25
വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. പോർക്ക് ചലഞ്ചിനെ ചില മുസ്‌ലിം മതപണ്ഡിതൻമാർ സമീപിച്ച രീതി വളരെ വലിയ തോതിൽ വിമർശിക്കപ്പെടുകയുണ്ടായി. പ്രധാനമായും നാസർ ഫൈസി കൂടത്തായി നടത്തിയ വിമർശനമാണ് അത്തരത്തിൽ ചർച്ചയായത്. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്നും ഡി വൈ എഫ് ഐ നടത്തുന്ന പന്നി ചലഞ്ച് വയനാട്ടിലെ ദുരിതബാധിതരെ അവഹേളിക്കുന്നതുമാണ് എന്നും ആണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂട...