്തരത്തിലുള്ള വീരാരാധന മനോഭാവം പല രൂപങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിര്‍ദിഷ്ഠ സമൂഹങ്ങളിലെ കീഴാള ജനതയുടെ ബോധരൂപീകരണ പ്രക്രിയയില്‍ കീഴാളര്‍ എന്ന അവസ്ഥയുടെ അഥവാ സാമൂഹികാധികാര ശ്രേണിയില്‍ ചരിത്രപരമായി തോല്‍പിക്കപ്പെട്ടവര്‍ എന്ന അഹംബോധത്തിന്റെ നിഷേധാത്മകമായ ഇടപെടലുകളിലൂടെ ഉല്‍പാദിക്കപ്പെടുന്ന ഒരു തരത്തിലുള്ള നിസ്സഹായാവസ്ഥ അതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ദുരന്തബോധത്തിന് രണ്ട് വശങ്ങളുണ്ട്. ഒന്ന്, സക്രിയമായ ഇഛയുടെ ദുര്‍ബലാവസ്ഥയെ അനാഛാദാനം ചെയ്യുന്നതിന്റെ പ്രത്യക്ഷമായ വശമാണ്. അതാണ് ദുരന്തബോധത്തിന്റെ പ്രകടിതരൂപമായി മാറുന്നത്. അതോടൊപ്പം അമര്‍ന്ന് കിടക്കുന്ന മറ്റൊരു വശമുണ്ട്. അത് ഈ അവസ്ഥയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍, അതിനുപയുക്തമായ ആശയങ്ങള്‍, ജീവിത രീതി തുടങ്ങിയവയിലേക്ക് സ്വയം പരിണമിക്കാനുള്ള ഉള്‍പ്രേരണയുള്ളടങ്ങുന്നതാണ്. വീരാരാധനയും വ്യക്തി പൂജയുമെല്ലാം തോല്‍പിക്കപ്പെട്ടവരുടെ ഉള്‍പ്രേരണയെ സ്വാധീനിക്കുന്നത് തീര്‍ത്തും ഒരാന്തരികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണെ് പറഞ്ഞുകൂട. ബാഹ്യസമ്മര്‍ദങ്ങളും പ്രേരണകളും കീഴാള ബോധത്തിന്റെ സ്വതന്ത്ര്യവും സക്രിയവുമായ ശാക്തീകരണത്തെ തടസ്സപ്പെടുത്താറുണ്ട്. ഭരണകൂടത്തിന്റെയും ഭരണവര്‍ഗങ്ങളുടെയും ഇഛകളെ അടിച്ചമര്‍ത്തപ്പെടുത്തുന്ന ജനസാമാന്യത്തിന്റെ ബോധവത്കരണത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊ്‌നനാണ്. ദേശീയ രാഷ്ട്രീയത്തെ തന്നെ ഉദാഹരിച്ചാല്‍, ആഗോളവ്ത്കരണത്തിന്റെ പരിണിതിഫലങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തിത്തുടങ്ങിയതോടെ, ചരക്കുഭക്തിയെങ്ങനെയാണ് ആളുകളെ പിടികൂടുെതന്ന് നോക്കുക. അതേ രീതി രാഷ്ട്രീയത്തിലും കാണാം. ധനമൂലധന ശക്തികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കുന്നതിനനുസരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ മോദിഭക്തിയും അടിച്ചേല്‍പ്പിക്കപ്പെടു്ന്നത് കാണാം. കുടുംബവാഴ്ചയെയും വ്യക്തിപൂജയെയും നഖശിഖാന്തരം എതിര്‍ത്ത് പോന്നിരുന്ന സംഘ് -ബി.ജെ.പി നേതൃത്വം തെന്നയാണ് ഇപ്പോള്‍ മോദി ഭക്തിയുടെ മുഖ്യ പ്രചാരകരായി മാറിയിരിക്കുന്നത് എ്ന്നതും ശ്രദ്ധേയമാണ്.

 

