131
കേരള സർക്കാറിനെതിരായ കടുത്ത ഭരണവിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനെതിരായ ശക്തമായ ജനരോഷവുമായിരുന്നു പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ മണ്ഡലത്തിലെയും സംസ്ഥാനത്തെയും പൊതു രാഷ്ട്രീയ കാലാവസ്ഥ. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. ദേശീയ തലത്തിൽ തന്നെ ബി ജെ പിയുടെ നേരെതിരാളിയായ കോൺഗ്രസാണ് പാലക്കാട് അവരെ നിരന്തരം പരാജയപ്പെടുത്തുന്നത്. ഈ തെരഞ്ഞെടുപ്പു...