9
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് പുതിയ വഴിത്തിരിവായി മാറിയിരിക്കുന്നു ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം. കാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖം ഉണ്ടായിരിക്കെ നവംബര്‍ 26 നാണ് ദല്ലേവാള്‍ നിരഹാര സമരം ആരംഭിച്ചത്. ദല്ലേവാളിന്റെ സമരം കര്‍ഷക സമുദായത്തില്‍ ഗുരുതരമായ രോഷവും അശാന്തിയും പരത്തി. നിരാഹാര സമരത്തിന്റെ വാര്‍ത്ത പരന്നതോടെ രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ പഞ്ചാബിലും ഹരിയാനയിലുമായി വന്‍തോതില്‍ ഒത്തുചേരാന്‍ തുടങ്ങി. ഡിസംബര്‍ 30 ന് ബന്ദ് പ്രഖ്യാ...