15
ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് നേർക്കുനേരെ അഭിമുഖീകരിക്കേണ്ടി വന്ന കയ്പേറിയ സത്യത്തിന്റെ നിമിഷമായിരുന്നു ഒക്ടോബ൪ 7. പാശ്ചാത്യ ലിബറല്‍ - സാംസ്കാരിക - നാഗരിക മൂല്യങ്ങള്‍ക്ക് നേരെയുള്ള ഹമാസിന്റെ ആക്രമണമായിരുന്നു അതെന്ന സയണിസ്റ്റ് ഭാഷ്യം ലോകജനതക്ക് ദഹിക്കാതെ പോയത് വേദനയോടെ അവർ തിരിച്ചറിഞ്ഞു. 75 വർഷം പിന്നിട്ട സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പായിരുന്നു 'അൽ അഖ്‌സ ഫ്ലഡെ'ന്ന് ലോകം മുഴുവൻ തിരിച്ചറിഞ്ഞു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അധിനിവേശ - കൊളോണി...