30
(വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ)
മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു താനൂർ ഒട്ടുംപുറം പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടം. കുട്ടികളും സ്ത്രീകളുമടക്കം 22 പേരാണ് അപകടത്തിൽ മുങ്ങിമരിച്ചത്. 10 പേർക്ക് പരിക്കേറ്റു. താനൂർ ഒട്ടുംപുറം കടപ്പുറത്തിന്റെയും പൂരപ്പുഴയുടെയും ഘടന പരിശോധിക്കുമ്പോൾ ഇത്തരമൊരു വലിയ അപകടം അസാധാരണമാണ്. ഈ അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ പലതാണ്. അധികാര ദുർവിനിയോഗവും ഭരണകൂടങ്ങളുടെ നിസംഗതയും ബോട്ട് ഉട...