Prayer for Jayalalitha
Prayer for Jayalalitha

തമിഴ് രാഷ്ട്രീയത്തില്‍ വ്യക്തി പൂജയുടെ കാലമാരംഭിക്കുന്നത് എം.ജി.ആറിന്റെ അധികാര പ്രവേശത്തോടൊപ്പമാണ് എന്ന് പറയുമ്പോള്‍ അന്ന്് ഡി.എം.കെയിലുണ്ടായിരുന്ന അധികാര കിടമത്സരത്തിന്റെ പ്രത്യേക പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കരുണാനിധി -നെടുഞ്ചഴിക്കയന്‍ വിഭാഗങ്ങള്‍ അണ്ണാദുരൈയുടെ പിന്തുടര്‍ച്ചാവകാശത്തിന് വേണ്ടി നടന്ന കടിപിടിയില്‍ നെടുഞ്ചഴിയന്‍ പക്ഷം താല്‍കാലികമായി പരാജയപ്പെട്ടെങ്കിലും എം.ജി.ആര്‍ന്റെ കൂടെ അവര്‍ ഡി.എം.കെ പക്ഷത്തിനെ വിജയക്കൊടി നാട്ടിയ ചരിത്രമാണത്. എം.ജി.ആറിനെ ഭക്തിയുടെ ബിംബമായി പ്രതിഷ്ഠിക്കുന്നതിന്റെ പിന്നില്‍ നിക്ഷിപതമായ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്നര്‍ഥം. ഇത് തന്നെയായിരുന്നു ജയലളിതയുടെ കാര്യത്തിലും സംഭവിച്ചത്. ചുരുക്കത്തില്‍, തമിഴ് രാഷ്ട്രീയത്തിലെ ഭക്തി, സാമാന്യജനതയുടെ വ്യക്തിയാരാധനയില്‍ നിന്ന് മാത്രം ആവിര്‍ഭവിച്ചതല്ല, എന്നാല്‍, മുകളില്‍ നിന്ന് നിക്ഷിപ്ത താല്‍പര്യക്കാരില്‍ നിന്നുത്ഭവിക്കുകയൂം താഴെ തട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്ത ഒരുവശം അതിനുണ്ടെന്ന് അടിവരയിട്ട’് കാണേണ്ടതുണ്ട്. ഇത്തരം താല്‍പര്യങ്ങളോട് സമരസപ്പെട്ടുകൊണ്ടും അതിനെ ദൃഡീകരിച്ചുകൊണ്ടുമാണ് ജയലളിത അധികാരം നിലനിര്‍ത്തിയത്. അതിനെതിരെ നീങ്ങാനോ വ്യക്തിഭക്തിയുടെ നിര്‍മാതാക്കളെ തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യനോ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ പുരട്ചി എന്ന പേര് തീര്‍ച്ചയായും അവര്‍ക്കനുയോജ്യമായേനെ. ജയലളിതയോടുള്ള വ്യക്തി ഭക്തി തമിഴ് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരിലാണ് അതിരൂക്ഷമായി നിലനിന്നിരുന്നത്. അതേ സമയം ഭരണവര്‍ഗങ്ങളായ വിത്ത പ്രഭുക്കളില്‍ അത് അധികാരബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെയും അധികാരത്തിന്റെ ഗുണഭോക്താക്കളാവുതിന്റെയും പ്രശ്‌നത്തിലൊതുങ്ങി. തേവര്‍, ഗൗണ്ടര്‍ വിഭാഗങ്ങള്‍ എ.ഐ.ഡി.എം.കെയുടെ അധികാര ശില്‍പികളായി. അത്രത്തോളം തന്നെ ശക്തമായിരുന്നു ദലിത് -മുസ്‌ലിം പിന്തുണയും. എ.ഐ.ഡി.എം.കെക്ക് 31 ദലിത് എം.എല്‍.എമാരുണ്ടെന്നോര്‍ക്കണം. എ.ഐ.ഡി.എം.കെക്കുള്ളിലെ കലാപത്തിന് ചെറിയതോതിലെങ്കിലും തുടക്കമിട്ടിരിക്കുന്നത് ഈ ദലിത് വിഭാഗങ്ങളാണ്. ജയലളിതയുടെ അഭാവത്തില്‍ ദലിതുകള്‍ തഴയപ്പെടുുവെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നുവിന്നുണ്ടെന്നാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജാതി സമവാക്യങ്ങള്‍ എങ്ങനെ മാറിമറിയുന്നുവെന്നും ഡി.എം.കെ യുടെ നേതൃത്വത്തിന് തമിഴ് രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല സ്ഥിതികളെ എത്രത്തോളം കൃത്യമായി വിലയിരുത്താനാവുമെന്നതുമായിരിക്കും വരുന്ന തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കാന്‍ പോവുന്നത്. അതേ സമയം ഇപ്പോള്‍ നിലനില്‍ക്കുന്ന അരാഷ്ട്രീയ പ്രവണതകളില്‍ നിന്ന് സാമാന്യ ജനതയെ മോചിപ്പിക്കാന്‍ ഇടത് പക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന മൂന്നാം മുന്നണിക്ക് സാധിക്കുമോ എതും പ്രാധാന്യമുള്ളതാണ്. ബി.ജെ.പിയുടെ നോട്ടം ഈ അരാഷ്ട്രീയ മേഖലയിലാണ്. ജയലളിതയില്‍ അര്‍പ്പിക്കപ്പെട്ട വ്യക്തിഭക്തിയെ മോദിയിലേക്ക് വഴിതിരിക്കാനാവുമോ? അമ്മക്ക് പകരം ചിറ്റമ്മയെ കൊടുത്ത് കീഴാള ജനതയെ വീണ്ടും കുറേകാലത്തേക്ക് മയക്കിക്കിടത്താനാവുമോ എന്ന് ബി.ജെ.പിയും പരീക്ഷിക്കാതിരിക്കില്ല. വിത്ത പ്രഭുക്കളിലൊരു വിഭാഗത്തെ ഇപ്പോള്‍തന്നെ അവര്‍ക്ക് സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757